കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്‌സിനിലും തോല്‍ക്കില്ല നമ്മള്‍; കോവിഡ് വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളിയായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ നയം പരിഷ്‌കരിച്ച് വില വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ പ്രതിഷേധം ശക്തമാകുകയാണ്. ജനങ്ങള്‍ ദുരിതത്തിലാകുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസമായി അവരോടൊപ്പം ചേര്‍ന്നു നില്‍ക്കേണ്ടതിനുപകരം ജനങ്ങളെ കൊള്ളയടിക്കാനുള്ള തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

covid

ലോകത്ത് ഏറ്റവും കൂടുതല്‍ വില വാക്‌സിന് നിശ്ചയിച്ചത് ഇന്ത്യയിലാണെന്നും മേഴ്‌സിക്കുട്ടിയമ്മ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ..

ലോകത്ത് ഏറ്റവും കൂടുതല്‍ വില വാക്‌സിന് നിശ്ചയിച്ചത് ഇന്ത്യയില്‍. അമേരിക്കയില്‍ പോലും ഒരു വാക്‌സിന് വില 4 ഡോളര്‍ ( 300 രൂപ). കോവിഡ് വാക്‌സിനിലും കൊള്ളവിലയിട്ടു മരുന്ന് കമ്പനികള്‍ക്ക് കൊള്ളലാഭം അടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്ത തീരുമാനം നമുക്ക് തിരുത്തിച്ചേ മതിയാകൂ.

കൊറോണ വ്യാപന ഭീതിക്കിടെ ആശുപത്രികളിലെ സാഹചര്യം വിലയിരുത്താനെത്തിയ കര്‍ണാടക മന്ത്രിമാര്‍: ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Do vaccines work against Double mutant variant? Here is the answer

ജനങ്ങള്‍ ദുരിതത്തിലാകുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസമായി അവരോടൊപ്പം ചേര്‍ന്നു നില്‍ക്കേണ്ടതിനുപകരം ജനങ്ങളെ കൊള്ളയടിക്കാനുള്ള തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരുണത്തിലാണ് കേരളം വാക്‌സിന്‍ വാങ്ങുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വരുന്നത്. ആശങ്കയിലായിരുന്ന ലക്ഷങ്ങള്‍ക്കാണ് ഈ പ്രഖ്യാപനം ആശ്വാസമേകിയത്. ഇതാണ് കേരളം. ഇതാണ് കേരളത്തിന്റെ ജനപക്ഷ സര്‍ക്കാര്‍.

ഞാനും പങ്കാളിയാകുന്നു കോവിഡ് വാക്‌സിന്‍ ചലഞ്ചില്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്റെയും കുടുംബത്തിന്റെയും വാക്‌സിന്‍ വിലയായ 2000 രൂപ (എന്റെയും സഖാവ് തുളസിയുടെയും 2 ഡോസ് വീതവും അമ്മ ഒരു ഡോസ്) അടയ്ക്കുന്നു.

ആരാധകരെ ആവേശത്തിലാക്കി നടി തന്യ ഹോപ്പെ: വൈറല്‍ ചിത്രങ്ങള്‍ കാണാം

English summary
Minister J Mercykutty Amma participates in the Covid Vaccine Challenge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X