മോഫിയയുടെ ആത്മഹത്യ; സിഐക്കെതിരെ കൂടുതല്‍ പരാതികള്‍, രാത്രിയിലും തുടര്‍ന്ന് കോണ്‍ഗ്രസ് സമരം
കൊച്ചി: ആലുവയിലെ മോഫിയ പര്‍വീന്‍ ആത്മഹത് ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായി സ്ഥലം മാറ്റിയ സിഐ സുധീറിന് നേരെ കുടൂതല്‍പ്പേര്‍ പരാതിയുമായി രംഗത്ത്. മകളുടെ പരാതിയുമായി ചെന്നപ്പോള്‍ സിഐ മോശമായി പെരുമാറിയെന്ന് തിരുവനന്തപുരം സ്വദേശിനിയായ പരാതിക്കാരി രംഗത്തെത്തിയത്. എതിര്‍കക്ഷിയുമായി ചേര്‍ന്ന് തന്നെ സിഐ ഭീഷണിപ്പെടുത്തിയെന്നും അന്ന് സിഐയെ സംരക്ഷിച്ചത് മുന്‍മന്ത്രിയെന്നും പരാതിക്കാരി ആരോപിച്ചു. മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയിന്റിലാണ് സ്ത്രീ ആരോപണമുന്നയിച്ചത്. അതേ സമയം മോഫിയ ജീവനൊടുക്കിയ കേസില്‍, ഭര്‍ത്താവിന്റെയും ഭര്‍തൃ മാതാപിതാക്കളുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ സിഐക്കെതിരെ ഉയര്‍ന്നിട്ടും നിരവധി പേര്‍ ഇയാള്‍ക്കെതിരെ പരാതികള്‍ ഉന്നയിച്ചിട്ടും സുധീറിനെ സംരക്ഷിക്കുന്ന നടപടിയാണു സര്‍ക്കാര്‍ കൈക്കൊള്ളുതെന്നുള്ള ആരോപണവും നിലനില്‍ക്കുന്നുണ്ട്. തിരുവനന്തപുരം ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്കാണ് സുധാറിനെ സ്ഥലം മാറ്റിയത്. മകളുടെ ആത്മഹത്യയ്ക്കു കാരണക്കാരനായ സിഐ സുധീറിനെതിരെ ശക്തമായ നടപടി എടുത്തില്ലെങ്കില്‍ പ്രതിഷേധം തുടങ്ങുമെന്നാണ് മോഫിയയുടെ പിതാവ് ദില്‍ഷാദ് പറഞ്ഞത്. ആലുവ റൂറല്‍ എസ്പി അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിര്‍ദേശിച്ചത്. യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമും കമ്മിഷന്‍ അംഗങ്ങളും ആലുവയില്‍ യുവതിയുടെ വീട് സന്ദര്‍ശിച്ചു.

അതേസമയം സുധീറിനെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രാത്രിയിലും കോണ്‍ഗ്രസ് നേതാക്കളും എംഎല്‍എമൈാരും സമരം തുടരുകയാണ്. എറണാകുളം ഡിഐജി അന്വേഷണം നടത്തുകയാണെന്നും തുടര്‍നടപടികള്‍ ഇത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് സ്വീകരിക്കുമെന്നുമാണ് പൊലീസ് അറിയിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് ഈ വാഗ്ദാനത്തെ വിശ്വസിച്ചിട്ടില്ല.
ബെന്നി ബഹന്നാന്‍ എംപിയും ആലുവ എംഎല്‍എ അന്‍വര്‍ സാദത്തും അങ്കമാലി എംഎല്‍എ റോജി എം ജോണുമാണ് രാത്രിയിലുള്‍പ്പെടെ സസ്‌പെന്‍ഷന്‍ ആവശ്യപ്പെട്ട് സമരം നടത്തുന്നത്. സ്ഥലം മാറ്റം അംഗീകരിക്കില്ലന്നാണ് യുഡിഎഫിന്റെ നിലപാട്. സ്റ്റേഷന്‍ ഉപരോധം തുടര്‍ന്നാല്‍ ബലം പ്രയോഗിച്ച് നീക്കുമെന്ന് ഡിവൈഎസ്പി സമരക്കാരെ അറിയിച്ചിരുന്നു. എന്നാല്‍ അതിനും വഴങ്ങാതെയാണ് എംപിയും എംഎല്‍എയും സമരം തുടരുന്നത്. സുധീര്‍കുമാറിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും അതുകൊണ്ടാണ് സ്ഥലംമാറ്റത്തില്‍ മാത്രം നീക്കം ഒതുങ്ങിയതെന്നും മോഫിയയുടെ പിതാവ് പറഞ്ഞത്. സ്ഥലം മാറ്റം മാത്രം അംഗീകരിക്കില്ലെന്നും സര്‍വ്വീസില്‍ നിന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്യണമെന്നും കുടുംബം പറഞ്ഞു.












Click it and Unblock the Notifications