അഭിനന്ദനവും ഐക്യദാര്‍ഢ്യവുമായ് എംഎം ഹസ്സന്‍; അസഹിഷ്ണുതയില്‍ നിന്ന് മോചനം വേണമെന്ന് രാമനുണ്ണി

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: പുരസ്‌കാരത്തിന് അഭിനന്ദനവും നിലപാടുകള്‍ക്ക് ഐക്യദാര്‍ഢ്യവും അറിയിച്ച് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കെ പി രാമനുണ്ണിയെ കാണാന്‍ കെ പി സി സി പ്രസിഡന്റ് എം എം ഹസ്സനെത്തി. ഡി സി സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ്, കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ എന്നിവര്‍ക്കൊപ്പം രാമനുണ്ണിയുടെ പൂവാട്ടുപറമ്പിലെ വീട്ടിലെത്തിയ ഹസ്സന്‍ അദ്ദേഹത്തെ ഷാള്‍ അണിയിച്ചു. രാജ്യത്തെ ഗ്രസിച്ച വര്‍ഗീയ ഫാസിസ്റ്റ് ചിന്തകള്‍ക്കെതിരെ തൂലിക ചലിപ്പിക്കുകയും ഉറച്ച നിലപാടെടുക്കുകയും ചെയ്യുന്ന കെ പി രാമനുണ്ണി ജനാധിപത്യ വിശ്വാസികള്‍ക്ക് പകരുന്ന സര്‍ഗാത്മക ഊര്‍ജം വലുതാണെന്ന് ഹസ്സന്‍ അഭിപ്രായപ്പെട്ടു. ഭീഷണികളുണ്ടായിട്ടും അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ തുടരുന്ന നിലപാടുകള്‍ ശ്ലാഘനീയമാണ്. അദ്ദേഹത്തെ വലിയ അംഗീകാരങ്ങള്‍ തേടിയെത്തട്ടേയെന്നും ഹസ്സന്‍ ആശംസിച്ചു.

ഇന്ത്യയില്‍ നിലനില്‍ക്കുന്ന സാഹചര്യം ആശങ്കയും ഏറെ വേദനയുമുണ്ടാക്കുന്നതാണെന്ന് രാമനുണ്ണി പ്രതികരിച്ചു. അസഹിഷ്ണുതയില്‍ നിന്ന് രാജ്യത്തിന് മോചനം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെ പി സി സി മുന്‍ നിര്‍വാഹക സമിതി അംഗങ്ങളായ അഡ്വ. ഐ മൂസ, പി മൊയ്തീന്‍, ഡി സി സി ജനറല്‍ സെക്രട്ടറി ദിനേശ് പെരുമണ്ണ, പെരുമണ്ണ മണ്ഡലം പ്രസിഡന്റ് എം എ പ്രഭാകരന്‍ തുടങ്ങിയവര്‍ എം എം ഹസ്സന്റെ കൂടെയുണ്ടായിരുന്നു.

hasan

ഫോട്ടോ: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ എഴുത്തുകാരന്‍ കെ പി രാമനുണ്ണിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി കെ പി സി സി പ്രസിഡന്റ് എം എം ഹസ്സന്‍ ഷാള്‍ അണിയിച്ച് ആദരിക്കുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
MM Hassan and Ramanunni's speech; kozhikode

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്