• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പിണറായിക്ക് അധികാര ഗര്‍വ്'; ഗവര്‍ണര്‍ ചെയ്യുന്നത് പ്രതിപക്ഷത്തിന്റെ ജോലിയെന്ന് വി മുരളീധരന്‍

Google Oneindia Malayalam News

കൊച്ചി: അധികാര ഗര്‍വ് ബാധിച്ച പിണറായി വിജയന്‍ സര്‍ക്കാര്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെപ്പോലും അട്ടിമറിക്കുകയാണെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. കണ്ണൂര്‍ സര്‍വകലാശാല മുതല്‍ തിരുവനന്തപുരം നഗരസഭ വരെ എല്ലായിടത്തും സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്കും സിപിഎം പ്രവര്‍ത്തകര്‍ക്കും മാത്രമാണ് നിയമനമെന്നും കേന്ദ്രമന്ത്രി കൊച്ചിയില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സ്വജനപക്ഷപാതത്തിനും അഴിമതിക്കുമെതിരെ ബി ജെ പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവര്‍ണര്‍ക്കെതിരെ നിയമോപദേശത്തിന് കോടികള്‍ ചിലവാക്കുന്ന സര്‍ക്കാരിന് കൊച്ചി നഗരത്തിലെ കാന മൂടാന്‍ പണമില്ല. കേരളത്തിലെ സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് സി പി എം നടത്തുന്ന കൊള്ളരുതായ്മകള്‍ക്കെതിരെ നിലപാടെടുത്തതാണ് ആരിഫ് മുഹമ്മദ് ഖാനെതിരായ വിരോധത്തിന് കാരണം. കേരള ഗവര്‍ണര്‍ എടുത്ത എല്ലാ നിലപാടുകളും ഹൈക്കോടതി ശരിവച്ച സ്ഥിതിക്ക് ഇനി സി പി എമ്മുകാര്‍ ഹൈക്കോടതി വളയുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടതെന്നും വി മുരളീധരന്‍ പറഞ്ഞു.

തൊഴില്‍ കിട്ടണമെങ്കില്‍ എസ്എഫ്‌ഐക്കാരനോ ഡിവൈഎഫ്‌ഐക്കാരനോ ആകണമെന്നതാണ് സംസ്ഥാനത്തെ സാഹചര്യം. പബ്ലിക്ക് സര്‍വീസ് കമ്മിഷന്‍ ഇപ്പോള്‍ നാഗപ്പന്‍ സര്‍വീസ് കമ്മിഷന്‍ എന്നാണ് തിരുവനന്തപുരത്ത് അറിയപ്പെടുന്നതും മന്ത്രി പരിഹസിച്ചു. കണ്ണൂര്‍ സര്‍വകലാശാലയിലെ യോഗ്യതയില്ലാത്ത അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്‍കിയത് ഒരു വര്‍ഷമാണ് ആ തസ്തികയില്‍ ആളില്ലാതാക്കിയത്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും വി.മുരളീധരന്‍ പറഞ്ഞു. ശിവന്‍കുട്ടിയെപ്പോലെയുള്ള ഗൂണ്ടകളെയിറക്കി ഗവര്‍ണറെ ഭീഷണിപ്പെടുത്തുമ്പോള്‍ കേരളത്തിലെ ജനം ഇതെല്ലാം കാണുന്നുണ്ട് എന്നത് പിണറായി വിജയന്‍ മറക്കരുതെന്നും മന്ത്രി പ്രതികരിച്ചു.

ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ ജില്ല പ്രസിഡണ്ട് അഡ്വ.കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. കെ.എസ് രാധാകൃഷ്ണന്‍ , സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. എസ്. സുരേഷ് , ഡോ.രേണു സുരേഷ് , സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോള്‍, ദേശീയ കൗണ്‍സില്‍ അംഗം പി.എം. വേലായുധന്‍ ,ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ജിജി ജോസഫ് ,സംസ്ഥാന സമിതിയംഗങ്ങളായ എന്‍.പി, ശങ്കരന്‍ കുട്ടി ,സി.ജി.രാജഗോപാല്‍ ,സി.വി. സജിനി ,ജില്ലാ വൈസ് പ്രസിഡണ്ട് എസ്. സജി, ജന. സെക്രട്ടറി എം.എ. ബ്രഹ്മരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു

English summary
Minister V Muralidharan governor is doing the work of the opposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X