ആലപ്പുഴയില്‍ നിന്ന് കാണാതായ ബോട്ട് ബേപ്പൂരില്‍ എത്തിച്ചു; മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതര്‍

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ആലപ്പുഴയില്‍നിന്ന് കടലില്‍ മത്സ്യബന്ധനത്തിനു പോയി കാണാതായ അഞ്ചു പേരെ ബേപ്പൂരില്‍ എത്തിച്ചു. നവംബര്‍ 29ന് ജോയല്‍ എന്ന ബോട്ടില്‍ മത്സ്യബന്ധനത്തിനു പോയവരെയാണ് കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ച് കോഴിക്കോട്ട് എത്തിച്ചത്. സിബിച്ചന്‍, ജോയി കാട്ടൂര്‍, യേശുദാസ് ചെട്ടികാട്, ഷാജി (ഇഗ്നേഷ്യസ്) തുമ്പോളി, ജോസഫ് ചെട്ടിക്കാട് എന്നിവരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇവരെ കോഴിക്കോട്ടുനിന്ന് ആലപ്പുഴയിലെത്തിക്കാന്‍ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ഏകോപിപ്പിച്ചു.

കോഴിക്കോട് ഒരുങ്ങുന്നു, വീണ്ടും കപ്പടിക്കാന്‍: ജില്ലാ കലോത്സവം ഇന്ന്

ഇതുകൂടാതെ, ബേപ്പൂരില്‍നിന്നു കടലില്‍ പോയ 22 പേരുള്ള തപ്തമസി ബോട്ട് കോസ്റ്റ്ഗാര്‍ഡ് ബേപ്പൂരില്‍ എത്തിച്ചു. മൂന്നു പേരുമായി ബേപ്പൂരില്‍നിന്നു പോയ യു.കെ സണ്‍സും തിരിച്ചെത്തി.

beypore

ഇതില്‍ രണ്ടു പേരെ ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമുണ്ടായ കടല്‍ക്ഷോഭത്തില്‍ ജില്ലയില്‍ മൊത്തം 630 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Missing boat from alappuzha found in Beypore; fishermen are safe

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്