'സാറല്ല, മന്ത്രിയപ്പൂപ്പൂൻ', സ്കൂൾ തുറക്കാത്തതിൽ പരിഭവം പറഞ്ഞ കുഞ്ഞുവാവയെ വീഡിയോ കോളില്‍ വിളിച്ച് മന്ത്രി
തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസ്സിനെ കുറിച്ച് ഉമ്മയോട് പരിഭവം പറയുന്ന കു്ഞ്ഞുമിടുക്കി തന്‍ഹ ഫാത്തിമയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. വയനാട് സ്വദേശിയായ തന്‍ഹ ഫാത്തിമ യുകെജി വിദ്യാര്‍ത്ഥിനിയാണ്. എപ്പോഴും ക്ലാസ്സുകളാണെന്നും ഇനി തന്നെക്കൊണ്ട് പറ്റൂല ഉമ്മാ എന്നും പറയുന്ന തന്‍ഹയുടെ വീഡിയോ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു.
നവംബറില്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അക്കാര്യം അറിയിച്ച് കുഞ്ഞു തന്‍ഹയെ വീഡിയോ കോളില്‍ വിളിച്ചിരിക്കുകയാണ് മന്ത്രി ശിവന്‍കുട്ടി. വീഡിയോ മന്ത്രി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. സ്‌കൂള്‍ ഉടനെ തുറക്കാമെന്ന് മന്ത്രി തന്‍ഹയോട് പറഞ്ഞു. തന്‍ഹ സര്‍ എന്ന് വിളിച്ചപ്പോള്‍ സാറല്ല, മന്ത്രിയപ്പൂപ്പനെന്ന് വിളിച്ചാല്‍ മതിയെന്ന് ശിവന്‍കുട്ടി തിരുത്തി. സ്‌കൂള്‍ തുറക്കാത്തത് കാരണം കളിക്കാന്‍ കൂട്ടുകാരൊന്നും ഇല്ലെന്നും ടീച്ചര്‍മാരെ കാണാന്‍ പറ്റുന്നില്ലെന്നും തന്‍ഹ മന്ത്രിയോട് പരാതി പറഞ്ഞു.

മന്ത്രി വിഎസ് ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' "ഇനി എനിക്ക് പറ്റൂല ഉമ്മാ, ഇനി എനിക്ക് ഒരിക്കലും പറ്റൂല.. "; വയനാട്ടിലെ യുകെജി വിദ്യാർത്ഥിനിയെ വീഡിയോ കോളിൽ വിളിച്ചു ; സ്കൂൾ വേഗം തുറക്കണം എന്നാണ് കുഞ്ഞാവയുടെ ആവശ്യം. വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങി വീർപ്പുമുട്ടി കരയുന്ന വയനാട്ടിലെ മരിയനാട് സ്കൂളിൽ യുകെജിയിൽ പഠിക്കുന്ന കുഞ്ഞാവ എന്ന തൻഹ ഫാത്തിമയുടെ വീഡിയോ വൈറൽ ആയിരുന്നു. അത് ഫേസ്ബുക്ക് പേജിൽ ഞാൻ പങ്കുവെച്ചിരുന്നു. കുഞ്ഞാവയെ കണ്ടെത്തി വീഡിയോ കോൾ ചെയ്തു.
സ്കൂൾ ഉടൻ തുറക്കണം എന്നായിരുന്നു കുഞ്ഞാവയുടെ ആവശ്യം. നവംബർ ഒന്നിന് സ്കൂൾ തുറക്കുന്ന കാര്യം കുഞ്ഞാവയെ അറിയിച്ചു. കൂട്ടുകാരുമൊത്ത് കളിക്കാൻ ആകുന്നില്ല എന്നും ടീച്ചർമാരുമായി നേരിൽ കാണാനാകുന്നില്ലെന്നുമുള്ള പരിഭവം കുഞ്ഞാവ പങ്കുവച്ചു. തനിക്ക് സ്കൂൾ തന്നെ കാണാൻ പറ്റിയിട്ടില്ലെന്നും കുഞ്ഞാവ പറഞ്ഞു. എല്ലാത്തിനും വഴിയുണ്ടാക്കാം എന്ന് കുഞ്ഞാവയെ ആശ്വസിപ്പിച്ചു. വയനാട്ടിൽ വരുമ്പോൾ തന്നെ നേരിൽ കാണുവാൻ വരണമെന്ന കുഞ്ഞാവയുടെ ആവശ്യവും അംഗീകരിച്ചു.
കായലിലും അടുക്കളയിലും, വൈറലായി രഞ്ജിനി ഹരിദാസിന്റെ പുതിയ ചിത്രങ്ങൾ
കുട്ടികളുടെ സഹജമായ ശീലമാണ് കളിചിരിയും കൂട്ടുചേരലും. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ ഇതിനുള്ള സാധ്യത പരിമിതപ്പെട്ടു. വീടുകളുടെ നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങിക്കഴിയുന്ന സാഹചര്യത്തിൽ വലിയ മാനസിക സമ്മർദമാണ് കുട്ടികൾ അനുഭവിക്കുന്നത്. മാനസികോല്ലാസത്തോടെ പഠന പാതയിൽ കുട്ടികളെ നിലനിർത്താനുള്ള പദ്ധതികളാണ് വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്നത്''.












Click it and Unblock the Notifications