കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിലകനുമായി നല്ല ബന്ധമുണ്ടായിരുന്നു... അക്കാര്യം ഇനി എന്ത് ചര്‍ച്ച ചെയ്യാനാണെന്ന് മോഹന്‍ലാല്‍

Google Oneindia Malayalam News

കൊച്ചി: ദിലീപിനെ താരസംഘടനയില്‍ നിന്ന് തിരിച്ചെടുത്ത സംഭവത്തില്‍ ഏറ്റവും വിമര്‍ശനം ഏറ്റുവാങ്ങിയ ആളായിരുന്നു എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാല്‍. ഡബ്ല്യുസിസിയും വനിതാ താരങ്ങളും ഒന്നടങ്കം അമ്മയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. ഈ വിഷയത്തില്‍ എന്തായാലും മോഹന്‍ലാല്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ദിലീപ് സംഘടനയ്ക്ക് പുറത്ത് തന്നെയായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേസില്‍ കുറ്റവിമുക്തനായി അദ്ദേഹം തിരിച്ചുവന്നാല്‍ സംഘടനയില്‍ തിരിച്ചെടുക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

അതേസമയം ഇതിനെ പുറമേ സംഘടനയുടെ അണിയറയില്‍ നടന്ന ചില സുപ്രധാന കാര്യങ്ങളും മോഹന്‍ലാല്‍ തുറന്നുപറഞ്ഞിട്ടുണ്ട്. തിലകനുമായി ബന്ധപ്പെട്ട കാര്യത്തില്‍ എന്തുകൊണ്ടാണ് അമ്മ ഇതുവരെ നടപടിയെടുക്കാത്തത് എന്ന് കാര്യവും മോഹന്‍ലാല്‍ പറഞ്ഞു. നേരത്തെ ഷമ്മി തിലകന്‍ മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയില്‍ വിശ്വാസമുണ്ടെന്ന് പറഞ്ഞിരുന്നു.

തിലകനുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തില്ല

തിലകനുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തില്ല

അമ്മ എന്തുകൊണ്ട് തിലകനുള്ള വിലക്ക് നീക്കിയില്ലെന്നതിനാണ് മോഹന്‍ലാല്‍ മറുപടി നല്‍കിയത്. താന്‍ സംഘടന ഭാരവാഹി ആയതിന് ശേഷം തിലകന്റെ വിലക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംഘടനയില്‍ ഉയര്‍ന്നുവന്നിട്ടില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അല്ലെങ്കില്‍ തന്നെ ഇനി അതിനെ കുറിച്ച് എന്ത് പറയാനാണ് ഉള്ളതെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ഇനി ഒന്നും ചെയ്യാന്‍ കഴിയാത്ത കാര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ ഒരു പ്രയോജനവും ഇല്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

മഹാനായ നടനാണ്....

മഹാനായ നടനാണ്....

തിലകന്‍ മഹാനായ നടനാണ്. അക്കാര്യത്തില്‍ എനിക്ക് ഒരു സംശയവുമില്ല. കിളിച്ചുണ്ടന്‍ മാമ്പഴം ഉള്‍പ്പെടെയുള്ള സിനിമകളില്‍ അദ്ദേഹവുമായി വളരെ നല്ല നിലയിലാണ് പ്രവര്‍ത്തിച്ചത്. തിലകനും അതേ രീതിയിലാണ് ഞങ്ങളോടൊക്കെ പെരുമാറിയത്. കിളിച്ചുണ്ടന്‍ മാമ്പഴത്തിന്റെ ഷൂട്ടിങ്ങിന്റെ സമയത്ത് നടക്കാന്‍ വളരെ ബുദ്ധിമുട്ടുണ്ടെന്ന് തിലകന്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ശാരീരിക അവശതകള്‍ കണക്കിലെടുത്ത ആ സിനിമയിലെ റോളില്‍ കാര്യമായി മാറ്റം വരുത്തുക പോലും ചെയ്തു.

താനാണ് സിനിമ നിര്‍മിച്ചത്

താനാണ് സിനിമ നിര്‍മിച്ചത്

വടി കുത്തിപ്പിടിച്ച് നടക്കുന്ന തരത്തിലാണ് തിലകന്റെ റോള്‍ മാറ്റിയത്. സിനിമയില്‍ പ്രാധാന്യമുള്ള വേഷമാണ് തിലകന്‍ കൈകാര്യം ചെയ്തിരുന്നത്. ആ സിനിമ തന്റെ നിര്‍മാണ കമ്പനിയാണ് നിര്‍മിച്ചതെന്നും മോഹന്‍ലാല്‍ പറഞ്ഞു. നേരത്തെ തിലകന് നീതി ലഭിക്കുമെന്നും മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി തിലകന്റെ വിലക്ക് പിന്‍വലിക്കുമെന്നാണ് വിശ്വാസമെന്നും ഷമി പറഞ്ഞിരുന്നു. അതേസമയം ഇതിനോട് അനുഭാവം പ്രകടിപ്പിച്ചുള്ള സമീപനമാണ് മോഹന്‍ലാലിന്.

ദിലീപിനെ തിരിച്ചെടുത്തത് ആരും എതിര്‍ത്തിട്ടില്ല

ദിലീപിനെ തിരിച്ചെടുത്തത് ആരും എതിര്‍ത്തിട്ടില്ല

ദിലീപുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം അനാവശ്യമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിയെ ആരും ചോദ്യം ചെയ്തിട്ടില്ല. എന്നാല്‍ നടിയെ ആക്രമിച്ച കേസ് പൂര്‍ത്തിയാകുന്നത് വരെ സംഘടനയിലേക്ക് തിരിച്ചില്ലെന്ന് ദിലീപ് വ്യക്തമാക്കിയതോടെ സാങ്കേതികമായി പുറത്തുതന്നെയാണെന്നും മോഹന്‍ലാല്‍ പറയുന്നു. അതേസമയം ഡബ്ല്യുസിസി അടക്കമുള്ളവര്‍ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പറയുന്ന എല്ലാ കാര്യങ്ങളും വിശദമായി കേള്‍ക്കാന്‍ തയ്യാറാണ്.

രണ്ടുപേരാണ് രാജിക്കത്ത് നല്‍കിയത്

രണ്ടുപേരാണ് രാജിക്കത്ത് നല്‍കിയത്

സംഘടയില്‍ വെറും രണ്ടുപേരാണ് രാജിക്കത്ത് നല്‍കിയത്. നടിമാരായ ഭാവനയും രമ്യാ നമ്പീശനും മാത്രമാണ് അത്. മറ്റാരും രേഖാമൂലം രാജി സമര്‍പ്പിച്ചിട്ടില്ല. രാജി നല്‍കിയവരെ തിരിച്ചെടുക്കുമോ എന്ന കാര്യത്തില്‍ എനിക്ക് മാത്രമായി തീരുമാനമൊന്നും എടുക്കാനാവില്ല. ജനറല്‍ ബോഡി എന്ത് തീരുമാനിക്കുന്നുവോ അത് നടക്കും. സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്നോ അവസരങ്ങള്‍ കുറയുന്നെന്നോ ആരും തനിക്ക് പരാതി നല്‍കിയിട്ടില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. അമ്മ അംഗങ്ങളില്‍ നല്ലൊരു ശതമാനം സ്ത്രീകളാണ്. പൊതുയോഗത്തില്‍ അഭിപ്രായം പറയാന്‍ ആര്‍ക്കും ഒരു പ്രശ്‌നവും തടസ്സവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ക്ക് വേണമെങ്കിലും മത്സരിക്കാം

ആര്‍ക്ക് വേണമെങ്കിലും മത്സരിക്കാം

അമ്മയിലേക്ക് മത്സരിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. നടി പാര്‍വതിക്കും സംഘടനയില്‍ ഭാരവാഹിയാകുന്നതിന് ഒരു കുഴപ്പവും ഇല്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ആരെയും പിന്തിരിപ്പിച്ചിട്ടില്ലെന്നും മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. താരസംഘടനയില്‍ പുരുഷാധിപത്യമില്ല. ഇതൊരു സ്ത്രീവിരുദ്ധ സംഘടനയുമല്ല. എല്ലാവരുടെയും അഭിപ്രായം മാനിച്ചാണ് സംഘടന മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഡബ്ല്യുസിസിയുടെ എതിര്‍പ്പ്

ഡബ്ല്യുസിസിയുടെ എതിര്‍പ്പ്

ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തത് ഏറ്റവുമധികം എതിര്‍ത്തത് ഡബ്ല്യുസിസിയായിരുന്നു. ആക്രമിക്കപ്പെട്ട നടിയടക്കം നാലുപേര്‍ സംഘടനയില്‍ നിന്ന് രാജിവെച്ചെന്നായിരുന്നു നേരത്തെ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ മോഹന്‍ലാലിന്റെ വെളിപ്പെടുത്തലോടെ ഇക്കാര്യത്തില്‍ കടുത്ത ആശയക്കുഴപ്പമാണ് വന്നിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇവര്‍ കത്ത് നല്‍കിട്ടില്ലേ. ഇനി കത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ അമ്മയും മോഹന്‍ലാലും നുണ പറയുന്നതാണോ. ഇതൊക്കെ ഡബ്ല്യുസിസിയുടെ അടുത്ത പ്രതികരണത്തോടെ മാത്രമേ വ്യക്തമാകൂ. നേരത്തെ ഈ വിഷയത്തില്‍ ചര്‍ച്ച ചെയ്യാന്‍ എക്‌സിക്യൂട്ടീവ് വിളിക്കണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടിരുന്നു.

മമ്മൂട്ടി അടക്കമുള്ളവര്‍ക്കെതിരെ നടപടി വേണം

മമ്മൂട്ടി അടക്കമുള്ളവര്‍ക്കെതിരെ നടപടി വേണം

തിലകന്റെ വിലക്കുമായി ബന്ധപ്പെട്ട് ഷമ്മി തിലകന്‍ മുമ്പുള്ള അമ്മ നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഏതാനും ചിലയാളുകളില്‍ ഒതുങ്ങി നില്‍ക്കുന്ന സംഘടനയാണ് അമ്മയെന്നും അതുകൊണ്ട് തന്നെ അതൊരു മാഫിയ സംഘടന ആവാമെന്നായിരുന്നു ഷമ്മി പറഞ്ഞത്. ദിലീപിനെ പുറത്താക്കിയെന്ന് മാധ്യമങ്ങളോട് പറഞ്ഞത് മമ്മൂട്ടി അടക്കമുള്ളവരാണ്. ദിലീപിനെ പുറത്താക്കിയത് നിലനില്‍ക്കുന്നതല്ലെന്നാണ് യാഥാര്‍ത്ഥ്യം. അങ്ങനെയുള്ളപ്പോള്‍ മമ്മൂട്ടിക്കും ഇടവേള ബാബുവിനെതിരെയും നടപടി വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പലതവണ ആവശ്യപ്പെട്ടു

പലതവണ ആവശ്യപ്പെട്ടു

തിലകന്‍ വിലക്ക് പിന്‍വലിക്കണമെന്ന് ഞാന്‍ പലതവണ രേഖാ മൂലം ആവശ്യപ്പെട്ടതാണ്. വളരെ മോശമായ രീതിയിലാണ് എനിക്ക് പ്രതികരണമുണ്ടായത്. ഈ വിഷയം ഉന്നയിക്കാന്‍ ജനറല്‍ ബോഡിയിലേക്ക് വരേണ്ടതില്ല എന്നായിരുന്നു ഇടവേള ബാബുവിന്റെ പ്രതികരണം. തുടര്‍ച്ചയായി മൂന്ന് തവണ യോഗത്തില്‍ പങ്കെടുക്കാത്ത അംഗത്തെ പുറത്താക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ തനിക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് ഷമ്മി ചോദിച്ചു. നീതിക്ക് വേണ്ടി ഇപ്പോഴും കാത്തിരിക്കുകയാണെന്നും ഷമ്മി പറഞ്ഞു.

നിഷയ്ക്ക് പിന്തുണയുമായി മമ്മൂട്ടിയും താരസംഘടനയും.....വിവാദം ഒത്തുതീര്‍പ്പാക്കാന്‍ ഫ്‌ളവേഴ്‌സ്നിഷയ്ക്ക് പിന്തുണയുമായി മമ്മൂട്ടിയും താരസംഘടനയും.....വിവാദം ഒത്തുതീര്‍പ്പാക്കാന്‍ ഫ്‌ളവേഴ്‌സ്

നിഷാ സാരംഗിനെ ഉപ്പും മുളകില്‍ നിന്നും മാറ്റിയിട്ടില്ല.... നീലുവായി നിഷ തുടരുമെന്ന് ഫ്‌ളവേഴ്‌സ്നിഷാ സാരംഗിനെ ഉപ്പും മുളകില്‍ നിന്നും മാറ്റിയിട്ടില്ല.... നീലുവായി നിഷ തുടരുമെന്ന് ഫ്‌ളവേഴ്‌സ്

English summary
mohanlal about thilakan issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X