Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനക്കൊമ്പ് കേസില്‍ ഇനി മോഹന്‍ലാലിനെ തൊടാനാകില്ല; എല്ലാം കേന്ദ്ര നിര്‍ദേശ പ്രകാരം

ആനക്കൊമ്പ് സൂക്ഷിക്കുന്നത് ചോദ്യം ചെയ്യാന്‍ ഹര്‍ജിക്കാരനോ അന്വേഷണത്തിന് ഉത്തരവിടാന്‍ വിജിലന്‍സ് കോടത്തിക്കോ കഴിയില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.

കൊച്ചി: ആനക്കൊമ്പ് സൂക്ഷിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് മോഹന്‍ലാല്‍. കേന്ദ്രസര്‍ക്കാര്‍ അനുമതി തന്നത് പ്രകാരമാണ് സംസ്ഥാന വനം വന്യജീവി വകുപ്പ് ആനക്കൊമ്പുകള്‍ വീട്ടില്‍ സൂക്ഷിക്കാന്‍ അനുമതി നല്‍കിയത്. ആനക്കൊമ്പ് കേസുമായി ബന്ധപ്പെട്ടുളള ത്വരിതാന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ആനക്കൊമ്പ് സൂക്ഷിക്കുന്നത് ചോദ്യം ചെയ്യാന്‍ ഹര്‍ജിക്കാരനോ അന്വേഷണത്തിന് ഉത്തരവിടാന്‍ വിജിലന്‍സ് കോടത്തിക്കോ കഴിയില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു. സര്‍ക്കാരിനോ
ടും വിജിലന്‍സിനോടും കോടതി ഹര്‍ജിയിന്‍മേല്‍ വിശദീകരണം തേടിയിട്ടുണ്ട്.

 ആനക്കൊമ്പ്

ആനക്കൊമ്പ്

കേന്ദ്രസര്‍ക്കാര്‍ അനുമതി തന്നത് പ്രകാരമാണ് സംസ്ഥാന വനം വന്യജീവി വകുപ്പ് ആനക്കൊമ്പുകള്‍ വീട്ടില്‍ സൂക്ഷിക്കാന്‍ അനുമതി നല്‍കിയത്.ഇക്കാര്യം വ്യക്തമാക്കി ഗവര്‍ണര്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും മോഹന്‍ലാല്‍ ഹര്‍ജിയില്‍ പറയുന്നു.

 വിജിലന്‍സ് കോടതി

വിജിലന്‍സ് കോടതി

കോന്ദ്ര സര്‍ക്കാരിന്റെ അനുമതി ഉള്ളതിനാല്‍ ആനക്കൊമ്പ് സൂക്ഷിക്കുന്നത് ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനോ വിജിലന്‍സ് കോടതിക്കോ കഴിയില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.

 എഎ പൗലോസ്

എഎ പൗലോസ്

മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പുകള്‍ പിടികൂടിയ കേസില്‍ വനംവകുപ്പ് തുടര്‍നടപടികള്‍ അവസാനിപ്പിച്ചുവെന്ന് ആരോപിച്ച് എറണാകുളം സ്വദേശി ഏലൂര്‍ അന്തിക്കാട് വീട്ടില്‍ എ.എ പൗലോസാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കുന്നത്. തുടര്‍ന്ന് ഒക്ടോബര്‍ 15നാണ് വിജിലന്‍സ് കോടതി മോഹന്‍ലാലിനെതിരെ ത്വരിതാന്വേഷണം നടത്താന്‍ ഉത്തരവിടുന്നതും.

 മോഹന്‍ലാല്‍

മോഹന്‍ലാല്‍

മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഒന്നാം പ്രതിയായും മോഹന്‍ലാലിനെ ഏഴാം പ്രതിയുമായി പത്ത് പേര്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+