Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന്റെ റെയില്‍വെ വികസനത്തിന് 2033 കോടി, സ്റ്റേഷനുകള്‍ ലോകനിലവാരത്തിലാക്കും: കേന്ദ്രമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ റെയില്‍വെ വികസനത്തിന് ഈ വര്‍ഷം 2033 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. കളരിപ്പയറ്റിന്റെ കഥകളിലൂടെയും ആയൂര്‍വേദത്തിന്റെയും നാട്ടില്‍ വന്ദേഭാരതിലൂടെ പുതിയ ആകര്‍ഷണം കൂടി ലഭിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ യുവജനം പറയുന്നത് അടിപൊളി വന്ദേഭാരത് എന്നാണ്. അടിപൊളി യാത്രാ അനുഭവമായിരിക്കും വന്ദേഭാരതിലൂടെ കേരളത്തിന് ലഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

kerala

വന്ദേഭാരത് ട്രെയിനിന്റെ പ്രവര്‍ത്തന കാലാവധി 35 വര്‍ഷമാണ്. 180 കിലോ മീറ്റര്‍ പരമാവധി വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കും. ട്രാക്കിലെ വളവുള്‍ നികത്താനും സിഗ്നല്‍ സംവിധാനം മെച്ചപ്പെടുത്താനും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ട്രാക്ക് വികസനം പൂര്‍ത്തിയാകുന്നതോടെ 36 മുതല്‍ 48 മാസം കൊണ്ട് തിരുവനന്തപുരം- കാസര്‍കോട് അഞ്ചര മണിക്കൂര്‍ കൊണ്ട് യാത്ര ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ റെയില്‍വെ സ്‌റ്റേഷനുകള്‍ മൂന്ന് നാല് വര്‍ഷം കൊണ്ട് റെയില്‍വെ സ്‌റ്റേഷനുകള്‍ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ റെയില്‍വെ നവീകരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ പൂര്‍ണ പിന്തുണയുണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ട്. നരേന്ദ്ര മോദി സര്‍ക്കാര്‍ ഇതിന് വേണ്ടി 2033 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

കേരള വികസന ഉത്സവവുമായി ബന്ധിപ്പിക്കാന്‍ അവസരം കിട്ടിയെന്ന് വികസനത്തിനുള്ള എല്ലാ പദ്ധികളുടെയും പേരില്‍ ആശംസ നേരുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കേരളത്തിനുള്ള റെയില്‍ വിഹിതം അഞ്ച് മടങ്ങ് കൂടി. വന്ദേഭാരത് ട്രെയിന്‍ കേരളത്തെ തെക്ക് വടക്ക് ബന്ധിപ്പിക്കുന്നു. തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് വേഗം എത്താന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

വാട്ടര്‍ മെട്രോ അടക്കമുള്ള പദ്ധതികള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. കായല്‍ ടൂറിസത്തിന് നേട്ടമാകും. ബോട്ട് നിര്‍മ്മിച്ച കൊച്ചിന്‍ കപ്പല്‍ശാലയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. വന്ദേഭാരത് ട്രെയിനിലെ സി വണ്‍ കോച്ചില്‍ കയറിയ പ്രധാനമന്ത്രി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചിരുന്നു.

കേന്ദ്രീയ വിദ്യാലയത്തിലെ അടക്കം തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണ് ഈ കോച്ചില്‍ ഉണ്ടായിരുന്നത്. ഉദ്ഘാടന യാത്രയില്‍ 14 സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തും. എന്നാല്‍ പ്രധാനമന്ത്രി ട്രെയിനില്‍ യാത്ര ചെയ്തിരുന്നില്ല. ജല മെട്രോ, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് തുടങ്ങിയ പദ്ധതികള്‍ക്കും പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും. വന്ദേഭാരത് ഫ്ളാഗ് ഓഫീന് ശേഷം അല്‍പനേരം പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോടൊപ്പം ചെലവഴിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+