'പിഴയിട്ടാൽ ഫ്യൂസൂരും, ഫ്യൂസൂരിയാൽ വീണ്ടും പിഴ'; ഒടുവിൽ ഇടപെട്ട് ഗതാഗത മന്ത്രി, നിർദ്ദേശം ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്തെ കെ എസ് ഇ ബിയും മോട്ടോര്‍ വാഹനവകുപ്പും തമ്മിലുള്ള ശീതയുദ്ധം ആരംഭിച്ചിട്ട് ദിവസങ്ങളായി. വയനാട്ടില്‍ തോട്ടി കൊണ്ടു പോയ ഒരു ജീപ്പിന് പിഴയിട്ടതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ജീപ്പിന് പിഴയിട്ടതോടെ വൈദ്യുതി ബില്ല് അടക്കാതെ ആര്‍ ടി ഒ ഓഫീസുകളുടെ ഫ്യൂസൂരാന്‍ കെ എസ് ഇ ബി ആരംഭിച്ചു. പിഴയിടല്‍ തുടര്‍ന്നതോടെ ഫ്യൂസൂരാന്‍ കെ എസ് ഇ ബിയും രണ്ടും കല്‍പ്പിച്ച് ഇറങ്ങി.
കാസര്‍ഗോഡ്, മട്ടന്നൂര്‍ എന്നീ കെ എസ് ഇ ബി വാഹനനങ്ങള്‍ക്ക് പിഴയിട്ടതോടെ ബില്ലടക്കാത്ത ആര്‍ ടി ഒ ഓഫീസിന്റെ ഫ്യൂസുമായി ഉദ്യോഗസ്ഥര്‍ പോയി. ഇതോടെ പല ഇലക്ട്രിക്ക് വാഹനങ്ങളും കട്ടപ്പുറത്തായി. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അടക്കം വിഷയം ചര്‍ച്ചയായി. ട്രോളന്മാരും വെറുതെ ഇരുന്നില്ല. അവരും സോഷ്യല്‍ മീഡിയയില്‍ കേറി പണി തുടക്കി. ഇപ്പോള്‍ വിഷയം വലിയ രീതിയില്‍ ചര്‍ച്ചയായതോടെ ഗതാഗത മന്ത്രി ആന്റണി രാജു സംഭവത്തില്‍ ഇടപെട്ടിരിക്കുകയാണ്.

ഇതൊക്ക ഒറ്റപ്പെട്ട സംഭവങ്ങളാണെന്നാണ് മന്ത്രി പറയുന്നത്. 'കെ എസ് ഇ ബി, വാട്ടര്‍ അതോറിറ്റി, പൊലീസ്, ഫയര്‍ ഫോഴ്‌സ് ഇത്തരം വാഹനങ്ങള്‍ പലപ്പോഴും അടിയന്തര ആവശ്യങ്ങള്‍ക്ക് വേണ്ട് സഞ്ചരിക്കുന്നതായിട്ടാണ് മനസിലാക്കേണ്ടത്. അപ്പോള്‍ ആ ഒരു കാഴ്ചപ്പാടിലൂടെയെ ഈ വാഹനങ്ങളെ കാണാന്‍ പാടുള്ളൂ. അത്തരം വാഹനങ്ങളുടെ കാര്യത്തില്‍ അങ്ങനെ ഒരു സമീപനം മാത്രമേ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കാന്‍ പാടുള്ളൂവെന്ന് മന്ത്രി ആന്റണി രാജു പറയുന്നു.
'ഏതെങ്കിലും ഓഫീസുകളില്‍ ഒറ്റപ്പെട്ട സംഭവമുണ്ടായിട്ടുണ്ടെങ്കില്‍ അത് ആവര്‍ത്തിക്കരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇങ്ങനെയുള്ള സംഭവങ്ങളില്‍ പരാതി കിട്ടിയാല്‍ പ്രത്യേകം പരിശോധിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെ എസ് ഇ ബിക്ക് സമയത്ത് പണം അടിച്ചില്ലെങ്കില്‍ അവര്‍ക്ക് ഫ്യൂസ് ഊരാനുള്ള അവകാശമുണ്ട്'- മന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് എ ഐ ക്യാമറ സ്ഥാപിച്ചതിന് പിന്നാലെയുണ്ടായ മാറ്റത്തെ കുറിച്ചും മന്ത്രി വിശദീകരിച്ചു. എ ഐ ക്യാമറ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്കില്‍ ഗണ്യമായ കുറവുണ്ടായെന്ന് മന്ത്രി പറഞ്ഞു. 2022 ജൂണ്‍ മാസം സംസ്ഥാനത്ത് 3714 റോഡ് അപകടങ്ങളില്‍ 344 പേര്‍ മരിക്കുകയും 4172 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി.
2023 ജൂണ്‍ മാസം റോഡപകടങ്ങള്‍ 1278 ആയും മരണ നിരക്ക് 140 ആയും പരിക്ക് പറ്റിയവരുടെ എണ്ണം 1468 ആയും കുറഞ്ഞു. കഴിഞ്ഞ ജൂണ്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ക്യാമറകളുടെ പ്രവര്‍ത്തനം ആരംഭിച്ച് ഒരു മാസത്തിനുള്ളില്‍ 204 വിലപ്പെട്ട ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.












Click it and Unblock the Notifications