Get Updates
Get notified of breaking news, exclusive insights, and must-see stories!

‘മക്കളുടെ മരണത്തില്‍ പ്രതിയായി ചിത്രീകരിച്ചു’; അഡ്വ. ഹരീഷ് വാസുദേവനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ, പരാത

കൊച്ചി: അഡ്വക്കേറ്റ് ഹരീഷ് വാസുദേവിനെതിരെ പരാതിയുമായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും ധര്‍മ്മടത്തെ സ്ഥാനാര്‍ഥിയുമായ ഭാഗ്യവതി. ഭാഗ്യവതി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയായിരുന്നു. തന്റെ രണ്ട് പെൺമക്കളുടെ കൊലപാതകത്തില്‍ തന്നെ പ്രതിയാക്കി ചിത്രീകരിച്ചുവെന്നാരോപിച്ചാണ് അഡ്വക്കേറ്റ് ഹരീഷ് വാസുദേവിനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് പരാതി നല്‍കിയിട്ടുള്ളത്.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

വ്യക്തിഹത്യ നടത്തുന്നു...

വ്യക്തിഹത്യ നടത്തുന്നു...

തന്നെ പ്രതിയായി ചിത്രീകരിച്ച് ഹരീഷ് ഫേസ്ബുക്കിലൂടെ വ്യക്തിഹത്യ നടത്തുകയാണെന്നാണ് പെൺകുട്ടികളുടെ അമ്മ ഉന്നയിക്കുന്ന പരാതി. ഹരീഷ് വാസുദേവൻ ഇന്ന് ഫേസ്ബുക്കിലിട്ട പോസ്റ്റിനെത്തുടർന്നാണ് പരാതി നൽകിയിട്ടുള്ളത്. അതേ സമയം തനിക്ക് തനിക്ക് മറുപടി പറയാനുള്ള അവസരം കൂടി നിഷേധിച്ചുകൊണ്ടാണ് പോസ്റ്റ് ഇട്ടിട്ടുള്ളതെന്നും കമ്മീഷന് സമർപ്പിച്ച പരാതിയിൽ പറയുന്നുണ്ട്.

കമ്മീഷനിൽ പരാതി

കമ്മീഷനിൽ പരാതി

വാളയാറിലെ സഹോദരിമാരായ പെൺകുട്ടികളുടെ മരണത്തില്‍ അമ്മ ഭാഗ്യവതിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ചുകൊണ്ട് ഹരീഷ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. പോസ്റ്റ് ഏറെ ചർച്ചയായതിന് പിന്നാലെയാണ് ഭാഗ്യവതി പരാതി നൽകിയിട്ടുള്ളത്. വാളയാര്‍ സംഭവത്തില്‍ വേദനയുണ്ടെന്ന് പോസ്റ്റിൽ കുറിച്ച ഹരീഷ് വാസുദേവൻ ഈ സംഭവത്തിൽ പെൺകുട്ടികളുടെ അമ്മയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെന്നും ഇക്കാര്യം വ്യക്തമാണെന്നുമാണ് കേസിന്റെ നാള്‍ വഴികള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നതെന്നാണ് ഹരീഷ് വാസുദേവന്‍ പറയുന്നത്.

 പരാതിയില്ലെന്ന്

പരാതിയില്ലെന്ന്

വാളയാർ പെൺകുട്ടികളിൽ മൂത്ത പെൺകുട്ടി തൂങ്ങി മരിച്ചപ്പോള്‍ മാതാപിതാക്കള്‍ക്ക് പരാതിയുണ്ടായിരുന്നില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഹരീഷ് ചൂണ്ടിക്കാണിക്കുന്നു. കേസിലെ പ്രതിയായ മറ്റൊരാളും പെണ്‍കുട്ടിയെ പിന്നീട് അച്ഛനും പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടിട്ടും അമ്മ മൌനം പാലിച്ചെന്നും ഹരീഷ് വാസുദേവന്‍ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.റേപ്പിനുള്ള സാധ്യതകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടു എങ്കിലും കേസന്വേഷണം വേണ്ടവിധം നടന്നില്ലെന്നും രിഫ്ഫു്ുെു അതിലെ സാക്ഷിയായ രണ്ടാമത്തെ കുട്ടി 49 ആം ദിവസം ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തതായി കാണുന്നു. നാട്ടുകാര്‍ ഇടപെട്ടു. അപ്പോഴാണ് പുറംലോകം അറിയുന്നത്.

 എന്തിന് പ്രതികളെ സഹായിക്കുന്നു

എന്തിന് പ്രതികളെ സഹായിക്കുന്നു



വാളയാർ കേസ് വിഷയം രാഷ്ട്രീയമായി ഏറ്റെടുക്കപ്പെടുന്നത് വരെയും കേസ് അന്വേഷണത്തെപ്പറ്റി ഒരു കാലത്തും അവര്‍ക്ക് ഒരു പരാതിയും ഉണ്ടായിരുന്നില്ലെ എന്തിനാണ് ആ പെൺകുട്ടികളുടെ അമ്മ പ്രതികളെ സഹായിക്കുന്ന നിലപാട് എടുത്തിട്ടുള്ളതെന്നും ഹരീഷ് വാസുദേവന്‍ ചോദിച്ചു. പെണ്‍കുട്ടി അമ്മയെപറ്റി മൊഴികളില്‍ വായിക്കുമ്പോള്‍ നമുക്കവരെ പോയി കൊല്ലാന്‍ തോന്നും. അതേ സമയം ഇതുപോലൊരമ്മ ഒരു കുട്ടികള്‍ക്കും ഇനി ഉണ്ടാവല്ലേ എന്ന് പ്രാര്‍ത്ഥിക്കുമെന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു.

ധർമടത്ത് സ്ഥാനാർത്ഥി

ധർമടത്ത് സ്ഥാനാർത്ഥി


പോലീസ് അന്വേഷിച്ച കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറിയെങ്കിലും അന്വേഷണം പൂർത്തിയായിട്ടില്ല. ഈ സാഹചര്യത്തിലാണ് ലസന നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നിയമസഭാ തിരഞ്ഞടുപ്പിൽ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനിടെയാണ് ഹരീഷ് വാസുദേവന്റെ പരാമര്‍ശം.

ആര്‍ഥി വെങ്കിടേഷിന്റെ ആകര്‍ഷകമായ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+