കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോൻസൻ മാവുങ്കലിനെ സർക്കാരുമായി ബന്ധിപ്പിക്കുന്ന കണ്ണികളെ കുറിച്ച് അന്വേഷിക്കുന്നില്ല: കെ.സുരേന്ദ്രൻ

Google Oneindia Malayalam News

കൊച്ചി: കേരളത്തിൽ ഭരിക്കുന്നവരും പ്രതിപക്ഷത്തുള്ളവരും ഉദ്യോ ഗസ്ഥൻമാരും തട്ടിപ്പുകാർക്കൊപ്പമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പുരാവസ്തു വിൽപ്പനയുടെ പേരിൽ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസൺ മാവുങ്കലിന് സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ-ഉദ്യോ ഗസ്ഥരുമായുള്ള ബന്ധം വ്യക്തമായിരിക്കുകയാണ്. ഓരോദിവസവും ഓരോ തട്ടിപ്പുകളാണ് പുറത്ത് വരുന്നതെന്നും എറണാകുളം ഉദയംപേരൂർ ഫിഷർമാൻ ലാൻഡിംഗ് സെന്ററിൽ നടന്ന കായൽ ശുചീകരണം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി അമേരിക്കയിൽ പോയി കോടിക്കണക്കിന് രൂപ വിലമതിക്കുന്ന രാജ്യത്തിന്റെ പുരാവസ്തുക്കൾ തിരിച്ചെത്തിച്ചപ്പോൾ കേരളസർക്കാർ വ്യാജ പുരാവസ്തുക്കൾ വിറ്റ് തട്ടിപ്പു നടത്തുന്ന കള്ളൻമാർക്ക് ചൂട്ടുപിടിക്കുകയാണ്. ഈ തട്ടിപ്പ് ഒരു വ്യക്തി മാത്രം നടത്തിയതല്ല സർക്കാരിന്റെ അറിവോടെയാണ് നടന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

ഡിജിപിയുമായും എഡിജിപിയുമായും ബന്ധമുള്ള പ്രതിയെ പറ്റി കേരള പൊലീസ് അന്വേഷിച്ചിട്ട് ഒരു കാര്യവുമില്ല. ഈ കേസ് ഇഡി അന്വേഷിക്കണമെന്നാണ് ഇപ്പോഴത്തെ ഡിജിപി പറഞ്ഞത്. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പുരാവസ്തുക്കളുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവർകോവിലിന് ഈ തട്ടിപ്പിനെ പറ്റി നേരത്തെ പരാതി ലഭിച്ചിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് സർക്കാർ പറയണം. മൂന്ന് വർഷം മുമ്പ് തന്നെ ഇയാൾ തട്ടിപ്പ് കാരനാണെന്ന് പൊലീസ് റിപ്പോർട്ട് ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഉന്നത പൊലീസുകാർ ഇയാളുമായി അടുപ്പം തുടർന്നതെന്ന ചോദ്യത്തിന് ആഭ്യന്തര വകുപ്പ് മറുപടി പറയണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു. രാജ്യം മുഴുവൻ അഴിമതിക്കെതിരെ ശക്തമായ മുന്നേറ്റം നടക്കുമ്പോൾ കേരളത്തിൽ അഴിമതിയുടെ കൂത്തരങ്ങാണ് കാണുന്നത്. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ കബളിപ്പിക്കപ്പെടുന്നത് മലയാളികളാണ്. അതിന് കാരണം ഇവിടെ എല്ലാ തട്ടിപ്പുകളും സർക്കാർ സംരക്ഷണത്തിലാണ് എന്നതാണ്. എല്ലാ കേസുകളും സർക്കാർ ഒതുക്കുകയാണ്.

-surendran

കേരളത്തിൽ ഭരിക്കുന്നവരും പ്രതിപക്ഷത്തുള്ളവരും ഉദ്യോ ഗസ്ഥൻമാരും തട്ടിപ്പുകാർക്കൊപ്പമാണെന്നും സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പുരാവസ്തു വിൽപ്പനയുടെ പേരിൽ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസൺ മാവുങ്കലിന് സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ-ഉദ്യോ ഗസ്ഥരുമായുള്ള ബന്ധം വ്യക്തമായിരിക്കുകയാണ്. ഓരോദിവസവും ഓരോ തട്ടിപ്പുകളാണ് പുറത്ത് വരുന്നതെന്നും എറണാകുളം ഉദയംപേരൂർ ഫിഷർമാൻ ലാൻഡിംഗ് സെന്ററിൽ നടന്ന കായൽ ശുചീകരണം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി അമേരിക്കയിൽ പോയി കോടിക്കണക്കിന് രൂപ വിലമതിക്കുന്ന രാജ്യത്തിന്റെ പുരാവസ്തുക്കൾ തിരിച്ചെത്തിച്ചപ്പോൾ കേരളസർക്കാർ വ്യാജ പുരാവസ്തുക്കൾ വിറ്റ് തട്ടിപ്പു നടത്തുന്ന കള്ളൻമാർക്ക് ചൂട്ടുപിടിക്കുകയാണ്. ഈ തട്ടിപ്പ് ഒരു വ്യക്തി മാത്രം നടത്തിയതല്ല സർക്കാരിന്റെ അറിവോടെയാണ് നടന്നത്.

പ്രസവം കഴിഞ്ഞിട്ട് 100 ദിവസമായി, പക്ഷെ ചിരിക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ചമാത്രം;ഡിംപിള്‍ റോസ് പറയുന്നുപ്രസവം കഴിഞ്ഞിട്ട് 100 ദിവസമായി, പക്ഷെ ചിരിക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ചമാത്രം;ഡിംപിള്‍ റോസ് പറയുന്നു

ഡിജിപിയുമായും എഡിജിപിയുമായും ബന്ധമുള്ള പ്രതിയെ പറ്റി കേരള പൊലീസ് അന്വേഷിച്ചിട്ട് ഒരു കാര്യവുമില്ല. ഈ കേസ് ഇഡി അന്വേഷിക്കണമെന്നാണ് ഇപ്പോഴത്തെ ഡിജിപി പറഞ്ഞത്. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പുരാവസ്തുക്കളുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവർകോവിലിന് ഈ തട്ടിപ്പിനെ പറ്റി നേരത്തെ പരാതി ലഭിച്ചിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് സർക്കാർ പറയണം. മൂന്ന് വർഷം മുമ്പ് തന്നെ ഇയാൾ തട്ടിപ്പ് കാരനാണെന്ന് പൊലീസ് റിപ്പോർട്ട് ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഉന്നത പൊലീസുകാർ ഇയാളുമായി അടുപ്പം തുടർന്നതെന്ന ചോദ്യത്തിന് ആഭ്യന്തര വകുപ്പ് മറുപടി പറയണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു. രാജ്യം മുഴുവൻ അഴിമതിക്കെതിരെ ശക്തമായ മുന്നേറ്റം നടക്കുമ്പോൾ കേരളത്തിൽ അഴിമതിയുടെ കൂത്തരങ്ങാണ് കാണുന്നത്. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ കബളിപ്പിക്കപ്പെടുന്നത് മലയാളികളാണ്. അതിന് കാരണം ഇവിടെ എല്ലാ തട്ടിപ്പുകളും സർക്കാർ സംരക്ഷണത്തിലാണ് എന്നതാണ്. എല്ലാ കേസുകളും സർക്കാർ ഒതുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

അതേസമയം, എഐസിസി അദ്ധ്യക്ഷനും സ്വാതന്ത്ര്യസമരനായകനുമായ മങ്കരയിൽ ചേറ്റൂർ ശങ്കരൻ നായരോട് കോൺ ഗ്രസിന്റെത് ക്രൂരമായ അവഗണനയാണെന്നും കെ സുരേന്ദ്രന്‍ ഇന്ന് ആരോപിച്ചു. ചേറ്റൂർ സ്‌മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സ്വാതന്ത്ര്യസമര നായകരെ ആദരിക്കുന്നതിന്റെ ഭാ ഗമായാണ് പുഷ്പാർച്ചനയ്ക്കെത്തിയത്. എന്നാൽ ഏക മലയാളി അദ്ധ്യക്ഷനായിട്ടും കോൺ ഗ്രസ് ചേറ്റൂരിനെ തിരിഞ്ഞു നോക്കിയില്ല. കോൺ ഗ്രസ് നേതൃത്വം സ്വാതന്ത്ര്യസമര സേനാനിയെ പൂർണമായും തിരസ്ക്കരിച്ചു. ഇത്രയും മഹാനായ സ്വാതന്ത്ര്യസമരനായകനെ എങ്ങനെയാണ് ഇത്രയും അവ ഗണിക്കാൻ കോൺ ഗ്രസിന് സാധിക്കുന്നതെന്ന് മനസിലാവുന്നില്ല.

Recommended Video

cmsvideo
മോൺസണെ അഴിക്കുള്ളിലാക്കിയത് ഈ യുവതിയുടെ പ്രതികാരം..നഷ്ട്ട പ്രണയം

പച്ചപനംതത്തയായി സാരിയിൽ അനുമോൾ കാർത്തു... വൈറൽ ചിത്രങ്ങൾ

അഴിമതിക്കാരെ വാഴ്ത്തി ദേശീയവാദികളെ ഇകഴ്ത്തുന്ന കോൺ ഗ്രസ് തകർന്ന് തരിപ്പണമാവും. കോൺ ഗ്രസിന്റെ കേഡറിസം കടലാസിൽ മാത്രമാണ്. ശങ്കരൻ നായർക്ക് സംസ്ഥാന സർക്കാരും അർഹമായ പ്രാധാന്യം നൽകിയില്ല. അദ്ദേഹത്തിന്റെ ഓർമ്മ എന്നും നിലനിർത്തുന്ന തരത്തിലുള്ള സ്മാരകം സംരക്ഷിക്കാനും അവിടേക്ക് നല്ല വഴി ഒരുക്കാനും സർക്കാർ ഇടപെടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

English summary
monson mavunkal fraud case; No inquiry into government links: K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X