Get Updates
Get notified of breaking news, exclusive insights, and must-see stories!

റെയിൽവെ പുറമ്പോക്ക് ഭൂമിയിൽ എംആർഎഫ് കേന്ദ്രമില്ല; വടകര നഗരസഭ തീരുമാനത്തിനെതിരെ കളക്ടർ

വടകര : സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി വടകര നഗരസഭയും, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും എംആര്‍എഫ് സ്ഥാപിക്കാനുദ്ദേശിച്ച നിര്‍ദ്ദിഷ്ട സ്ഥലം അനുയോജ്യമല്ലെന്നും, ഇത് മാറ്റി മറ്റൊരു സ്ഥലം കണ്ടെത്തണമെന്നുംജില്ലാ കലക്ടറുടെ ഉത്തരവ്. ഇന്നലെയാണ് ജില്ലാ കലക്ടറുടെ ഔദ്യോഗിക
ഉത്തരവ് സമര സമിതിക്കാര്‍ക്ക് ലഭിച്ചത്. പ്രദേശത്ത് നേരിട്ട് വന്ന്
പരിശോധിച്ച ജില്ലാ കലക്ടര്‍ പദ്ധതിക്ക് അനുയോജ്യമായ രീതിയിലുള്ള മറ്റു
സ്ഥലങ്ങളുണ്ടെന്നും ജനങ്ങളുടെ അനിയന്ത്രിതമായ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ഉത്തരവില്‍ പറഞ്ഞു.

വടകര നഗരസഭ എംആര്‍എഫ് നിര്‍മ്മിക്കാനുദ്ദേശിച്ച പ്രദേശം റെയില്‍വെ
പുറംമ്പോക്ക് ഭൂമിയാണ്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്ത് ഒരുഅംഗന്‍വാടിയും, മദ്രസയും പ്രവര്‍ത്തിക്കുന്നുണ്ട്. വടകര നഗരസഭയ്ക്ക് ഇതിലും അനുയോജ്യമായ സ്ഥലം ലഭ്യമാണെന്ന് ജില്ലാ കല്ക്ടര്‍ നേരിട്ടു നടത്തിയ അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. ബസ്സ് സ്റ്റാന്‍ഡ്,സ്‌റ്റേഡിയം, കോംപ്ലക്‌സ് എന്നിവ സ്ഥിതി ചെയ്യുന്ന ഏക്കറോളം ഭൂമിയില്‍ 10 സെന്റ് എംആര്‍എഫിനായി മാറ്റി വച്ചാല്‍ അത് മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയായ ഒരു എംആര്‍എഫ് ആക്കി മാറ്റുന്നതിന് ഏറ്റവും അനുയോജ്യമായിരിക്കുമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.

 mrftodannur

തോടന്നൂര്‍ ബ്ലോക്ക് എംആര്‍എഫ് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന മണിയൂര്‍ പഞ്ചായത്തിലെ കുന്നത്ത്കരയില്‍ അനിയന്ത്രിതമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.ജില്ലാ കലക്ടര്‍ നേരിട്ട് സ്ഥലം സന്ദര്‍ശിക്കുകയും മണിയൂര്‍ പഞ്ചായത്തിലേതിനേക്കാള്‍ ബ്ലോക്ക് പരിധിയിലുള്ള ആയഞ്ചേരിയില്‍ അനുയോജ്യമായ സ്ഥലം ലഭ്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്.ആയഞ്ചേരിയില്‍ ഇന്‍ഡസ്ട്രിയല്‍ പര്‍പ്പസിനായി ബ്ലോക്കിന്റെ കീഴിലുള്ള 4ഏക്കര്‍ സ്ഥലത്ത് എംആര്‍എഫ് അടക്കം ഗ്രീന്‍ പ്രൊഡക്റ്റ്‌സിനായി ഒരു മിനി ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റ് തന്നെ സ്ഥാപിക്കുന്നത് സംസ്ഥാനത്തിനും തന്നെ മാതൃകയാവുന്നതാണ്.

അതിനാല്‍ മേല്‍ സൂചിപ്പിച്ച രണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് എം.ആർ.എഫ് കേന്ദ്രം മാറ്റിസ്ഥാപിക്കണമെന്നും ജില്ലാ കലക്ടറുടെ ഉത്തരവില്‍ പറഞ്ഞു.എന്ത് വില കൊടുത്തും എംആര്‍എഫ് കേന്ദ്രം ജെടി റോഡില്‍ സ്ഥാപിക്കുമെന്ന് നഗരസഭ ഭരണകൂടം തീരമാനമെടുത്തതോടെയാണ് ജനകീയ സമരസമിതി രൂപീകരിച്ച് നാട്ടുകാര്‍ അന്ശ്ചിതകാല റിലേ സത്യഗ്രഹ സമരത്തിന് തുടക്കമിട്ടത്.കേന്ദ്രത്തിന്റെ പ്രവൃത്തി ആരംഭിച്ച ദിവസം തന്നെ ഇവിടേക്ക് മാര്‍ച്ച് നടത്തിയ പൗരസമിതിയുടെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തുടര്‍ന്നാണ് അനിശ്ചിതകാല സത്യാഗ്രഹത്തിന് സമരസമിതി തീരുമാനിച്ചത്.സമാനമായ രീതിയില്‍ തന്നെയായിരുന്നു തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലും പ്രതിഷേധം ഉയര്‍ന്നു വന്നത്.എന്നാല്‍ തോടന്നൂര്‍ ബ്ലോക്ക് എംആര്‍എഫ്സ്ഥാപിക്കാനുദ്ദേശിച്ച സ്ഥലം വര്‍ഷങ്ങള്‍ക്ക് മുമ്പ് പട്ടയമായി നല്‍കിയതാണെന്നും സ്ഥലം സ്വകാര്യ വ്യക്തികളുടേതാണെന്ന വില്ലേജ് ഓഫീസറുടെ റിപോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് സമരസമിതി സമരം പിന്‍വലിച്ചിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+