ഹിന്ദിയെ പോലെ തമിഴും ഔദ്യോഗിക ഭാഷയാക്കണം; മോദിയെ മുന്നിലിരുത്തി സ്റ്റാലിന്‍
ചെന്നൈ: തമിഴ് ഹിന്ദിയെ പോലെ ഔദ്യോഗിക ഭാഷയാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിടുന്ന ചടങ്ങില്‍ വെച്ചായിരുന്നു സ്റ്റാലിന്‍ ഈ ആവശ്യം ഉന്നയിച്ചത്. ഹിന്ദിക്ക് തുല്യമായി തമിഴും ഔദ്യോഗിക ഭാഷയാക്കണമെന്നാണ് സ്റ്റാലിന്‍ മോദിയോട് ആവശ്യപ്പെട്ടത്.
ഹിന്ദി പോലെ തമിഴിനേയും ഔദ്യോഗിക ഭാഷയും മദ്രാസ് ഹൈക്കോടതിയില്‍ ഔദ്യോഗിക ഭാഷയും ആക്കുക, സ്റ്റാലിന്‍ പറഞ്ഞു.ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റില്‍ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. സംസ്ഥാന നിയമസഭയില്‍ നീറ്റ് വിരുദ്ധ ബില്ല് പാസക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

ഹിന്ദി വാദത്തിനെതിരെ കടുത്ത നിലപാട് എടുത്ത സംസ്ഥാനമാണ് തമിഴ്‌നാട്.തമിഴിന് ഔദ്യോഗികവും ഭരണപരവുമായ' ഭാഷാ പദവി നല്‍കണമെന്ന് ഡിഎംകെ നിരന്തരം ആവശ്യപ്പെട്ടുക്കൊണ്ടിരിക്കുന്ന കാര്യമാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ അധികാരത്തിലിരുന്നപ്പോള്‍ തമിഴിന് ക്ലാസിക്കല്‍ ഭാഷ' പദവി അനുവദിച്ചുനല്‍കിയിരുന്നു.
ഹിന്ദി വാദത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സ്വീകരിച്ച നിലപാടിനെ നരേന്ദ്ര മോദി തള്ളിയിരുന്നു. ബിജെപി എല്ലാ ഭാഷകളെയും ആദരവോടെ കാണുന്നുവെന്നും എല്ലാ ഭാഷയിലും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രതിഫലനമുണ്ടെന്നുമാണ് മോദി പറഞ്ഞത്. ഭാഷ, സാംസ്‌കാരിക വൈവിദ്ധ്യം എന്നിവ രാജ്യത്തിന്റെ ആത്മാഭിമാനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഏറ്റവും പുതിയ ലുക്കില്‍ സുന്ദരിയായി കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായിക സ്വാസിക
വ്യത്യസ്ത സംസ്ഥാനക്കാര്‍ പരസ്പരം സംസാരിക്കുമ്പോള്‍ ഇംഗ്ലീഷിനുപകരം ഹിന്ദി ഉപയോഗിക്കണമെന്ന് അമിത് ഷാ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വിവാദം ഉയരുകയും ചെയ്തു. ഇതിനിടെയാണ് മോദി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
കേന്ദ്രത്തിനെതിരെ പല സന്ദര്‍ഭങ്ങളിലും സ്റ്റാലിന്‍ സര്‍ക്കാര്‍ ഉറച്ച തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. നീറ്റിന്റെ കാര്യത്തില്‍ സ്റ്റാലിന്‍ അത്തരമൊരു നിലപാടാണ് സ്വീകരിച്ചത്.
അധികാരത്തില്‍ വന്നാല്‍ നീറ്റ് ഒഴിവാക്കുമെന്നത് ഡിഎംകെയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിലൊന്നായിരുന്നു. പാവപ്പെട്ടവരും ഗ്രാമീണരുമായ വിദ്യാര്‍ഥികളെ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍നിന്ന് മാറ്റിനിര്‍ത്തുന്നതാണ് നീറ്റ് എന്നതാണ് തമിഴ്‌നാട് സര്‍ക്കാറിന്റെ വാദം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം അപ്രാപ്യമാക്കുന്ന സംവിധാനമാണ് നീറ്റെന്നാണ് സ്റ്റാലിന്‍ ചൂണ്ടിക്കാട്ടിയത്. അയിത്തത്തിന്റെ ആധുനിക രൂപം എന്നാണ്.
സ്റ്റാലിന്‍ നീറ്റിനെ വിശേഷിപ്പിച്ചത്. ഈ ഒരു സാഹചര്യത്തിലാണ് ഡിഎംകെ സര്‍ക്കാര്‍ നീറ്റ് വിരുദ്ധ ബില്‍ പാസാക്കിയത്. ഇതിന്ഡറെ പേരില്‍ ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ രൂക്ഷമായ തര്‍ക്കം ഉണ്ടാവുകയും ചെയ്തിരുന്നു. ഒരു പോസ്റ്റ്മാനെ പോലെ രാഷ്ട്രപതിയുടെ അനുമതിക്ക് വേണ്ടി നീറ്റ് വിരുദ്ധ ബില്‍ കൈമാറിയാല്‍ മതിയെന്നായിരുന്നു ഗവര്‍ണറോട് സ്റ്റാലിന്‍ പറഞ്ഞത്.












Click it and Unblock the Notifications