Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞ് എംകെ രാഘവന്‍.... അഴിമതി ആരോപണം വ്യാജം!!

കോഴിക്കോട്: ഹിന്ദി ന്യൂസ് ചാനല്‍ പുറത്തുവിട്ട അഴിമതി ആരോപണത്തെ കുറിച്ച് വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എംകെ രാഘവന്‍ പൊട്ടിക്കരഞ്ഞു. തന്നെ ഇനി അപമാനിക്കാന്‍ ബാക്കിയില്ലെന്ന് കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ രാഘവന്‍ പറഞ്ഞു. ഇത്രയ്ക്ക് വ്യക്തിഹത്യ ചെയ്ത കാലം വേറെ ഉണ്ടായിട്ടില്ലെന്നും ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷന് പിന്നില്‍ സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാ ഘടകമാണെന്നും അദ്ദേഹം ആരോപിച്ചു.

1

ഇനിയെന്നെ അപമാനിക്കാന്‍ ബാക്കിയില്ല. നമ്പി നാരായണന്‍ പറഞ്ഞത് പോലെ, ആത്മഹത്യ ചെയ്യാന്‍ കഴിയില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചട്ടില്ല. ദേശാഭിമാനിയില്‍ കോഴ ആരോപണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാണിച്ചായിരുന്നു എംകെ രാഘവന്റെ വാര്‍ത്താസമ്മേളനം ആരംഭിച്ചത്. ആരോപണത്തിന് പിന്നില്‍ സിപിഎം ആണെന്നും, വലിയ ഗൂഢാലോചനയുണ്ടെന്നും രാഘവന്‍ പറഞ്ഞു.

സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാ നേതൃത്വം ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും ദില്ലിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ കൊണ്ടുവന്ന് താമസിപ്പിച്ച് കോഴ ആരോപണം പ്ലാന്‍ ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം. തിരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കാന്‍ എന്ന് പറഞ്ഞ് തന്നെയാണ് രണ്ട് പേര്‍ എന്റെ വീട്ടില്‍ വന്നത്. ആദ്യം വിളിച്ച് സംസാരിച്ചിട്ടാണ് വന്നത്. തിരഞ്ഞെടുപ്പ് ചെലവിനെ കുറിച്ച് സംസാരിച്ചു. അപ്പോള്‍ കേരളത്തിന് പുറത്തൊക്കെ വലിയ ചെലവാണെന്നും, കേരളത്തിനകത്ത് വലിയ ചെലവാണെന്നും താന്‍ പറഞ്ഞെന്ന് രാഘവന്‍ വിശദീകരിച്ചു.

ഇതിന് ശേഷം കാര്യങ്ങള്‍ എന്റെ പ്രൈവറ്റ് സെക്രട്ടറിയായ ശ്രീകാന്തിനോട് സംസാരിക്കൂ എന്ന് സ്ഥിരമായി ഞാന്‍ പറയാറുള്ളതാണ്. അങ്ങനെയെ ഇവരോടും പറഞ്ഞിട്ടുള്ളൂ എന്നാണ് രാഘവന്‍ പറഞ്ഞത്. അപകീര്‍ത്തിപ്പെടുത്താന്‍ എത്ര നീചമായ മാര്‍ഗവും നടത്തുന്ന പാര്‍ട്ടിയാണ് സിപിഎം. കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊല്ലുകയാണെങ്കില്‍ എന്നെ വെട്ടാതെ കൊല്ലുകയാണ്. എല്ലാ മാധ്യമപ്രവര്‍ത്തകരും എന്നെ കുറിച്ച് അന്വേഷിക്കൂ. എന്റെ സമ്പാദ്യത്തെ കുറിച്ച് അന്വേഷിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ലോക്സഭ തിരഞ്ഞെടുപ്പ് ഫലം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+