Get Updates
Get notified of breaking news, exclusive insights, and must-see stories!

'അക്രമിയുടെ കാലില്‍ പൊള്ളലേറ്റു, ആളാരാണെന്ന് തിരിച്ചറിയാതെ യാത്രക്കാര്‍ രക്ഷപ്പെടുത്തി'

കോഴിക്കോട്: ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സപ്രസ് ട്രെയിന്‍ തീയിട്ട കേസിലെ പ്രതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ട്രെയിന്‍ യാത്രക്കാരനും സംഭവത്തിന്റെ ദൃക്‌സാക്ഷിയുമായ ജോയ് ആണ് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. അക്രമിയാണെന്ന് അറിയാതെ ഇയാളെ രക്ഷപ്പെടുത്താന്‍ യാത്രക്കാര്‍ സഹായിച്ചെന്ന് ജോയ് ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയ്ക്കിടെ പറഞ്ഞു. സംഭവത്തിന് പിന്നാലെ തന്നെ ഇയാളെ കാണാതായെന്നും അദ്ദേഹം പറയുന്നു. ജോയിയുടെ വാക്കുകളിലേക്ക്...

ഞാനും കുടുംബവും ചേര്‍ത്തലയില്‍ നിന്ന് കണ്ണൂരേക്ക് വരികയായിരുന്നു. ഡി 2 വിന്റെ ആദ്യത്തെ സീറ്റുകളിലാണ് ഞങ്ങളുണ്ടായിരുന്നത് . സംഭവം നടന്നത് ഡിവണ്‍ കോച്ചിന്റെ അവസാന ഭാഗത്താണ്. വലിയ ശബ്ദം കേട്ട് നോക്കുമ്പോള്‍ വലിയൊരു തീ ഗോളമാണ് കാണുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമോ മറ്റോ കോച്ച് കത്തുന്നു എന്നാണ് ആദ്യം കരുതിയത്. ആളുകള്‍ പരിഭ്രാന്തരാകുന്നതും കണ്ടു.

elathur

കുറച്ചു കഴിഞ്ഞപ്പോള്‍ തീ ഞങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ടു. ദേഹത്ത് തീ പിടിച്ച് പൊള്ളലേറ്റ ആളെ ബാത്‌റൂമിനുള്ളിലേക്ക് ആരോ കയറ്റി. പിന്നീടാണ് കാലില്‍ തീ പടര്‍ന്ന ഒരാള്‍ നടന്നു വരുന്നത് കണ്ടത്. നമ്മള്‍ കരുതിയത് പൊള്ളലേറ്റ ആള്‍ ആണ് വരുന്നതെന്നാണ്. അയാളുടെ മുഖം ശരിക്ക് കണ്ടില്ല.

കാല്‍ കത്തിയിട്ട് നടന്നു വരുന്നതാണ് കണ്ടത്. കാലിലെ തീ അണഞ്ഞ്, അയാള്‍ പോയതിന് ശേഷം മാത്രമാണ് അറിയുന്നത് അയാളാണ് തീ കൊളുത്തിയതെന്ന്. പിന്നീട് സ്വയം രക്ഷപ്പെടാനുള്ള ശ്രമമാണ് എല്ലാവരും നടത്തിയത്. ചങ്ങല വലിച്ച് വണ്ടി നിര്‍ത്തി പുറത്തേക്ക് ചാടാന്‍ നോക്കുമ്പോള്‍ മുന്നില്‍ പുഴയാണ്. ഇതിന് ശേഷമാണ് വാതിലുകള്‍ ലോക്ക് ചെയ്തത്.

ആ സമയമാകുമ്പോഴേക്കും തീ അണഞ്ഞ് പുക മാത്രമായി. പൊള്ളലേറ്റ ആളെ കുപ്പി വെള്ളം ഉപയോഗിച്ചാണ് ആളുകള്‍ തീ അണച്ചത്. ശേഷം ഡി 2വില്‍ കൊണ്ടുവന്നു. ട്രെയിനിനകത്ത് ഔദ്യോഗികമായ ആരെയും കണ്ടിട്ടില്ല. പത്ത് മിനിറ്റിന് ശേഷമാണ് റെയില്‍വെയിലെ ആളുകള്‍ എത്തിയത്. ബെഡ്ഷീറ്റില്‍ കിടത്തിയാണ് ആളുകളെ പുറത്തിറക്കിയത്. തീ പൊള്ളലേറ്റ് മരിക്കും അല്ലെങ്കില്‍ മുങ്ങിച്ചാകും എന്നാണ് കരുതിയതെന്നും ജോയി പറഞ്ഞു.

അതേസമയം, സംഭവത്തില്‍ പ്രതിക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു. മലപ്പുറം ക്രൈംബ്രാഞ്ച് എസ് പി പി. വിക്രമന്‍ ആണ് സംഘത്തലവന്‍. 18 അംഗങ്ങളാണ് സംഘത്തിലുള്ളത്.
ഭീകരവിരുദ്ധ സേന ഡിവൈഎസ്.പി ബൈജു പൗലോസ്, കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജ്, താനൂര്‍ ഡിവൈഎസ്.പി വി.വി.ബെന്നി എന്നിവര്‍ അംഗങ്ങളാണ്.

കൂടാതെ വിവിധ സ്റ്റേഷനുകളിലെ ഇന്‍സ്‌പെക്ടര്‍മാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും അംഗങ്ങളാണ്.
ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുക്കും അന്വേഷണം. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+