Get Updates
Get notified of breaking news, exclusive insights, and must-see stories!

'മണിയാശാന് കിട്ടേണ്ടത് കിട്ടിയെന്ന് പറഞ്ഞില്ല, തെളിഞ്ഞാൽ രാഷ്ട്രീയത്തിലില്ല' - കെ കെ ശിവരാമന്‍

ഇടുക്കി: സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗ്ഗീസിന്റെ പരാമര്‍ശത്തിന് മറുപടിയിമായി കെ കെ ശിവരാമന്‍. തനിക്കെതിരെ സി വി വര്‍ഗ്ഗീസ് നടത്തിയ പരാമര്‍ശം ദൗര്‍ഭാഗ്യകരം ആണെന്ന് ശിവരാമന്‍ വ്യക്തമാക്കി.

മുന്‍ മന്ത്രി എം എം മണിയുടെ അറസ്റ്റിലേയ്ക്ക് വഴിയൊരുക്കിയ ഒരു പ്രസംഗം ചാനലുകളുടെ ശ്രദ്ധയിൽ പെടുത്തിയത് സി പി എമ്മിൽ തന്നെ ഉള്ളവരാണ്. ഇതിൽ സി പി ഐ പാർട്ടി സ്വീകരിച്ചത് നിലപാട് ബോധപൂര്‍വ്വമായ കൊലപാതകം നടന്നിട്ടില്ല എന്നായിരുന്നു.

മജസ

എം.എം.മണിയെ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ അറസ്റ്റിനെ ശക്തമായി അപലപിച്ച പാര്‍ട്ടി ആയിരുന്നു സി പി ഐ എന്നും കെ കെ ശിവരാമന്‍ വ്യക്തമാക്കി. 'മണിയാശാന് കിട്ടേണ്ടത് കിട്ടി എന്ന് ഞാൻ എവിടെയെങ്കിലും പറഞ്ഞുവെന്ന് തെളിഞ്ഞ് കഴിഞ്ഞാൻ ഈ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാൻ തയ്യാറാണെന്നും കെ കെ ശിവരാമന്‍ ഉറപ്പിച്ച് പറഞ്ഞു.

താന്‍ വ്യക്തമാക്കിയത് കൊലയ്ക്ക് കൊല എന്ന തരത്തിലെ സി.വി വര്‍ഗ്ഗീസ് നടത്തിയ പ്രസംഗത്തെ പറ്റിയാണ്. ഇത് ഇടത് പക്ഷത്തിന് ചേര്‍ന്നത് അല്ല എന്ന ഉദ്ദേശ്യത്തോടെ ആണ് പറഞ്ഞത്. എന്നാൽ, സി വി വര്‍ഗ്ഗീസിന്റെ പരാമര്‍ശം പിന്‍വലിക്കാൻ അദ്ദേഹം തയ്യാറാകണമെന്നും കെ കെ ശിവരാമന്‍ ആവശ്യപ്പെട്ടു.

അതേസമയം, ഇക്കഴിഞ്ഞ ദിവസമാണ് സി പി എമ്മിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് കെ.കെ ശിവരാമന്‍ പരാമർശം നടത്തിയത്. കൊലപാതക രാഷ്ട്രീയ വിഷയത്തിലായിരുന്നു പ്രതികരണം. സി പി എമ്മിന്റെ കൊലപാതക രാഷ്ട്രീയം നിലവിൽ സുധാകരന്റെ കോണ്‍ഗ്രസ് തുടരുകയാണെന്ന് ശിവരാമന്‍ പറഞ്ഞിരുന്നു.

ഡി സി സി പ്രസിഡന്റെയും സി പി എം ഇടുക്കി ജില്ലാ സെക്രട്ടറിയെയും വിമർശിച്ചായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഇവിടെ അക്രമ രാഷ്ട്രീയത്തിനാണ് സി വി വര്‍ഗീസും സി പി മാത്യുവും ആഹ്വാനം ചെയ്യുന്നത്. ഈ നാടിനെ ഇരുവരും നാടിനെ എങ്ങോട്ടാണ് കൊണ്ട് പോകാന്‍ ശ്രമിയ്ക്കുന്നതെന്നും ശിവരാമൻ ചോദിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ശിവരാമന് മറുപടി നല്‍കിയത്. എം എം മണിയെ അറസ്റ്റ് ചെയ്തപ്പോള്‍ അര്‍ഹിക്കുന്നത് കിട്ടിയെന്ന് പറഞ്ഞ വ്യക്തിയാണ് കെ കെ ശിവരാമന്‍. ഇടത് പക്ഷത്ത് ഒന്നിച്ച് പോകുമ്പോള്‍ ഇത്തരത്തിലുളള എല്‍ഡിഎഫ് കണ്‍വീനറുടെ പരാമര്‍ശം അത്ര ശരിയായില്ലെന്നും വര്‍ഗ്ഗീസ് പറയുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+