രാജമല ഉരുള്‍പൊട്ടലില്‍ കൂടുതല്‍ പേര്‍ ഒലിച്ചു പോയിരിക്കാന്‍ സാധ്യതയെന്ന് മന്ത്രി; തെരച്ചില്‍ തുടരും
ഇടുക്കി: രാജമല പെട്ടിമുടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കൂടുതല്‍ പേര്‍ ഒലിച്ചു പോയിരിക്കാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി എംഎം മണി. പെട്ടിമുടിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ മാറി വനത്തിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായതെന്നും മന്ത്രി വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളിലും മലവെള്ളം ഒഴുകിയ ദിശയിലേക്കും ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണെന്ന്് മന്ത്രി പറഞ്ഞു. ഒരു പക്ഷെ ഉരുള്‍പൊട്ടിയതിന്റെ ദിശ മാറിയിരുന്നുവെങ്കില്‍ അപകടത്തിന്റെ വ്യാപ്തി വര്‍ധിക്കുമായിരുന്നുവെന്നും മന്ത്രി ആശങ്ക പ്രകടിപ്പിച്ചു.

Recommended Video
മണ്ണിനടിയില്‍ കുടുങ്ങിയതിലും കൂടുതല്‍ പേര്‍ ഒലിച്ചുപോയിരിക്കാമെന്നാണ് നിഗമനം. രണ്ട് മൃതദേഹങ്ങള്‍ ആറ്റില്‍ നിന്നാണ് കിട്ടിയത്. കുടുതല്‍ പേരെ കണ്ടെത്തുന്നതിനായി മാങ്കുളം മുതല്‍ തിരച്ചില്‍ നടത്തുകയാണെന്നും മന്ത്രി അറിയിച്ചു.
കാലാവസ്ഥ പ്രതികൂലമായതോടെ വെള്ളിയാഴ്ച്ച രാത്രി അര്‍ധ രാത്രിയോട് കൂടിയാണ് ഇവിടെ തിരച്ചില്‍ നിര്‍ത്തിവെച്ചത്. തുടര്‍ന്ന് ഇന്ന രാവിലെ വീണ്ടും രക്ഷാ പ്രവര്‍ത്തനം പുനരാരംഭിക്കുകയായിരുന്നു. ഇതുവരേയും 18 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 12 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. അതില്‍ ഒരാള്‍ ഒഴികെ ബാക്കിയുള്ളവര്‍ അപകട നില തരണം ചെയ്തിട്ടുണ്ട്.
മരണപ്പെട്ടവരുടെ ശവസംസ്‌കാരം ലയങ്ങള്‍ക്ക് സമീപത്ത് തന്നെ സംസ്‌കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പെട്ടിമുടിയില്‍ തന്നെ പോസ്റ്റ്‌മോര്‍ട്ടം നടക്കും. കാലാവസ്ഥ പ്രതികൂലമായതിനാല്‍ തന്നെ രക്ഷാ പ്രവര്‍ത്തനം ദിവസങ്ങളോളം നീളുമെന്നാണ് കണക്ക്കൂട്ടല്‍.












Click it and Unblock the Notifications