കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ മലയാളം വിലക്കിയ നടപടി: ഭാഷാ വിവേചനത്തിനെതിരെ നേതാക്കള്‍, രാഷ്ട്രീയ ഫാസിസം

Google Oneindia Malayalam News

ദില്ലിയിലെ ജിബി പന്ത് ആശുപത്രിയില്‍ മലയാളം വിലക്കിയ സംഭവം പിന്‍വലിച്ചെങ്കിലും പ്രതിഷേധങ്ങള്‍ കനക്കുകയാണ്. നഴ്‌സുമാര്‍ക്കൊപ്പം രാഷ്ട്രീയ നേതാക്കളും പ്രതിഷേധവുമായി രംഗത്തിറങ്ങി. ശശി തരൂരും രാഹുല്‍ ഗാന്ധിയും കെസി വേണുഗോപാലും തുടങ്ങിവെച്ച വിമര്‍ശനം പിന്നീട് കൂടുതല്‍ പേര്‍ ഏറ്റെടുത്തിരിക്കുകയാണ്. രാഷ്ട്രീയ ഫാസിസമാണ് ഇതെന്ന് രാഘവന്‍ എംപി തുറന്നടിച്ചു. ഞെട്ടിക്കുന്ന നടപടിയാണെന്ന് തോമസ് ചാഴിക്കാടനും തുറന്നടിച്ചു. ജിബി പന്ത് ആശുപത്രിയില്‍ മലയാളി നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കിയ ഉത്തരവ് രാഷ്ട്രീയ ഫാസിസത്തിന്റെ ഏറ്റവും അവസാനത്തെ സംഭവമാണെന്ന് രാഘവന്‍ പറഞ്ഞു.

കശ്മീരില്‍ നാടോടി കുടുംബങ്ങള്‍ക്ക് താമസസ്ഥലത്തെത്തി കൊവിഡ് വാക്‌സിന്‍ നല്‍കുന്നു: ചിത്രങ്ങള്‍

1

ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടിയാണിതെന്ന് രാഘവന്‍ എംപി പറഞ്ഞു. അതേസമയം എഎപി സര്‍ക്കാരിനും എംപി മുന്നറിയിപ്പ് നല്‍കി ഇന്ത്യ പോലും ഒരിടത്ത് ഇത് നടക്കാന്‍ പാടില്ലാത്തതാണ്. ഏക ഭാഷയും ഏക മതവും ഏക നേതാവും ഏക രാഷ്ട്രീയ പാര്‍ട്ടിയുമെന്ന ഫാസിസ്റ്റ് നയത്തെ ജാഗ്രതയോടെ കാണാന്‍ മുഖ്യമന്ത്രി കെജ്രിവാളും സത്യേന്ദ്ര ജെയിനും തയ്യാറാവണമെന്നും രാഘവന്‍ വ്യക്തമാക്കി. അതേസമയം കൊവിഡിനെ പ്രതിരോധിക്കാനായി നഴ്‌സുമാര്‍ രാപകലില്ലാതെ സേവനം ചെയ്യുമ്പോള്‍ അവര്‍ക്ക് ആദരമില്ല. പകരം അപമാനം മാത്രമാണ് നല്‍കുന്നതെന്നും രാഘവന്‍ എംപി പറഞ്ഞു.

അതേസമയം തോമസ് ചാഴിക്കാടനും പ്രതികരണവുമായി രംഗത്തെത്തി. ഉത്തരവ് തിരുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് ചാഴിക്കാടന്‍ പറഞ്ഞു. എങ്കിലും സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ തന്നെ ഇത്തരത്തിലുളള ഭാഷാ വിവേചനത്തിന് ഉത്തരവിട്ടുവെന്നത് ഞെട്ടിക്കുന്നതായിരുന്നുവെന്നും ചാഴിക്കാടന്‍ വ്യക്തമാക്കി. നേരത്തെ വി ശിവദാസന്‍, എളമരം കരീം എന്നിവരും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. സര്‍ക്കുലര്‍ അദ്ഭുതപ്പെടുത്തുന്നതാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു.

ഉത്തരവിറക്കിയ നഴ്‌സിംഗ് സൂപ്രണ്ടിനെതിരെ നടപടിയെടുക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ രേഖാമൂലം ഉറപ്പുനല്‍കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് നഴ്‌സുമാരുടെ തീരുമാനം. ആരാണ് സര്‍ക്കുലര്‍ ഇറക്കിയതെന്നത് അടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍ ആവശ്യപ്പെട്ടു. ആശുപത്രി അധികൃതര്‍ അറിഞ്ഞല്ല മെഡിക്കല്‍ സൂപ്രണ്ട് ഈ സര്‍ക്കുലര്‍ ഇറക്കിയതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ആയിരത്തോളം നഴ്‌സുമാര്‍ ജോലിയെടുക്കുന്ന പന്ത് ആശുത്രിയില്‍ അഞ്ഞൂറിലധികം പേര്‍ മലയാളികളാണ്. കഴിഞ്ഞ 30 വര്‍ഷമായി ആശുപത്രിയിലെ 50 ശതമാനം സ്റ്റാഫും മലയാളികളാണ്. അതേസമയം പ്രതിഷേധം ശക്തമായതോടെ സര്‍ക്കുലര്‍ പിന്‍വലിച്ച് കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. നഴ്‌സിംഗ് സൂപ്രണ്ട് മാപ്പു പറയണമെന്നും നഴ്‌സുമാര്‍ ആവശ്യപ്പെടുന്നുണ്ട്. എയിംസ് അടക്കമുള്ള ദില്ലിയിലെ മറ്റ് ആശുപത്രികളൊന്നും ഇത്തരം പ്രശ്‌നങ്ങളില്ല നഴ്‌സിംഗ് ആക്ഷന്‍ കമ്മിറ്റി പറയുന്നത്.

വേറിട്ട ലുക്കില്‍ സോണി ചരിഷ്ട: നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം

ബിജെപി നേതാവ് ടോം വടക്കനും വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. ദില്ലി സര്‍ക്കാരിനെതിരെയാണ് വിമര്‍ശനം. ഓക്‌സിജന്‍ ആവശ്യങ്ങള്‍ക്ക് ദില്ലി സര്‍ക്കാരിന് കേരള സഹായം സ്വീകരിക്കാം, എന്നാല്‍ ഭരണഘടന അംഗീകരിച്ച മലയാളത്തെ തള്ളിപ്പറയുകയാണെന്നും ടോം വടക്കന്‍ പറഞ്ഞു. വിഷയത്തില്‍ കേരളത്തിന്റെ മൗനം തന്നെ അദ്ഭുതപ്പെടുത്തിയെന്നും ടോം വടക്കന്‍ പ്രതികരിച്ചു. കേരളം സര്‍ക്കാര്‍ നേരത്തെ ദില്ലി സര്‍ക്കാരിനെ നേരിട്ട് പ്രതിഷേധം അറിയിച്ചിരുന്നു. അതേസമയം ആശുപത്രിയിലെ മറ്റ് സംസ്ഥാനങ്ങളിലെ നഴ്‌സുമാരും പ്രതിഷേധത്തിലാണ്. നാളെ ഇക്കാര്യത്തില്‍ യോഗം ചേരുന്നുണ്ട്.

English summary
mk raghavan and thomas chazhikadan mp's against banning malayalam in delhi gb pant hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X