കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പ്; സ്വാഗതം ചെയ്യുന്നെന്ന് ശശി തരൂര്‍ എംപി

Google Oneindia Malayalam News

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായ വാര്‍ത്തയെ സ്വാഗതം ചെയ്യുന്നെന്ന് ശശി തരൂര്‍ എം പി പറഞ്ഞു. സമാധാനവും ഐക്യവും പുലരാനും സംസ്ഥാനത്തിന്റെ വികസന താല്‍പര്യത്തിന് വേണ്ടിയും വിട്ടുവീഴ്ച ചെയ്യാന്‍ സന്നദ്ധത കാണിച്ച ലത്തീന്‍ കത്തോലിക്ക വിഭാഗത്തിലെ എല്ലാ നേതാക്കള്‍ക്കും, വിശിഷ്യാ ആര്‍ച്ച് ബിഷപ്പ് നെറ്റോക്ക്, അഭിനന്ദനങ്ങളും നന്ദിയും നേരുന്നെന്ന് ശശി തരൂര്‍ പറഞ്ഞു.

വളരെ അധികം കഷ്ടതകള്‍ അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ന്യായമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലേക്കായി ആണ് ഇനി നമ്മള്‍ ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കുറിപ്പിന്‍രെ പൂര്‍ണരൂപം ഇങ്ങനെ,

kerala

വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായി എന്ന വാര്‍ത്തയെ സ്വാഗതം ചെയ്യുന്നു. സമാധാനവും ഐക്യവും പുലരാനും സംസ്ഥാനത്തിന്റെ വികസന താല്‍പര്യത്തിന് വേണ്ടിയും വിട്ടുവീഴ്ച ചെയ്യാന്‍ സന്നദ്ധത കാണിച്ച ലത്തീന്‍ കത്തോലിക്ക വിഭാഗത്തിലെ എല്ലാ നേതാക്കള്‍ക്കും, വിശിഷ്യാ ആര്‍ച്ച് ബിഷപ്പ് നെറ്റോക്ക്, അഭിനന്ദനങ്ങളും നന്ദിയും നേരുന്നു.

വളരെ അധികം കഷ്ടതകള്‍ അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ന്യായമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലേക്കായി ആണ് ഇനി നമ്മള്‍ ശ്രദ്ധിക്കേണ്ടത്. കടലാക്രമണത്തില്‍ സ്ഥലവും വീടും നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസവും പുനരധിവാസവും ഉറപ്പ് വരുത്തണം. പ്രതികൂല കാലാവസ്ഥയില്‍ നിന്നും തീരശോഷണത്തില്‍ നിന്നും അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.

English summary
MP Shashi Tharoor said that he welcomes the news that the Vizhinjam strike has been settled.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X