കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാല്‍ അറുബോറന്‍; സംഗീതയ്ക്ക് കിടിലന്‍ മറുപടി!! എന്നും ടോയ്‌ലറ്റില്‍ പോയിട്ടും എന്താണ് മാഡം

പിന്നെ എല്ലാ ആണുങ്ങളും അഡ്വ.സംഗീതലക്ഷ്മണയ്ക്ക് കാഴ്ച സുഖം തരണമെന്നില്ല. താരാരാധകര്‍ പരസ്പരം പോര്‍ വിളിക്കട്ടെ, അതിനിടയില്‍ വ്യക്തിപരമായ അധിക്ഷേപങ്ങളുമായെത്തുന്ന നിങ്ങളെപ്പോലുള്ള കലാപരിപാടിക്കാരാണ് കഷ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മോഹന്‍ലാലിനെ പരിഹസിച്ച സംഗീതക്ക് ലിജീഷിന്‍റെ കിടുക്കാച്ചി മറുപടി | Oneindia Malayalam

കൊച്ചി: ഒടിയന്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ട നടന്‍ മോഹന്‍ലാല്‍ അറുബോറനാണെന്നായിരുന്നു അഭിഭാഷകയായ സംഗീത ലക്ഷ്മണയുടെ പ്രതികരണം. മോഹന്‍ലാലിനെ ഇത്ര വിരൂപനായി മുമ്പ് കണ്ടിട്ടില്ലെന്നും സംഗീത പറഞ്ഞിരുന്നു. ഇതിനെതിരേ ആരാധകര്‍ അസഭ്യ വര്‍ഷവുമായി രംഗത്തെത്തിയിരുന്നെങ്കിലും ഇപ്പോഴിതാ കിടിലന്‍ മറുപടി വന്നിരിക്കുന്നു. സംഗീത ലക്ഷ്മണയ്ക്ക് കൊള്ളുന്ന തരത്തില്‍ ഒന്ന്. എഴുത്തുകാരനായ ലിജീഷ് കുമാറിന്റെതാണ് മറുപടി. മോഹന്‍ലാലിനോട് സഹതാപം തോന്നുന്നുണ്ടെന്ന മറ്റൊരു കുറിപ്പ് കൂടി സംഗീത പങ്കുവച്ചിരിക്കുകയാണിപ്പോള്‍. സിനിമാ വിപണന തന്ത്രത്തെ പറ്റി ഓര്‍മിപ്പിച്ചുകൊണ്ടും മോഹന്‍ലാലിനെ പരിഹസിച്ചതിനുള്ള പ്രതികരണമായുമെല്ലാം നല്‍കുന്ന മറുപടി വ്യത്യസ്തമായ പ്രതിഷേധം കൂടി സൃഷ്ടിച്ചെടുക്കുന്നു...

മാഡം സംഗീതാ ലക്ഷ്മണ

മാഡം സംഗീതാ ലക്ഷ്മണ

ഒന്നും തോന്നരുത് നവമാധ്യമങ്ങള്‍ നിറയെ നിങ്ങളുടെ നാറ്റമാണ്, അതാ... എന്നു പറഞ്ഞാണ് ലിജീഷ് കുമാറിന്റെ പ്രതികരണം തുടങ്ങുന്നത്. 70 മില്യണ്‍ യു.എസ്.ഡോളര്‍ - അതായത് 450 കോടി, എന്തിരന്‍ - 2 വിന്റെ ബഡ്ജറ്റാണിത്. 250 കോടിക്കാണ് ബാഹുബലിയുടെ രണ്ടാം ഭാഗം വന്നത്. 200 കോടിയുടെ പത്മാവതിയാണ് വിവാദത്തില്‍ കിടക്കുന്നതെന്നും ലിജീഷ് സൂചിപ്പിക്കുന്നു.

ധൂം 3 എടുത്തയാള്‍

ധൂം 3 എടുത്തയാള്‍

175 കോടി മുടക്കി ധൂം 3 എടുത്ത യഷ് രാജ് ഫിലിംസ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വരുന്നത് അമീര്‍ഖാന്‍, അമിതാഭ് ബച്ചന്‍, ഫാത്തിമ സന ഷെയ്ഖ്, കത്രീന കൈഫ്, ജാക്കി ഷറോഫ് തുടങ്ങിയ വമ്പന്‍ താര നിരയെ അണി നിരത്തി 210 കോടി മുടക്കി നിര്‍മ്മിക്കുന്ന തങ്ക്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന സിനിമയുമായാണ്.

അക്കാലത്താണ് പഴശ്ശിരാജയും പുലിമുരുകനും

അക്കാലത്താണ് പഴശ്ശിരാജയും പുലിമുരുകനും

അക്കാലത്താണ് 35 കോടിയുടെ വീരവും 27 കോടിയുടെ പഴശ്ശിരാജയും 25 കോടിയുടെ പുലിമുരുകനും നമ്മുടെ വാര്‍ത്തകളില്‍ നിറയുന്നത്. നമുക്ക് ശങ്കര്‍മാരോ രാജമൗലിമാരോ സഞ്ജയ് ലീലാ ബന്‍സാലിമാരോ ഇല്ലാഞ്ഞിട്ടല്ല. വലിയ സ്വപ്‌നങ്ങള്‍ കാണുന്നവരാണ് നമ്മുടെ എഴുത്തുകാരും സംവിധായകരും, അത് പകര്‍ത്തി വില്‍ക്കാവുന്നത്രയും വലുതല്ല നമ്മുടെ സിനിമ ഇന്‍ഡസ്ട്രി. ആ ഇന്‍ഡസ്ട്രിയില്‍ നിന്നുമാണ് ഒടിയന്‍ പോലൊരു സിനിമ വരുന്നത്.

ഒടിയനെ കുറിച്ച് മുന്‍വിധിയില്ല

ഒടിയനെ കുറിച്ച് മുന്‍വിധിയില്ല

ഒടിയന്‍ മഹത്തായ ഒരു സിനിമയായിരിക്കും എന്ന മുന്‍വിധിയൊന്നും എനിക്കില്ല. സിനിമകളെക്കുറിച്ച് അത്തരം മുന്‍വിധികളില്ലാതിരിക്കലാണ് സിനിമയ്ക്ക് നല്ലതും. 175 കോടിയുടെ ധൂം 3 എന്നെ ആനന്ദിപ്പിച്ച പടമല്ല. 100 കോടി കടന്ന റാ-വണ്‍, സിങ്കം, ഡോണ്‍, വിവേകം, കോച്ചടിയാന്‍, സ്‌പൈഡര്‍, കബാലി, ലിങ്ക അങ്ങനെ ആനന്ദിപ്പിക്കാത്ത കോടീശ്വരന്മാര്‍ പലരുമുണ്ട്. പക്ഷേ, എന്റെ ആനന്ദം മാത്രമല്ല സിനിമ.

 മോഹന്‍ലാലിന്റെ പുതിയ രൂപം

മോഹന്‍ലാലിന്റെ പുതിയ രൂപം

ഒടിയന്‍ എന്ന സിനിമ, താനുദ്ദേശിക്കുന്ന പോലെ തീയേറ്ററിലെത്തിക്കാന്‍ എത്ര പണം വേണ്ടി വരുമെന്നത് അതിന്റെ സംവിധായകന് മാത്രമേ പറയാന്‍ കഴിയൂ. ഇപ്പോള്‍ അതയാളുടെ സിനിമയാണ്. അതിന് വേണ്ട ലൊക്കേഷന്‍, ആര്‍ട്ടിസ്റ്റ്, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടേഴ്‌സ് എല്ലാം അയാള്‍ ആഗ്രഹിക്കുന്ന സിനിമയ്ക്ക് വേണ്ട ചേരുവകളാണ്. കോടിക്കണക്കിന് രൂപ മുതല്‍മുടക്കുള്ള ഒരു സിനിമയ്ക്ക് അതിന്റേതായ മാര്‍ക്കറ്റിംഗ് രീതികളും ആവശ്യമുണ്ട്. മോഹന്‍ലാലിന്റെ പുതിയ രൂപത്തെ അവര്‍ മാര്‍ക്കറ്റ് ചെയ്‌തെന്നിരിക്കും. അതാണ് കച്ചവട സിനിമയുടെ ശരി.

ഏത് കോത്തായത്തെ വിലയാണ്

ഏത് കോത്തായത്തെ വിലയാണ്

ആര്‍ട്ടിസ്റ്റുകളും ടെക്‌നീഷ്യന്‍സുമൊക്കെ ഇത്ര പണം വാങ്ങാമോ എന്നൊരു ചോദ്യമുണ്ട്. മുംബൈ താജില്‍ ചെന്ന് 2 പേര്‍ക്ക് കഴിക്കാവുന്ന മീല്‍സിന് ഒന്നരലക്ഷം രൂപ ഏത് കോത്തായത്തെ വിലയാണ് എന്ന് ചോദിക്കുമ്പോലാണത്. ബാംഗ്ലൂരിലെ രാജ്‌ഭോഗില്‍ ഗോള്‍ഡ് പ്ലേറ്റില്‍ വിളമ്പുന്ന ദോശയ്ക്ക് 1000 രൂപയാണ്, എന്റെ നാട്ടിലെ സരസ്വതീ ഭവനില്‍ 35 !

പറ്റുന്നത് ചെയ്യൂ

പറ്റുന്നത് ചെയ്യൂ

ദില്ലിയിലെ ലീലാ പാലസില്‍ ഒരു കഷ്ണം പിസ്സയ്ക്ക് പതിനായിരം രൂപയാണ്, ഹൈദ്രാബാദിലെ അനാര്‍ക്കലിയുടെ ഒരു പോര്‍ഷന്‍ ബട്ടര്‍ ചിക്കന് 6000 രൂപയുണ്ട്, തൊട്ടപ്പുറത്തെ ഹോട്ടലില്‍ 60 ന് കിട്ടും എന്ന് നമുക്ക് പോയി പരാതി പറയാം. അവര്‍ക്ക് പറയാനുള്ള മറുപടി ഇവിടെ 6000 ആണ്, നിങ്ങള്‍ 60 ഉള്ളിടത്ത് പോകൂ എന്നായിരിക്കും.

ഒറ്റ വഴിയേ ഉള്ളൂ

ഒറ്റ വഴിയേ ഉള്ളൂ

സംവിധായകന്‍ എന്ത് ചെയ്യും ? 6000 ത്തിന്റെ ബട്ടര്‍ ചിക്കന്‍ കാത്തിരിക്കുന്ന എനിക്കും നിങ്ങള്‍ക്കും 60 ന്റെ ചിക്കന്‍ അയാള്‍ വിളമ്പുന്നതെങ്ങനെ. അയാളുടെ മുമ്പില്‍ ഒറ്റ വഴിയേ ഉള്ളൂ, ആറായിരത്തിന്റെ ചിക്കന്‍ കറി വിറ്റ് ആറ് കോടി തിരികെപ്പിടിക്കാവുന്ന മാര്‍ക്കറ്റിംഗ്. അത് നിങ്ങളെ ഉപദ്രവിക്കാത്തിടത്തോളം അവരത് ചെയ്യട്ടെ.

പ്രിയ സംഗീത ലക്ഷ്മണ

പ്രിയ സംഗീത ലക്ഷ്മണ

സിനിമ മികവുറ്റതാക്കാന്‍ മാത്രമല്ല അതിന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടത്. ഇമ്മാതിരി മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും അവര്‍ മെനയേണ്ടതുണ്ട്. അതിനെ ഭയക്കുന്നതെന്തിന് ? താങ്കളെ പോലെ ഉന്നത ആസ്വാദനതലവും ബുദ്ധിയുമുള്ള പ്രേക്ഷകരുടെ ഐക്യു കേവലം പബ്ലിസിറ്റി ഗിമ്മിക്ക് കണ്ടപായപ്പെടാന്‍ മാത്രമേ ഉള്ളോ ?

ഒടിയന്‍ എന്ന സിനിമ

ഒടിയന്‍ എന്ന സിനിമ

ഒടിയന്‍ എന്ന സിനിമ ഇറങ്ങി ഏറ്റവും കുറഞ്ഞത് ഒരു 5 പേരെങ്കിലും നല്ലത് പറഞ്ഞാല്‍, അതില്‍ ഒരാളെങ്കിലും ഡോണ്‍ഡ് മിസ്റ്റ് ഇറ്റ് എന്നു പറഞ്ഞാല്‍ ഓടിപ്പോയി സിനിമ കാണുന്ന, നിങ്ങളെപ്പോലുള്ള പ്രേക്ഷകരെ സ്വാധീനിക്കാന്‍ തന്നെയാണ് മാഡം ഇപ്പരിപാടികള്‍. ഇതില്‍ വീഴാത്തവരെ വീഴ്ത്താനാണ് നിങ്ങള്‍ മേല്‍പ്പറഞ്ഞ മൗത്ത് പബ്ലിസിറ്റി.

ഇത്ര ദുര്‍ഗന്ധം

ഇത്ര ദുര്‍ഗന്ധം

പിന്നെ എല്ലാ ആണുങ്ങളും അഡ്വ.സംഗീതലക്ഷ്മണയ്ക്ക് കാഴ്ച സുഖം തരണമെന്നില്ല. താരാരാധകര്‍ പരസ്പരം പോര്‍ വിളിക്കട്ടെ, അതിനിടയില്‍ വ്യക്തിപരമായ അധിക്ഷേപങ്ങളുമായെത്തുന്ന നിങ്ങളെപ്പോലുള്ള കലാപരിപാടിക്കാരാണ് കഷ്ടം. എന്നും ടോയ്‌ലറ്റില്‍ പോയിട്ടും എന്താണ് മാഡം ഇത്ര ദുര്‍ഗന്ധം വമിപ്പിക്കുന്ന അഴുക്കുകള്‍ മാത്രം അകത്തിങ്ങനെ കെട്ടി നില്‍ക്കുന്നത്.

 ആര്യവൈദ്യശാലയുടെ ഗുളിക

ആര്യവൈദ്യശാലയുടെ ഗുളിക

കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ഒരു വിരേചന ഗുളികയുണ്ട്. പുലര്‍ച്ചെ വെറും വയറ്റില്‍ 1 ഗുളിക പച്ച വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ മതി, ഇളകിപ്പൊയ്‌ക്കോളും. ഇടക്കിടക്ക് പച്ച വെള്ളം കുടിച്ചാല്‍ പൊയ്‌ക്കൊണ്ടേയിരിക്കും. ഉള്ളിലെ അഴുക്ക് മുഴുവന്‍ പോയ്ക്കഴിഞ്ഞെന്നുറപ്പായാല്‍ ചൂടുവെള്ളം കുടിക്കുകയോ, മോര് കൂട്ടി ചോറ് കഴിക്കുകയോ ചെയ്താല്‍ മതി, നിന്നോളും. ഒന്നും തോന്നരുത് നവമാധ്യമങ്ങള്‍ നിറയെ നിങ്ങളുടെ നാറ്റമാണ്, അതാ- ഇങ്ങനെയാണ് ലിജീഷ് കുമാറിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

English summary
Mohanlal Odiyan Look: Lijeesh Kumar Replay to Adv. Sangeetha Lakshmana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X