കറിയ്ക്ക് ഉപ്പില്ല, മകന്‍ അമ്മയെ ചവിട്ടി കൊന്നു, സംഭവം തൃശ്ശൂരില്‍
വാടാനപ്പള്ളി: വാടാനപ്പള്ളി ഗണേശമംഗലം കോളനിയില്‍ മദ്യലഹരിയിലായിരുന്ന മകന്‍ അമ്മയെ തല്ലിക്കൊന്നു. കറിയില്‍ ഉപ്പ് കുറവാണെന്ന് പറഞ്ഞാണ് യുവാവ് അമ്മയെ തല്ലിയും ചവിട്ടിയും കൊന്നത്. കലാനിലകത്ത് പരേതനായ യൂസഫിന്റെ ഭാര്യ ജുമൈല (60) യാണ് കൊല്ലപ്പെട്ടത്. ഇളയ മകനായ അബ്ദുള്‍ ഹക്കീം (34) ആണ് ജുമൈലയെ കൊലപ്പെടുത്തിയത്. ഓട്ടോ ഡ്രൈവറയായിരുന്ന ഇയാള്‍ നിലവില്‍ ടിപ്പര്‍ ഡ്രൈവറാണ്. പ്രതി പൊലീസ് പിടിയിലായി. മംഗളമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഊണ് കഴിയ്ക്കാനിരുന്ന പ്രതി കറിയ്ക്ക് ഉപ്പ് പോരെന്ന് പറഞ്ഞ് അമ്മയെ കിടപ്പു മുറിയിലിട്ട് മര്‍ദ്ദിച്ച് അവശയാക്കി. സ്റ്റീല്‍ ഗ്ളാസുകൊണ്ട് തലയ്ക്കടിച്ചതായും പൊലീസ് പറയുന്നു. ഗ്ളാസില്‍ തലമുടിയും രക്തക്കറയും കണ്ടെത്തി. വീടിന് പുറത്തെത്തിച്ച് ജുമൈലയുടെ നെഞ്ചില്‍ ചവിട്ടി വീഴ്ത്തുകയായിരുന്നു പ്രതി. ഓടിക്കൂടിയ അയല്‍ക്കാര്‍ സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാമധ്യേ മരിച്ചു.

സംഭവ സമയം സ്ത്രീയുടെ മകള്‍ മുംതാസ് വീട്ടിലുണ്ടായിരുന്നു. ബുദ്ധിമാന്ദ്യമുള്ള മുംതാസിന് അക്രമം തടാനും കഴിഞ്ഞില്ല. അബ്ദുള്‍ ഹക്കീം സ്ഥിരമായി മദ്യപിച്ചെത്തി അമ്മയെ മര്‍ദ്ദിയ്ക്കാറുണ്ടായിരുന്നെന്ന് അയല്‍ക്കാര്‍ പറയുന്നു. വിവാഹിതനും മൂന്നര വയസുള്ള കുട്ടിയുടെ പിതാവുമാണ ്പ്രതി. വലപ്പാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications