പൊലീസ് അതിക്രമ പരാതികളില്‍ അന്വേഷണത്തിന് ന്യൂനപക്ഷ കമ്മിഷന്‍ ഉത്തരവ്

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: പൊലീസ് അതിക്രമങ്ങള്‍ സംബന്ധിച്ച മൂന്ന് പരാതികളില്‍ ജില്ലാ പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ലാത്തതിനാല്‍ ജില്ലയ്ക്ക് പുറത്തുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ മുഖേന അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഉത്തരവിട്ടു. കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട. ജഡ്ജ് പി.കെ. ഹനീഫയാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. സിവില്‍ കേസുകളില്‍ അനാവശ്യ പൊലീസ് ഇടപെടലുകള്‍ വര്‍ധിക്കുന്നതില്‍ കമ്മിഷന്‍ ആശങ്ക രേഖപ്പെടുത്തി. പൊലീസിന് പങ്കില്ലാത്ത വിഷയങ്ങളില്‍ പോലും ചില ഉദ്യോഗസ്ഥര്‍ ഇടപെട്ട് പ്രശ്‌നങ്ങളുണ്ടാക്കുന്നതായി കലക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങിനു ശേഷം ചെയര്‍മാന്‍ പറഞ്ഞു.

രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിനെ സിപിഎം ഏരിയാ സമ്മേളന റാലിയിലെ പ്രവര്‍ത്തകര്‍ ആക്രമിച്ചു

നാദാപുരം സ്റ്റേഷന്‍ പരിധിയില്‍ കോടതി വാറണ്ട് റീകോള്‍ ചെയ്ത ശേഷവും പ്രതിയെ പൊലീസ് പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചതായ പരാതിയില്‍ നാദാപുരം ഡി.വൈ.എസ്.പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശരിയായ അന്വേഷണം നടത്താതെയാണെന്ന് ബോധ്യപ്പെട്ടതിനാല്‍ ജില്ലയ്ക്ക് പുറത്തുള്ള എസ്.പി റാങ്കിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിച്ച് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മിഷന്‍ ഉത്തരവിട്ടത്. കുറ്റ്യാടി ബസ് സ്റ്റാന്‍ഡില്‍ കച്ചവടം നടത്തുന്ന വ്യക്തി അത്തോളി പൊലീസിന്റെ അതിക്രമം സംബന്ധിച്ച് നല്‍കിയ പരാതിയില്‍ വടകര ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ടും തൃപ്തികരമല്ലാത്തതിനാല്‍ ജില്ലയ്ക്ക് പുറത്തുള്ള ഡി.വൈ.എസ്.പി. റാങ്കിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിച്ച് മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മിഷന്‍ നിര്‍ദേശം നല്‍കി. മുക്കം പൊലീസ് അതിക്രമത്തിനെതിരെ പുത്തൂര്‍ സ്വദേശി നല്‍കിയ പരാതിയില്‍ ഹരജിയിലെ എതിര്‍ കക്ഷിയായ താമരശ്ശേരി ഡി.വൈ.എസ്.പിയെ കൊണ്ട് തന്നെ അന്വേഷിപ്പിച്ച് ജില്ലാ പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ട് കമ്മിഷന്‍ തള്ളി. ആരോപണങ്ങളില്‍ ജില്ലയ്ക്ക് പുറത്തുള്ള എസ്.പി റാങ്കിലുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് നേരിട്ട് അന്വേഷിപ്പിച്ച് മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ഡി.ജി.പിയോട് കമ്മിഷന്‍ നിര്‍ദേശിച്ചത്.

mino

വടകര മണിയൂര്‍ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് മുടപ്പിലാവില്‍ സുന്നി കള്‍ച്ചറല്‍ സെന്ററിന്റെ കെട്ടിടത്തിന് പഞ്ചായത്ത് അനുമതി നല്‍കാത്തത് സംബന്ധിച്ച ഹരജി കമ്മിഷന്‍ തീര്‍പ്പാക്കി. കെട്ടിടത്തിന് അനുമതി നല്‍കുന്നതിനെതിരെ ലഭിച്ച പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തിനോട് തുടര്‍നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ഹരജി തീര്‍പ്പാക്കിയത്. സിറ്റിങില്‍ പരിഗണിച്ച 24 പരാതികളില്‍ അഞ്ചെണ്ണം തീര്‍പ്പാക്കി. ജില്ലയിലെ അടുത്ത സിറ്റിങ് 2018 ഫെബ്രുവരി 15 ന് നടക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Minority Commission orders inquiry into police offense complaints; The police create unnecessary problems

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്