കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക്‌ ഇപി ജയരാജന്‍ പരിഗണനയില്‍; തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്‌ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ മിഴുകിയിരിക്കുകയാണ്‌ സംസ്ഥാനത്തെ മൂന്ന്‌ മുന്നണികളും. വ്യവസായ മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്‌ മെമ്പറുമായ ഇപി ജയരാജന്‍ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ടാവില്ലെന്നാണ്‌ പുറത്തുവരുന്ന റിപ്പോര്‍ട്ട്‌ .

ഇപി നിയമസഭയിലേക്കില്ല

ഇപി നിയമസഭയിലേക്കില്ല

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ മത്സരിക്കില്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക്‌ പരിഗണിക്കപ്പെടുന്ന സാഹചര്യത്തിലാണ്‌ ഇ പി ജയരാജന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ട്‌ നില്‍ക്കുന്നത്‌. മന്ത്രി സാഥാനം രാജി വെച്ച്‌ ഇ പി ജയരാജനെ പാര്‍ട്ടി സെക്രട്ടറിയാക്കണമെന്ന കാര്യം നേരത്തെ സിപിഎമ്മില്‍ ആലോചനയുണ്ടായിരുന്നു. നിലവില്‍ കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനമൊഴിഞ്ഞതോടെ താല്‍കാലിക സെക്രട്ടറിയായാണ്‌ എ വിജയരാഘവന്‍ പ്രവര്‍ത്തിക്കുന്നത്‌. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ്‌ കഴിഞ്ഞ ഉടനെ നടക്കുന്ന സിപിഎം സമ്മേളനം മുന്നില്‍ കണ്ടാണ്‌ ഇ പി യെ തിരഞ്ഞെടുപ്പില്‍ നിന്നും മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്‌.

മന്ത്രി സഭയിലെ രണ്ടാമന്‍

മന്ത്രി സഭയിലെ രണ്ടാമന്‍

കണ്ണൂരില്‍ നിന്നും സിപിഎം പാര്‍ട്ടിയുടെ പ്രധാന സ്ഥാനങ്ങളിലേക്ക്‌ ഉയര്‍ന്നു വന്ന നേതാവാണ്‌ ഇ പി ജയരാജന്‍. മുഖ്യമന്ത്രി പിണറായി വിജയനു ശേഷം മന്ത്രിസഭയില്‍ ഏറ്റവും സ്വാധീനമുള്ള മന്ത്രി കൂടിയാണ്‌ ഇ പി ജയരാജന്‍. ജനപ്രീയ മന്ത്രിമാരുടെ ഇടയിലേക്ക്‌ ഇ പി ജയരാജന്‍ എന്ന വ്യവസായ മന്ത്രിക്ക്‌ കാര്യമായ സ്വാധീനം ലഭിച്ചിട്ടില്ല. മന്ത്രി പദവിയേക്കാള്‍ പാര്‍ട്ടിയുടെ നേതൃത്വം ഇ പി ജയരാജന്‍ ഏറ്റെടുക്കുന്നതാകും കൂടുതല്‍ നന്നാവുകയെന്നാണ്‌ സിപിഎമ്മിന്റെ നിരീക്ഷണം.

ഇപിയുടെ മട്ടന്നൂര്‍ മണ്ഡലം

ഇപിയുടെ മട്ടന്നൂര്‍ മണ്ഡലം


മട്ടന്നൂര്‍ നിയമസഭ മണ്ഡലം രൂപികൃതമായതിനുശേഷമുള്ള രണ്ട്‌ നിയമസഭാ തിരഞ്ഞെടുപ്പുകളിലും മട്ടന്നൂരില്‍ നിന്നും നിയമസഭയിലേക്കെത്തിയത്‌. സിപിഎമ്മിനെ പ്രതിനിധീകരിച്ച പി ജയരാജന്‍ മാത്രമായിരുന്നു. 2011ലും 2016ലും മട്ടന്നൂരില്‍ നിന്നും ഇപി ജയരാജന്‍ നിയമസഭയിലെത്തി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 84,030 വോട്ടുകള്‍ക്കാണ്‌ ഇപി ജയരാജന്‍ മട്ടന്നൂരില്‍ നിന്നും വിജയിക്കുന്നത്‌. എതിര്‍ സ്ഥാനാര്‍ഥിയായ കെപി പ്രശാന്തിനേക്കാള്‍ 40000ത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷം നേടിയായിരുന്നു ഇപി ജയരാജന്റെ വിജയം.

മട്ടന്നൂരില്‍ കെ കെ ശൈലജ

മട്ടന്നൂരില്‍ കെ കെ ശൈലജ


മട്ടന്നൂരില്‍ ഇ പി ജയരാജന്‍ മത്സരരംഗത്തു നിന്ന്‌ ഒഴിയുന്നതോടെ ആരോഗ്യ മന്ത്രി കെകെ ശൈലജയെ മണ്ഡലത്തില്‍ നിര്‍ത്തി മത്സരിപ്പിക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നുണ്ട്‌. എല്‍ഡിഎഫില്‍ തിരിച്ചെത്തിയ എല്‍ഡജെഡിക്ക്‌ കൂത്തു പറമ്പ്‌ സീറ്റ്‌ നല്‍കേണ്ടതിനാലാണ്‌ അവിടുത്തെ സിറ്റിങ്‌ എംഎല്‍എയായ കെകെ ശൈലജ മട്ടന്നൂരിലേക്ക്‌ മാറും കൂത്ത്‌ പറമ്പ്‌ ലഭിച്ചാല്‍ എല്‍ജെഡിയില്‍ നിന്നും മുന്‍ മന്ത്രി കൂടിയായ കെപി മോഹനന്‍ മത്സരിക്കും.

പയ്യന്നൂരില്‍ പി ജയരാജന്‍ പരിഗണനയില്‍

പയ്യന്നൂരില്‍ പി ജയരാജന്‍ പരിഗണനയില്‍

കണ്ണൂര്‍ പയ്യന്നൂര്‍ നിയമസഭ മണ്ഡലത്തില്‍ സംസ്ഥാനാ കമ്മിറ്റി അംഗം പി ജയരാജന്റെ പേര്‌ സജീവ പരിഗണനയിലുണ്ടെന്നാണ്‌ വിവരം. കൂടാതെ ടികെ മധുസുദനന്റെ പേരും മണ്ഡലത്തില്‍ പരിഗണനയിലുണ്ട്‌. രണ്ട്‌ ടേം പൂര്‍ത്തിയായ എംഎല്‍എമാരായ ടിവി രാജേഷ്‌, ജയിംസ്‌ മാത്യു, സി കൃഷ്‌ണന്‍ എന്നിവര്‍ മത്സര രംത്തുണ്ടാവില്ല.

Recommended Video

cmsvideo
Tovino thomas posted as kerala volunteer force ambassador

English summary
Minister EP Jayaraman not compete the upcoming kerala assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X