മോദി സിംഹമെന്ന്..എംഎം മണി നായയും!! ആഞ്ഞടിച്ച് സുബ്രഹ്മണ്യന്‍ സ്വാമി
നേരത്തേ മണി മോദിയെ പരിഹസിച്ചിരുന്നു
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സിംഹത്തോടും കേരളത്തിലെ വൈദ്യുതി മന്ത്രി എംഎം മണിയെ നായയോടും ഉപമിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. ബിജെപി നേതാവും എംഎല്‍എയുമായ ഒ രാജഗോപാലിന്റെ ജീവിതത്തെക്കുറിച്ചുള്ള കേരളത്തിന്റെ രാജര്‍ഷിയെന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം.
ഇതിനിടെയാണ് മോദിയെ പരിഹസിച്ച് മണി നടത്തിയ പ്രസ്താവനയെക്കുറിച്ച് സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചത്. സിംഹം രാജകീയമായി കടന്നുപോവുമ്പോള്‍ ശ്വാനന്‍മാര്‍ കുരയ്ക്കുമെന്നും അതു കാര്യമാക്കേണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

മോദി ഭാര്യയെ ഉപേക്ഷിച്ചത് ജീവശാസ്ത്രപരമായി കുഴുപ്പമുള്ളത് കൊണ്ടാണെന്നായിരുന്നു നേരത്തേ മണിയുടെ വിവാദ പ്രസ്താവന. പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. ഇതേ തുടര്‍ന്നു മോദിയെ വ്യക്തിപരമായി അധിക്ഷേപിച്ചതിനെതിരേ ബിജെപി മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിനു പരാതി നല്‍കിയിരുന്നു.

മണിക്കു ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് മുന്‍കൈ എടുക്കണമെന്നാണ് ബിജെപി ദേശീയ സമിതിയംഗം പി കെ കൃഷ്ദാസ് പിന്നീട് പറഞ്ഞത്. മനോനില നഷ്ടപ്പെട്ട അദ്ദേഹത്തെ കുതിരവട്ടത്തോ ഊളന്‍പാറയിലോ അഡ്മിറ്റ് ചെയ്യണം. സ്ഥലകാലബോധമില്ലാത്തയാളെ മന്ത്രിയാക്കിയത്
പിണറായിക്കു പറ്റിയ വീഴ്ചയാണെന്നും കൃഷ്ണദാസ് തുറന്നടിച്ചിരുന്നു.












Click it and Unblock the Notifications