മന്ത്രിക്ക് പബ്ലിസിറ്റി അത്ര പോരാ; മന്ത്രി എംവി ഗോവിന്ദന് ലക്ഷങ്ങള്‍ ചെലവാക്കി നവമാധ്യമ സെല്‍
തിരുവനന്തപുരം: നവ മാധ്യമം വഴിയുള്ള പ്രചാരണം ശക്തമാക്കാന്‍ എക്‌സൈസ് - തദ്ദേശ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍. മന്ത്രിയുടെ ഓഫീസില്‍ നവ മാധ്യമ സംഘത്തിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി 1,70,000 രൂപ പൊതുഭരണ വകുപ്പ് അനുവദിച്ചു. പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടും സി പി എമ്മിന്റെ മുതിര്‍ന്ന നേതാവായ മന്ത്രി വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ല. ഇത് പരിഹരിക്കുന്നതിനായി സോഷ്യല്‍ മീഡിയകളില്‍ കൂടുതല്‍ സജീവമാകാനാണ് തീരുമാനമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ലക്ഷക്കണക്കിന് രൂപ ചെലവാക്കി മുഖ്യമന്ത്രി നവ മാധ്യമ പ്രചാരണം ശക്തമാക്കിയതിന് പിന്നാലെയാണ് സി പി എമ്മിന്റെ മുതിര്‍ന്ന നേതാവായ എം വി ഗോവിന്ദന്റെയും തീരുമാനം. എക്‌സൈസ് തദ്ദേശ സ്വയംഭരണം തുടങ്ങിയ രണ്ട് പ്രധാന വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിക്ക് വേണ്ടത്ര പബ്ലിസിറ്റ് ലഭിക്കുന്നില്ലെന്നാണ് ഓഫീസിന്റെ വിലയിരുത്തല്‍.

ഈ ഒരു ഒറ്റക്കാരണമാണ് പുതിയ ട്രെന്‍ഡിലേക്ക് ചുടുവയ്ക്കാനുള്ള പ്രധാനകാരണം. നവമാധ്യമ പ്രചരണത്തിനായി മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് കുറച്ച് പേരെ നിയോഗിച്ചിരുന്നു. എന്നിട്ടും വകുപ്പിന്റെ പ്രചാരണം പോരെന്നാണ് വിലയിരുത്തല്‍. ഇതേ തുടര്‍ന്നാണ് നവമാധ്യമ സംഘത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ പോകുകയാണ് പൊതുഭരണ വകുപ്പ്. ഇതിനായി പ്രത്യേക മുറി തന്നെ ഒരുക്കുകയാണ്. എസിയും ഇലട്രിക്കല്‍ പോര്‍ട്ടലുകളും വാങ്ങാനാണ് 1,70,000 രൂപ ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.
സ്റ്റാഫിലുള്ള 23 പേരില്‍ മൂന്ന് പേരെ സോഷ്യല്‍ മീഡിയ ഇടപെടലിനാണ് നിയോഗിച്ചിരിക്കുന്നത്. പാര്‍ട്ടിക്കായി നവമാധ്യമങ്ങളില്‍ ഇടപെട്ട് കുറച്ചുകൂടി പരിചയം ഉള്ളവരെയും കൊണ്ട് വരാനും നീക്കമുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം അടുത്തു, കൂടാതെ മദ്യ നയമവും വരുന്നു. മന്ത്രിക്ക് കൂടുതല്‍ പിന്തുണയും, ആക്ഷേപങ്ങള്‍ക്ക് പ്രതിരോധവും തീക്കാനാണ് എല്ലാ സജീകരണങ്ങളോടും കൂടിയുള്ള സംവിധാനങ്ങള്‍ വരുന്നത്.
അതേസമയം, മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ പെന്‍ഷനില്‍ ഗവര്‍ണറുടെ ഇടപെടല്‍ നടത്തിയതിന് പിന്നാലെ മുന്‍സിപ്പല്‍ ചെയര്‍മാന്‍മാര്‍ക്ക് പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കാന്‍ അനുമതി നല്‍കി ഉത്തരവ് ഇറക്കിയത് തദ്ദേശവകുപ്പ് മന്ത്രിയായിരുന്നു.












Click it and Unblock the Notifications