മോദിക്കായി എന്നും പ്രാർത്ഥിക്കും, അദ്ദേഹം ഇല്ലാതായാല്‍ അച്ഛനെ നഷ്ടപ്പെട്ടത് പോലെ: എം അബ്ദുൾ സലാം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റും മുന്‍ കാലിക്കറ്റ് വൈസ് ചാന്‍സലറുമായ എം അബ്ദുള്‍ സലാം രംഗത്ത്. ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ച ഒരു പരിപാടിക്കിടെ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രശംസ. മോദി ഇല്ലാതായാല്‍ പിതാവിനെ നഷ്ടപ്പെട്ടത് പോലെയാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വാക്കുകളിലേക്ക്...
"ഫാദർ സ്റ്റാൻ സ്വാമിയെ ബിജെപി സർക്കാർ കൊന്നതാണ്"; പ്രതിഷേധമുയർത്തി ഡിവൈഎഫ്ഐ- ചിത്രങ്ങൾ

പ്രധാനമന്ത്രിയുടെ ബുദ്ധി, സമര്‍പ്പണം, കാഴ്ചപ്പാട് എന്നിവയെല്ലാം നമുക്ക് എല്ലാ കാലത്തും ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്. ലോകത്തിന്റെ ഏത് കോണില്‍ പോയാലും മോദിയുടെ നാട്ടില്‍ നിന്നാണ് വരുന്നതെന്ന് പറയുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പരിപാടിക്കിടെ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഗുണങ്ങളെ കുറിച്ചും അദ്ദേഹം വാചാലനായി.

മികച്ച നേതൃത്വം, പ്രവര്‍ത്തന നൈപുണ്യം, രാഷ്ട്രീയ തന്ത്രം എന്നിവയെല്ലാം അദ്ദേഹത്തിന്റെ ഗുണങ്ങളാണെന്ന് അബ്ദുള്‍ സലാം പറയുന്നു. മോദിയെന്നത് നന്മയുടെ കേദാരം മാത്രമല്ല, സബ്ക സാത്, സബ്ക വികാസ് എന്ന് മോദി പറയുമ്പോള്‍ അത് പറഞ്ഞത് തന്നെയാണെന്ന്. ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ചൈനയും അമേരിക്കയും ഇന്ത്യ തൊടാത്തതിന് കാരണം മോദിയെ കാണുമ്പോള്‍ മുട്ടുവിറയ്ക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ഭരണം പിടിക്കണമെങ്കില്‍ ന്യൂനപക്ഷങ്ങളുടെ പിന്തുണ ആവശ്യമാണ്. അതുകൊണ്ട് തന്നെ ന്യൂനപക്ഷ മോര്‍ച്ചയുടെ പ്രസക്തി വളരെ വലുതാണെന്ന് അദ്ദേഹം പറയുന്നു. ന്യൂനപക്ഷങ്ങളെ ചേര്‍ത്ത് പിടിക്കണം. അവരുടെ ഭയവും ഉത്കണ്ഡയും മനസിലാക്കി അതിനുള്ള മരുന്ന് നല്‍കണമെന്നും അദ്ദേഹം പറയുന്നു.

കേരളത്തില്‍ നടക്കുന്ന അടുത്ത തിരഞ്ഞെടുപ്പില്‍ ഇത് കൂടിയേ തീരു. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുവുമില്ല, സ്ഥിരം മിത്രവും ഇല്ല. ആരുടെ ഭാഗത്ത് നിന്നും വെറുപ്പ് വളര്‍ത്തുന്ന വാക്കോ പ്രയോഗങ്ങളോ ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിസിയായ അബ്ദുള്‍ സലാം ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ തിരൂരില്‍ നിന്ന് മത്സരിച്ചിരുന്നു.
ഇതെങ്ങനെയുണ്ട്? ഇതോ? കിടിലൻ ഫോട്ടോസുമായി സോഷ്യൽ മീഡിയ കീഴടക്കി ഭാവന












Click it and Unblock the Notifications