ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ; 'ഇങ്ങനെ ഷൂ നക്കാൻ നാണമില്ലേ,ഭീരു', നടന് രൂക്ഷ വിമർശനം, കമന്റുകൾ
ലൂസിഫർ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് നടൻ മോഹൻലാൽ. ഒരു കലാകാരൻ എന്ന നിലയിൽ തന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തൻ്റെ കടമയാണെന്നും പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ തനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ടെന്നും മോഹൻലാൽ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
'ലൂസിഫർ' ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ 'എമ്പുരാൻ' സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്. അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിൻ്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ

അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു. കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാൻ എൻ്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എൻ്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. സ്നേഹപൂർവ്വം മോഹൻലാൽ'.
അതേസമയം പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. അവസ്ഥ മനസിലാക്കുന്നു,സംഘപരിവാർ ഭരണകാലത്ത് ലാലേട്ടന് പോലും രക്ഷയില്ല എന്നാണ് ഒരാൾ കുറിച്ചത്. ഇങ്ങനെയാണ് ഫാസിസം എന്നാണ് മറ്റൊരു കമന്റ്. ചില കമന്റുകൾ വായിക്കാം
'അങ്ങനെ ആണേൽ ഈ സിനിമയിൽ പറയുന്ന എല്ലാ രാഷ്ട്രീയ പാർട്ടിയെ പറ്റിയുള്ള മോശം പരാമർശങ്ങളും ഒഴിവാക്കണം.അല്ലാതെ പ്രത്യേക പാർട്ടിക്ക് വേണ്ടി തല കുനിക്കരുത് ലാലേട്ടാ. ഇന്ന് ഇങ്ങനെ ഭയന്നാൽ നാളെ ഇവരോട് ചോദിക്കാതെ മോഹൻലാൽ എന്ന നടന് സിനിമ ചെയ്യാൻ ഒക്കുമോ ഇല്ലയോ എന്ന് കൂടി ആലോചിക്കുക. സിനിമ എഴുത്തുകാരന്റെ കല ആണ് സൃഷ്ടി ആണ്. അത് ആർക്കും വേണ്ടി കുറക്കാനോ കൂട്ടാനോ പോകരുത്. അത് അയാളോട് ചെയ്യുന്ന ചതി ആണ് വഞ്ചന ആണ്. ഓർമ്മ വെച്ച കാലം മുതൽ ലാലേട്ടൻ ഫാൻ ആണ് .അത് ലാൽ എന്ന ആളുടെ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കി അല്ല അഭിനയം കണ്ടിട്ട് തന്നെ ആണ്. അങ്ങനെ ഉള്ള ലക്ഷ കണക്കിന് പേരോട് ലാലേട്ടൻ ഉത്തരം പറയേണ്ടി വരും ഈ ഖേദം പ്രകടിപ്പിക്കലിന്'.
'നാണമില്ലേ മിസറ്റർ മോഹൻലാൽ ഇങ്ങനെ ഷൂ നക്കുവാൻ,കഥ വായിച്ചു, സിനിമ കണ്ടു ചിത്രം പുറത്തിറക്കിയിട്ട്, സംഘ പരിവാർ ഭീഷണി കൊണ്ട് വെട്ടി തിരുത്തിയ നിങ്ങൾ ഒരു ഭീരുവാണ്'
'സംഘപരിവാർ രാഷ്ടീയും എത്ര മാത്രം നമ്മളെ വിഴുങ്ങി എന്ന് ഒന്ന് അലോജിച്ചു നോക്കിയേ, സെൻസർ ബോർഡ് സർട്ടിഫയി ചെയ്ത് പടം പോലും വെട്ടി കളയാൻ പോകുന്നു...നമ്മൾ എപ്പോളും പറയും കേരളം അങ്ങനെ , ഇങ്ങനെ എന്നൊക്കെ....നമ്മളെ പോലും പേടിപ്പിച്ചു നിർത്തി , ഭീഷണി പെടുത്തി അവർ അവരുടെ കാര്യങ്ങൾ നേടിയെടുക്കുന്നത് നോക്കിക്കേ? ഒരു മലയാള സിനിമ പോലും നമ്മെ ഭീഷണി പെടുത്തി തിരുത്താൻ മാത്രം അവർ വളർന്നു, അതു ഒട്ടും ഇൻഫ്ലൂൻസ് ഇല്ലാത്ത കേരളത്തിൽ പോലും...ഇങ്ങനെ ഒക്കെ ഇവിടെ നടക്കുമെങ്കിൽ ബാക്കി ഉള്ള സ്ഥലത്തെ അവസ്ഥ എന്താകും... ഇവർ നമ്മളെ മുഴുവൻ ആയിട്ട് വിഴുങ്ങി..മധുപാൽ പറഞ്ഞ പോലെ, അവർ നമ്മേൽ അടിമകൾ ആക്കി...ഇന്ന് ഒരു ബിജെപി ലീഡർ ഗണേശൻ പറയുന്നു പൃഥ്വിരാജ് ജോർദ്ദാൻ പോയപ്പോ isis ആൾക്കാർ ആയിട്ട് ചരച നടത്തി എന്ന്...അതു പോലും വിശ്വസിക്കാൻ യാതൊരു യുക്തി ഇല്ലാത്ത കുറെ പ്രവർത്തകരും....നമ്മുടെ നാടിൻ്റെ പോക്ക് എങ്ങോട്ട്??'
'കേരളത്തിലെ പ്രധാന രണ്ട് രാഷ്ട്രീയ പാർട്ടികളെയും വിമർശിക്കുന്നുണ്ട് എങ്കിലും ലൂസിഫറിന് ശേഷം ആർക്കും ഇങ്ങനൊരു ഖേദം പ്രകടിപ്പിക്കേണ്ടി വന്നിട്ടില്ല. എമ്പുരാനിൽ BJP യെ പരോക്ഷമായി വിമർശിച്ചതിനു ശേഷം മോഹൻലാലിന് ഇങ്ങനൊരു പോസ്റ്റ് ഇടേണ്ടി വന്നിട്ടുണ്ട് എങ്കിൽ, വിമർശിക്കുന്നവരെയും എതിർക്കുന്നവരെയും ഒക്കെ ഏത് വിധേനയും നശിപ്പിച്ചു കളയാൻ മുതിരുന്ന ഏകാധിപത്യ ശക്തി ആണ് BJP എന്ന് എമ്പുരാനിൽ കണ്ടത് ശരിയാണ് എന്ന് പകൽപോലെ തെളിയുകയാണ്', ഇങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications