• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുല്ലപ്പള്ളിയെ മാറ്റാന്‍ എ ഗ്രൂപ്പ്, സുധാകരന്‍ വന്നാല്‍ ഫോര്‍മുല ഇങ്ങനെ, നേതൃസ്ഥാനം എ ഗ്രൂപ്പിന്?

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം.തോല്‍വിയുടെ എല്ലാ നാണക്കേടും അദ്ദേഹത്തിലേക്കാണ് നീളുന്നത്. എ ഗ്രൂപ്പ് ഇക്കാര്യത്തില്‍ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. സുധാകരന് എ ഗ്രൂപ്പില്‍ നിന്ന് പിന്തുണയും കിട്ടുന്നുണ്ട്. എന്നാല്‍ വിഡി സതീശനെ പ്രതിപക്ഷ സ്ഥാനത്തേക്ക് ഉറപ്പിച്ചിട്ടില്ലെന്നാണ് സൂചന. വലിയ ഫോര്‍മുല എ ഗ്രൂപ്പ് തയ്യാറാക്കിയിട്ടുണ്ട്. ആ മാറ്റമാണ് കോണ്‍ഗ്രസ് നടപ്പാക്കാന്‍ പോകുന്നതെന്നാണ് സൂചന.

കൊവിഡ് രോഗികള്‍ക്ക് സൗജന്യ ഓക്‌സിജന്‍ നല്‍കി ഗാസിയാബാദിലെ ഗുരുദ്വാര, ചിത്രങ്ങള്‍ കാണാം

മുല്ലപ്പള്ളിക്ക് പോവേണ്ടി വരും

മുല്ലപ്പള്ളിക്ക് പോവേണ്ടി വരും

മുല്ലപ്പള്ളി രാമചന്ദ്രന് കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടി വരുമെന്ന് ഉറപ്പാണ്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒഴിയുന്നതാണ് നല്ലതെന്ന് ദേശീയ നേതൃത്വും മുല്ലപ്പള്ളിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തോല്‍വിക്ക് കാരണം പോലും മുല്ലപ്പള്ളിക്ക് പറയാനില്ല. ദേശീയ നേതാക്കളില്‍ ചിലര്‍ തന്നെ മുല്ലപ്പള്ളിയെ സ്ഥാനമൊഴിയണമെന്ന് അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ കാര്യ സമിതിയില്‍ തോല്‍വിക്ക് കാരണം പറഞ്ഞ ശേഷം ഒഴിഞ്ഞാല്‍ മതിയെന്നാണ് ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നിലപാട്.

കെസി ജോസഫും കലിപ്പില്‍

കെസി ജോസഫും കലിപ്പില്‍

കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിനായി എ ഗ്രൂപ്പ് നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കെസി ജോസഫ് ഇക്കാര്യം പരസ്യമായി. പാര്‍ട്ടിയില്‍ പുനസംഘടന വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. നേതൃത്വം നല്‍കിയവര്‍ക്ക് തോല്‍വിയില്‍ ഉത്തരവാദിത്തമുണ്ടെന്നാണ് ജോസഫ് പറയുന്നത്. ലോക്‌സഭയിലെ ജയത്തില്‍ കോണ്‍ഗ്രസ് മതി മറന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയം മൂടിവെക്കാനാണ് ശ്രമിച്ചത്. വന്‍ പരാജയമാണ് യുഡിഎഫിനെന്ന് ആര്യാടന്‍ മുഹമ്മദും തുറന്നടിച്ചു. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ നിലമ്പൂര്‍ അടക്കം പിടിച്ചെടുക്കാമെന്നും ആര്യാടന്‍ പറയുന്നു.

സുധാകരന്‍ വരും

സുധാകരന്‍ വരും

കെ സുധാകരന്‍ തന്നെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വരും. ഇനിയും സുധാകരനെ തടയാനാവില്ലെന്ന് എ ഗ്രൂപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇനിയും എതിര്‍ക്കില്ല. സുധാകരന്‍ തങ്ങളേക്കാള്‍ മുകളിലേക്ക് വളരുമോ എന്ന ഭയമാണ് ഇവര്‍ക്കുള്ളത്. അത് നോക്കിയാല്‍ നില്‍ക്കുന്നിടം ഇല്ലാതാവുമെന്ന് ഇവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം കന്റോണ്‍മെന്റ് ഹൗസില്‍ ഇവര്‍ നടത്തിയ ചര്‍ച്ച സുധാകരനെ കുറിച്ചായിരുന്നു. മുല്ലപ്പള്ളിക്ക് പകരക്കാരന്‍ ആരെന്നത് ഹൈക്കമാന്‍ഡിന് വിടും.

ഫോര്‍മുല ഇങ്ങനെ

ഫോര്‍മുല ഇങ്ങനെ

സുധാകരന്റെ കാര്യത്തില്‍ യാതൊരു എതിര്‍പ്പും ഹൈക്കമാന്‍ഡിനില്ല. രാഹുലിനും സോണിയക്കും ഇക്കാര്യത്തില്‍ ഒരേ സ്വരമാണ്. പ്രശ്‌നം കെസി വേണുഗോപാലാണ്. അതിനാണ് എ ഗ്രൂപ്പ് ഫോര്‍മുല ഉണ്ടാക്കിയത്. കെസിയെ അത് തടയും. ഐ ഗ്രൂപ്പുകാരനായ സുധാകരന്‍ അധ്യക്ഷ സ്ഥാനത്ത് എത്തുമ്പോള്‍ പ്രതിപക്ഷ നേതൃ സ്ഥാനം എ ഗ്രൂപ്പിന് എന്ന ഫോര്‍മുലയാണ് ഉള്ളത്. പക്ഷേ ഗ്രൂപ്പിനെ ഹൈക്കമാന്‍ഡ് അംഗീകരിക്കുക കടുപ്പമായിരിക്കും. വിഡി സതീശനേക്കാള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതിപക്ഷ നേതാവാകാനാണ് സാധ്യത.

കോണ്‍ഗ്രസ് കടുപ്പിക്കും

കോണ്‍ഗ്രസ് കടുപ്പിക്കും

ഹൈക്കമാന്‍ഡ് മാറ്റത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. പലരുടെയും തലകള്‍ ഉരുളുമെന്ന് ഉറപ്പാണ്. സംഘടനാ സംവിധാനം തകര്‍ന്നടിഞ്ഞെന്നാണ് എ ഗ്രൂപ്പ് പറയുന്നത്. ഇതിലാണ് മുല്ലപ്പള്ളി കുടുങ്ങിയിരിക്കുന്നത്. കെ മുരളീധരന്റെ പേരും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. രണ്ട് പേരും ഗ്രൂപ്പിന്റെ അതിപ്രസരം ഇല്ലാത്ത നേതാക്കളാണ്. അതാണ് പിന്തുണയ്ക്ക് കാരണം. ഇതിനിടയില്‍ കെസി വേണുഗോപാല്‍ ഗ്രൂപ്പ് ഉണ്ടാക്കാന്‍ നോക്കിയതും തല്‍ക്കാലത്തേക്ക് അവസാനിച്ചിരിക്കുകയാണ്.

സമസ്തയുടെ കുത്ത്

സമസ്തയുടെ കുത്ത്

മുല്ലപ്പള്ളിക്കെതിരെ സമസ്ത മുഖപത്രവും രംഗത്തെത്തി. സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് സമസ്ത പറയുന്നു. നേമത്ത് കെ മുരളീധരന്റെ പ്രചാരണത്തിന് പോലും മുല്ലപ്പള്ളി പോയില്ല. തന്നെ ക്ഷണിച്ചില്ലെന്നാണ് മുല്ലപ്പള്ളി പറഞ്ഞു. അവിടെയെന്താ ക്ഷണിക്കാന്‍ മുരളീധരന്റെ മകളുടെ വിവാഹം നടക്കുകയായിരുന്നോ എന്നും പരിഹാസമുണ്ട്. പൗരത്വ നിയമത്തെ കുറിച്ച് മുഖ്യമന്ത്രി നടപ്പാക്കില്ലെന്ന് പറയുമ്പോള്‍ ഒന്നും പറയാത്തവരില്‍ പ്രമുഖനാണ് മുല്ലപ്പള്ളിയെന്നും മുഖപത്രത്തില്‍ പറയുന്നു.

cmsvideo
  Mullappally ramachandran About Election Results 2021 | Oneindia Malayalam
  കാലുവാരിയെന്ന് പത്മജ

  കാലുവാരിയെന്ന് പത്മജ

  കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്ക് പോയെന്ന് പത്മജ പറയുന്നു. തൃശൂരിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരി. പ്രവര്‍ത്തനങ്ങളില്‍ നിന്ന് വരെ ഇവര്‍ വിട്ടുനിന്നു. ഇവര്‍ക്കെതിരെ പാര്‍ട്ടിയില്‍ പരാതി നല്‍കിയിട്ടുണ്ട്. ന്യൂനപക്ഷ വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് പോയി. സിനിമാ താരത്തിനോടുള്ള അന്ധമായ ആരാധന തൃശൂരില്‍ സംഭവിച്ചെന്നും പത്മജ പറഞ്ഞു. അതേസമയം ഉമ്മന്‍ ചാണ്ടി നേതൃനിരയിലേക്ക് വരില്ലെന്ന് കെസി ജോസഫും പറഞ്ഞു. കെപിസിസിയില്‍ ഊര്‍ജസ്വലതയുള്ള നേതൃനിര വേണം. കെപിസിസി അധ്യക്ഷനാവാന്‍ കെ സുധാകരന്‍ അടക്കമുള്ള കഴിവുള്ളവരുണ്ടെന്നും ജോസഫ് വ്യക്തമാക്കി.

  ഗ്ലാമര്‍ ലുക്കില്‍ നടി സാനിയ ഇയ്യപ്പന്‍: ചിത്രങ്ങള്‍ കാണാം

  English summary
  mullapally ramachandran may not continue in kpcc, a group starts supporting k sudhakaran
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X