കോഴിക്കോട് ഒരുങ്ങുന്നു, വീണ്ടും കപ്പടിക്കാന്‍: ജില്ലാ കലോത്സവം ഇന്ന്

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര: കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഇന്നു തിരിതെളിയും. ജില്ലാ കലോത്സവത്തിലെ രചനാമത്സരങ്ങള്‍ക്കാണ് ഇന്ന് പേരാമ്പ്രയില്‍ തുടക്കമാവുക. സംസ്ഥാന കലോത്സവങ്ങളില്‍ കോഴിക്കോട് പുലര്‍ത്തുന്ന മേധാവിത്തത്തിന് ഇത്തവണ ആരൊക്കെയാവും പ്രതിനിധികളെന്ന് മേളയില്‍ തീരുമാനമാവും. അതേസമയം, ഏറ്റവും കൂടുതല്‍ അപ്പീല്‍ നല്‍കുന്ന ജില്ല എന്ന ദുഷ്‌പേരും ഇതിനകം കോഴിക്കോടിന് സ്വന്തമായിട്ടുണ്ട്.

കടല്‍ക്ഷോഭം: കടലുണ്ടി വാക്കടവില്‍ ഉറക്കമില്ലാത്ത രാത്രികള്‍

പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 21 മുറികളിലാണ് ഇന്ന് രചനാ മത്സരങ്ങള്‍ക്ക് തുടക്കമാവുക. രാവിലെ 58 ചിത്രകാരന്‍മാര്‍ ഒത്തുചേരുന്ന വര്‍ണോത്സവം ചിത്രരചനയുമുണ്ട്. ചൊവ്വാഴ്ച രാവിലെ 18 വേദികളിലായി സ്‌റ്റേജിന മത്സരങ്ങള്‍ക്ക് തുടക്കമാവും. വൈകിട്ട് നാലിന് സാഹിത്യകാരന്‍ യു.എ ഖാദര്‍ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് കവിയരങ്ങുണ്ടാവും. മത്സര ഇനങ്ങള്‍ക്കു പുറമെ ബുധനാഴ്ച വൈകിട്ട് പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ കരോക്കെ, വ്യാഴാഴ്ച അക്ഷരശ്ലോകം, വെള്ളിയാഴ്ച നാടന്‍ കലാമേള എന്നിവയുണ്ടാവും. കുട്ടികളുടെ ചലച്ചിത്രോത്സവമാണ് മേളയിലെ മറ്റൊരിനം. പ്രിന്റഡ് സ്മരണികയ്ക്കു പകരം ഇത്തവണ ഡിജിറ്റല്‍ സ്മരണികയാണ് പുറത്തിറക്കുക.

mela1

കോഴിക്കോട് റവന്യൂ ജില്ലയിലെ യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി 1400 വിദ്യാലയങ്ങളില്‍നിന്ന് ഒന്‍പതിനായിരത്തില്‍പരം പ്രതിഭകളാണ് മേളയില്‍ മാറ്റുരയ്ക്കുക. ചൊവ്വാഴ്ച 1050 പേരും ബുധന്‍ 1763 കുട്ടികളും വ്യാഴാഴ്ച 2997 പേരും വെള്ളിയാഴ്ച 1908 മത്സരാര്‍ഥികളും വേദിയിലെത്തും. ആറിന് വൈകിട്ട് നാലു മണിക്ക് സമാപന സമ്മേളനം എം.കെ രാഘവന്‍ എംപി ഉദ്ഘാടനം ചെയ്യും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
District Youth festival started in Kozhikode

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്