കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വിജയന്‍ പയറ്റുന്നത് ആര്‍എസ്എസ് തന്ത്രം; തനിക്ക് എന്താണ് പ്രശ്‌നം മിസ്റ്റര്‍ വിജയന്‍?

Google Oneindia Malayalam News

കോഴിക്കോട്: യുഡിഎഫ് നേതൃത്വം മുസ്ലിം ലീഗ് ഏറ്റെടുക്കുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയുമായി എംഎസ്എഫ് ദേശീയ ഉപാധ്യക്ഷ അഡ്വ. ഫാത്തിമ തഹ്‌ലിയ. പിണറായി വിജയന്‍ വര്‍ഗീയ കാര്‍ഡ് ഇറക്കുകയാണെന്നും കേരള പോലീസിനെ ആര് നിയന്ത്രിക്കുന്നു എന്നതിനെ കുറിച്ചാണ് അദ്ദേഹം വ്യാകുലപ്പെടേണ്ടതെന്നും തഹ്‌ലിയ പറയുന്നു. ഒരു ദിവസമെങ്കിലും സ്വന്തം ഓഫീസിനെ നിയന്ത്രിച്ചിട്ടു മതി ലീഗിന്റെ മേക്കിട്ടു കയറുന്നതെന്ന് എന്നും അവര്‍ പറയുന്നു.

m

പിണറായി വിജയന്റെ പ്രതികരണം നിലവാരം കുറഞ്ഞത് എന്നാണ് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നത്. മറ്റു പാര്‍ട്ടികളുടെ ആഭ്യന്തര വിഷയങ്ങളില്‍ ലീഗ് ഇടപാടാറില്ലെന്നും അദ്ദേഹം പറഞ്ഞു. തൊട്ടുപിന്നാലെയാണ് മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ നേതാവ് കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നത്. അഡ്വ. ഫാത്തിമ തഹ്‌ലിയയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ....

യുഡിഎഫിനെ ലീഗ് നിയന്ത്രിച്ചാല്‍ തനിക്ക് എന്താണ് പ്രശനം മിസ്റ്റര്‍ പിണറായി വിജയന്‍?

ശബരിമലയില്‍ നഷ്ടപ്പെട്ട വോട്ടുകള്‍ തിരിച്ചു പിടിക്കാന്‍ പിണറായി വിജയന്‍ വര്‍ഗീയ കാര്‍ഡുമായി ഇറങ്ങിയിട്ടുണ്ട്. 'മുസ്ലിം ലീഗ് യൂ.ഡി.എഫിനെ നിയന്ത്രിക്കുന്നേ' എന്ന് പറഞ്ഞു ഭീതി പരത്തി വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് സംഘി വിജയന്‍ ശ്രമിക്കുന്നത്. യുഡിഎഫിനെ ആര് നിയന്ത്രിക്കുന്നു എന്നല്ല, കേരള പോലീസിനെ ആര് നിയന്ത്രിക്കുന്നു എന്നതിനെ കുറിച്ചാണ് പിണറായി വിജയന്‍ വ്യാകുലപ്പെടെണ്ടത്. സ്വന്തം ഓഫിസിനെ ഒരു ദിവസമെങ്കിലും പിണറായി വിജയന്‍ നിയന്ത്രിച്ചു കാണിക്കൂ. എന്നിട്ട് മതി ലീഗിന്റെ മെക്കിട്ട് കയറുന്നത്. ഗുജറാത്തില്‍ കോണ്ഗ്രസ് ജയിച്ചാല്‍ അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രി ആകും എന്ന് പറഞ്ഞു ധ്രുവീകരണം ഉണ്ടാക്കിയ അതേ ആര്‍എസ്എസ് തന്ത്രമാണ് പിണറായി വിജയന്‍ പയറ്റുന്നത്. പൊലീസ് ഭരണത്തിലൂടെയും സവര്‍ണ സംവരണത്തിലൂടെയും ആര്‍എസ്എസിന് യോഗിയേക്കാള്‍ സ്വീകാര്യനായി മാറിയിരിക്കുകയാണ് പിണറായി വിജയന്‍.

എല്‍ഡിഎഫും യുഡിഎഫും തളര്‍ന്നു; നേട്ടമുണ്ടാക്കിയത് എന്‍ഡിഎ, കണക്കുകള്‍ ഇങ്ങനെഎല്‍ഡിഎഫും യുഡിഎഫും തളര്‍ന്നു; നേട്ടമുണ്ടാക്കിയത് എന്‍ഡിഎ, കണക്കുകള്‍ ഇങ്ങനെ

English summary
MSF leader Fathima Thahliya criticized Chief Minister Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X