2016ല്‍ തോറ്റത് സുധീരന് കാരണം; അക്കാര്യം പിണറായി തന്നോടും പറഞ്ഞിരുന്നു; വെളിപ്പെടുത്തി എംഎം ഹസന്
തിരുവനന്തപുരം: 2016 ല്‍ തുടര്‍ഭരണം ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് യു ഡി എഫ് തിരഞ്ഞെടുപ്പിനെ നോക്കിക്കണ്ടത്. എന്നാല്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുകയായിരുന്നു. കനത്ത പരാജയമാണ് യുഡിഎഫ് തിരഞ്ഞെടുപ്പില്‍ നേരിട്ടത്. അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ച പല നിലപാടുകളും തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയായിരുന്നു.

അന്നത്തെ തിരഞ്ഞെടുപ്പിൽ ആകെ 140 മണ്ഡലങ്ങളില്‍ 85 എണ്ണത്തിലും എല്‍ഡിഎഫ് വിജയിച്ചു. സ്വതന്ത്രര്‍ പിന്തുണ നല്‍കിയതോടെ 91 സീറ്റുകളോടെ എല്‍ഡിഎഫ് അധികാരത്തിലെത്തി. 2011 മുതല്‍ അധികാരത്തിലിരുന്ന യുഡിഎഫിന് ആ തിരഞ്ഞെടുപ്പില്‍ 47 സീറ്റുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ ചരിത്രത്തില്‍ ആദ്യമായി ബിജെപിക്ക് ഒരു മണ്ഡലത്തില്‍ ജയിക്കാന്‍ കഴിഞ്ഞതും ഈ തിരഞ്ഞെടുപ്പിലായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ 2016ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോല്‍ക്കാനിടയായ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് എം എം ഹസന്. അന്നത്തെ കെ പി സി സി പ്രസിഡന്റായിരുന്ന വി എം സുധീരന് സ്വീകരിച്ച നിലപാടുകള്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നാണ് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന് പറയുന്നത്.

തന്റെ പുസ്തകത്തിലാണ് എം എം ഹസന് ഇക്കാര്യം വ്യക്തമാക്കുന്നത്. മദ്യനയത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുമായി സുധീരന് തുടക്കമിട്ട തര്‍ക്കം പിന്നീട് സര്‍ക്കാരിന് കീറാമുട്ടിയായെന്ന് എം എം ഹസന് പറഞ്ഞു. കെ പി സി സി പ്രസിഡന്റായിരുന്ന സുധീരനാണ് മദ്യനയത്തിന്റെ പേരില്‍ സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ഏറ്റുമുട്ടലിന് തുടക്കം കുറിച്ചത്. ഇതോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോള്‍ പാര്‍ട്ടിക്കുള്ളിലെ ഭിന്നത രൂക്ഷമായി.

യു ഡി എഫ് സര്‍ക്കാരിനെതിരെ വി എം സുധീരന് ഉന്നയിച്ച ആരോപണങ്ങള്‍ എല്‍ ഡി എഫ് തിരഞ്ഞെടുപ്പില്‍ പ്രചാരണ ആയുധമാക്കി. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഊര്‍ജം പകരുന്ന നിലപാടാണ് ഭരണപക്ഷ നേതാവില്‍ നിന്നുമുണ്ടായതെന്ന് ഹസന് തന്റെ പുസ്തകമായ ഓര്‍മ്മച്ചെപ്പില്‍ പറയുന്നു.

പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായതോടെയാണ് ഗ്രൂപ്പുകളുടെ സഹകരണം ആവശ്യമായ രീതിയില്‍ ലഭിക്കാതെ വന്നത്. ഇതോടെ സുധീരന് കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ചെന്നും പുസ്തകത്തില്‍ പറയുന്നു. എം എം ഹസന്റെ ഈ തുറന്നുപറച്ചില്‍ രാഷ്ട്രീയ കേരളത്തില്‍ ഏറെ ചര്‍ച്ചയാകാനുള്ള സാധ്യതയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചും ഹസന് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

മക്കള്‍ക്ക് വധഭീഷണിയുണ്ടായിരുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന് തന്നോട് പറഞ്ഞിരുന്നു. നിയമസഭയില്‍ പി യു സി കമ്മിറ്റിയില്‍ അംഗമായിരിക്കുമ്പോഴാണ് മക്കളെ വധിക്കുമെന്ന ഊമക്കത്ത് ലഭിച്ച കാര്യം തന്നോട് പങ്കുവച്ചത്. പാമോലില്‍ കേസില്‍ കരുണാകരനല്ല ഉദ്യോഗസ്ഥരാണ് കുറ്റക്കാര്‍. പാമൊലില്‍ കേസില്‍ ചീഫ് സെക്രട്ടറിയോട് പരിശോധിച്ച് നടപടിയെടുക്കാന്‍ മാത്രമാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചതെന്നും ഹസന് പുസ്തകത്തില്‍ പറയുന്നു. ഹസന്റെ ആത്മകഥയായ ഓര്‍മ്മച്ചെപ്പ് ഡിസംബര്‍ 8 നാണ് പ്രസിദ്ധീകരിക്കുക. അഞ്ഞൂറിലേറെ പേജുകളിലായി ഏഴു പതിറ്റാണ്ട് കാലത്തെ ജിവിതവും അരനൂറ്റാണ്ട് കാലത്തെ രാഷ്ട്രീയജീവിതവുമാണ് പുസ്തകത്തില്‍ വിശദീകരിക്കുന്നത്.
-
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ -
"സ്ഥലവും തീയതിയും ഞാൻ പറയും!" ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി












Click it and Unblock the Notifications