'സ്ത്രീധനമായി ഒന്നും തന്നിട്ടില്ല, ഷഹാനയുടെ ജീവിതരീതിക്കുള്ള വരുമാനം തനിക്കില്ല'; അസ്മ പറയുന്നു
കോഴിക്കോട്: നടിയും മോഡലുമായ ഷഹാനയുടെ മരണ വിവരം കേട്ടാണ് കഴിഞ്ഞ ദിവസം കേരളം ഉണർന്നത്. ദുരൂഹതയേറിയ മരണത്തിന് പിന്നാലെ ഭർത്താവ് സജാദിനെ പൊലീസ് പിടിയിലാക്കിയിരുന്നു.
സംഭവത്തിന് പിന്നാലെ ഇപ്പോളിതാ പ്രതികരണവുമായി സജാദിന്റെ മാതാവ് അസ്മ രംഗത്തെത്തിയിരിക്കുകയാണ്. ഷഹാന വാടക മുറിയിൽ മരിച്ച സംഭവത്തിൽ പങ്കില്ലെന്നാണ് അസ്മ പറയുന്നത്.
ഇരുവരുടെയും വിവാഹം കഴിഞ്ഞത് 2020 ഡിസംബർ മൂന്നിനാണ്. എന്നാൽ, വിവാഹം കഴിഞ്ഞതിന് ശേഷം മകനും മരുമകളും വീട് വിട്ടതാണെന്ന് സജാദിന്റെ അമ്മ അസ്മ പറഞ്ഞു. ഏറെക്കാലം മുൻപ് നടന്ന സംഭവമായിരുന്നു ഇത്. ജനുവരി 25 - നാണ് ഇരുവരും തന്റെ വീട്ടിൽ നിന്നും ഇറങ്ങിയത്.

പിന്നെ ഷഹാന മരണപ്പെട്ട അതിനുശേഷമാണ് കാണുന്നത്. യാതൊരു രീതിയിലും ബന്ധപ്പെടാൻ കഴിയാത്ത തരത്തിൽ ഫോണിൽ പോലും തന്നെ ബ്ലോക്ക് ചെയ്തിരുന്നതായും അസ്മ പറയുന്നു. മകൻ സജാദിനെ താൻ ഇടയ്ക്ക് കാണുമായിരുന്നു. വിവാഹം കഴിഞ്ഞ് ഏഴു ദിവസങ്ങൾ പിന്നിട്ടപ്പോൾ മുതൽ മകനും മരുമകളും തമ്മിൽ വീട്ടിൽ വഴക്ക് തുടങ്ങിയിരുന്നു. ഇരുവരുടെയും വഴക്കിൽ പലതവണ ഇടപെട്ടതായി അസ്മ വെളിപ്പെടുത്തി. എന്നാൽ, പലതവണ വഴക്കിൽ ഇടപെടാൻ ശ്രമിച്ചുവെങ്കിലും ഇതൊന്നും ഫലം കണ്ടിരുന്നില്ല.

ഒരു ദിവസം നടന്ന വഴക്കിൽ ഷഹാന അടുക്കളയിൽ കയറി കത്തി കൈയ്യിൽ വച്ചു. ഈ സംഭവത്തിന് ശേഷമാണ് മകനെയും മരുമകളെയും വീട്ടിൽനിന്ന് ഇറക്കി വിട്ടത്. ഷഹാനയുടെ ജീവിത രീതിക്ക് ഉതകുന്ന വരുമാനം തനിക്കില്ലെന്നും അസ്മ വ്യക്തമാക്കി. ഈ കാരണം ചൂണ്ടിക്കാട്ടി തന്നെ, സ്വന്തം വരുമാനം കൊണ്ട് ജീവിക്കാനാണ് രണ്ടുപേരോടും താൻ ആവശ്യപ്പെട്ടത്. അതേസമയം ചില പരാമർശങ്ങളെ അസ്മ നിഷേധിക്കുകയാണ് ചെയ്തത്. വിവാഹത്തിൽ സ്ത്രീധനമായി 25 പവൻ സ്വർണം ഷഹാനക്ക് നൽകി എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങളെ അസ്മ തള്ളി.

'ഒന്നും കൊടുക്കില്ലെന്ന് പറഞ്ഞാണ് കല്യാണം ഉറപ്പിച്ചത്. അവർക്ക് ഒരു ഗതിയുമില്ല. ഒളിച്ചോടുമെന്ന് കരുതിയാണ് വിവാഹം കഴിപ്പിച്ചതെന്നും ഷഹാനയുടെ സഹോദരൻ ബിലാൽ എന്നോട് പറഞ്ഞിരുന്നു. സ്ത്രീധനമായി എന്റെ കയ്യിൽ ഒന്നും തന്നിട്ടില്ല. അവർക്ക് കൊടുത്തത് എന്ത് ചെയ്തെന്ന് തനിക്ക് അറിയില്ല. വീട്ടുകാർ ചേർന്നാണ് കല്യാണം ആലോചിച്ചത്. എന്നാൽ, ഷഹാനയുടെ ചുറ്റുപാട് കണ്ടപ്പോൾ ബന്ധം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
മാസ് ലുക്കിൽ ദുൽഖർ സൽമാൻ; ആരും അടിക്കും ഇവിടെ ലൈക്ക്; കാണാം വൈറൽ ചിത്രങ്ങൾ

എന്നാൽ, എന്റെ മകനും ഷഹാനയും തമ്മിൽ ഫോണിൽ സംസാരിക്കുമായിരുന്നു. പിന്നാലെ, രണ്ടു വർഷത്തിനുശേഷം സജാദിന്റെ നിർബന്ധ പ്രകാരം , വീട്ടിൽ നിന്ന് വിവാഹം നടത്തി കൊടുത്ചു. മകൻ ലഹരി ഉപയോഗിക്കുന്നത് തനിക്ക് അറിയില്ല. എന്നാൽ, തന്റെ മകൻ കുറ്റം ചെയ്തിട്ടുണ്ട്, എങ്കിൽ, അവന് ശിക്ഷ ലഭിക്കണം' - അസ്മ പറഞ്ഞു.

അതേസമയം, കാസർകോട് ചെറുവത്തൂർ സ്വദേശിയായ ഷഹാന(20) മെയ് 13 - നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നടി, മോഡൽ എന്നീ നിലകളിൽ ശ്രദ്ധേയമായിരുന്നു ഷഹാന. മെയ് 13 - ന് ദുരൂഹ സാഹചര്യത്തിൽ വാടക മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജനലഴിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ഷഹാനയുടെ മൃതദേഹം കണ്ടെത്തിയത്. ഒന്നര വർഷം മുൻപാണ് സജാദും ഷഹനയും തമ്മിലുളള വിവാഹം നടന്നത്.

ഇരുവരും ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പറമ്പിൽബസാറിൽ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ, യുവതിയുടെ ബന്ധുക്കൾ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ പൊലീസിനോട് വ്യക്തമാക്കിയത്. എന്നാൽ, പൊലീസിന്റെ അന്വേഷണത്തിന് പിന്നാലെ, ഭർത്താവ് സജാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് പറമ്പിൽ ബസാറിലെ വാടക വീട്ടിൽ എത്തിച്ച് പൊലീസ് പ്രതിയെ തെളിവെടുത്തു. അതേസമയം, ഷഹാന തൂങ്ങി മരിച്ചതാണെന്നായിരുന്നു സജാദ് പറഞ്ഞിരുന്നത്.












Click it and Unblock the Notifications