ഇത് വെറുമൊരു ഉത്തരവല്ല!!മോദി ലക്ഷ്യംവയ്ക്കുന്നത് !!ആദ്യം മുസ്ലിംകള്‍ പിന്നെ ദളിതര്‍!! ഇതാണ് സത്യം!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: അറവ്ശാലകള്‍ക്ക് കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ മന്ത്രി എകെ ബാലന്‍ രംഗത്ത്. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഏറെ ബാധിക്കുന്നത് പാവപ്പെട്ട മുസ്ലിംകളെയും ദളിതരെയുമാണെന്ന് ബാലന്‍ പറയുന്നു.

ഈ ഉത്തരവിലൂടെ മോദി ലക്ഷ്യമിടുന്നത് ദളിതരെയും മുസ്ലിംകളെയുമാണെന്നാണ് ബാലന്‍ പറയുന്നത്. ആര്‍എസ്എസ് അജണ്ട നടപ്പാക്കാനാണ് ഇത്തരമൊരു ഉത്തരവെന്നും ബാലന്‍.

ആഹാരത്തിന്റെ ഭാഗം

ആഹാരത്തിന്റെ ഭാഗം

അധ്വാനശീലരായ പട്ടിക ജാതി, പട്ടിക വര്‍ഗ ജനവിഭാഗങ്ങളുടെ ആഹരത്തിന്റെ ഭാഗമാണ് താരമ്യേന വില കുറഞ്ഞ പോഷകാഹാരമായ മാംസമെന്ന് ബാലന്‍ പറയുന്നു. കന്നുകാലികളെ വില്‍ക്കാന്‍ പാടില്ലെന്ന ഉത്തരവ് വന്‍തോതില്‍ ബാധിക്കുന്നത് ഈ പാവങ്ങളെയാണെന്നും ബാലന്‍.

 ആദ്യം ന്യൂനപക്ഷം

ആദ്യം ന്യൂനപക്ഷം

ഗോവധത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ആദ്യം ന്യൂനപക്ഷങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയെന്ന് ബാലന്‍ പറയുന്നു. ഇപ്പോള്‍ തുകല്‍ വ്യവസായം ചെയ്യുന്ന ദളിതരെയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം.

തൊഴില്‍ നഷ്ടപ്പെടുന്നു

തൊഴില്‍ നഷ്ടപ്പെടുന്നു

കുടില്‍ വ്യവസായം എന്ന നിലയില്‍ നിരവധി ദളിതരാണ് തുകല്‍ വ്യവസായം നടത്തുന്നതെന്ന് ബാലന്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ പോവുകയാണെന്നും ബാലന്‍ ചൂണ്ടിക്കാട്ടുന്നു.

ഫലം പട്ടിണി

ഫലം പട്ടിണി

കേന്ദ്ര സര്‍ക്കാരിന്റെ വിവാദ ഉത്തരവ് ഫലത്തില്‍ പട്ടിണിയാണെന്ന് ബാലന്‍. ഭക്ഷണവും തൊഴിലും ലഭിക്കാതെ അടിസ്ഥാന ജനവിഭാഗങ്ങളും ന്യൂനപക്ഷങ്ങളും പട്ടിയിലാകുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

 ഭരണഘടനാ വിരുദ്ധം

ഭരണഘടനാ വിരുദ്ധം

കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് ഭരണഘടന വിരുദ്ധമാണെന്ന് ബാലന്‍ പറയുന്നു. ജീവിക്കാനും തൊഴില്‍ ചെയ്യാനുമുള്ള അവകാശത്തിന് നേരെയുള്ള വെല്ലുവിളിയാണിതെന്നും അദ്ദേഹം പറയുന്നു.

പരിസ്ഥിതി വകുപ്പിന്റെ ഉത്തരവല്ല

കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് കേവലം പരിസ്ഥിതി വകുപ്പിന്റെ ഉത്തരവ് മാത്രമല്ലെന്ന് ബാലന്‍ പറയുന്നു. ഉത്തരവിലൂടെ ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ബാലന്‍.

 പ്രധാനമന്ത്രിയോട്

പ്രധാനമന്ത്രിയോട്

പ്രധാന മന്ത്രിയോട് ഉത്തരവ് പിന്‍വലിക്കാനും ബാലന്‍ അപേക്ഷിക്കുന്നുണ്ട്. പാവപ്പെട്ട ജനങ്ങളെ ഓര്‍ത്ത് പ്രധാനമന്ത്രി ഉത്തരവ് പിന്‍വലിക്കണമെന്നാണ് ബാലന്‍ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് ബാലന്റെ പ്രതികരണം.

 കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

ബീഫ് വിളമ്പി പ്രതിഷേധിക്കുന്നവരേ....സുരേന്ദ്രന്‍ ഇപ്പറഞ്ഞതില്‍ കാര്യമുണ്ട്!! ഇതാണ് അവസ്ഥ!!കൂടുതല്‍ വായിക്കാന്‍

പോലീസ് രഹസ്യ ഫയലുകളും പരസ്യമാകും; വിവരാവകാശം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് ഡിജിപി!!കൂടുതല്‍ വായിക്കാന്‍

അര്‍ച്ചന സുശീലനും വിടാതെ പിന്തുടരുന്ന വിവാദങ്ങളും, അന്ന് അറസ്റ്റിലായത് എന്തിനായിരുന്നു?കൂടുതല്‍ വായിക്കാന്‍

English summary
minister ak balan s facebook post against ban on cattle slaughter.
Please Wait while comments are loading...