കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍: ജലനിരപ്പ് 139 അടിക്ക് താഴെ നിര്‍ത്തണമെന്ന് കേരളം, കേസ് ഇന്ന് സുപ്രീം കോടതിയില്‍

Google Oneindia Malayalam News

ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്ക് താഴെ നിര്‍ത്തണമെന്ന് കേരളത്തിന്റെ ആവശ്യത്തില്‍ സുപ്രീം കോടതി ഇന്ന് തീരുമാനമെടുത്തേക്കും. ഇതുമായി ബന്ധപ്പെട്ട് കോടതി കഴിഞ്ഞ ദിവസം മേല്‍നോട്ട സമിതിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു.

'ദുബായിലൊക്കെ കഷ്ടപ്പെട്ടു, ആരെയും പിടിച്ച് വെച്ചിട്ടില്ല, വെറുതേ വിടൂ', ഹേറ്റേഴ്സിനോട് ബിഗ് ബോസ് താരം സൂര്യ'ദുബായിലൊക്കെ കഷ്ടപ്പെട്ടു, ആരെയും പിടിച്ച് വെച്ചിട്ടില്ല, വെറുതേ വിടൂ', ഹേറ്റേഴ്സിനോട് ബിഗ് ബോസ് താരം സൂര്യ

ഇതേതുടര്‍ന്ന് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ജലനിരപ്പ് 137 അടിയാക്കി നിര്‍ത്തണമെന്നും ബാക്കിയുള്ള ജലം തമിഴ്‌നാട് കൊണ്ടുപോകണമെന്നുമാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, 138 അടി എത്തിയാല്‍ വെള്ളം തുറന്നുവിടാമെന്നാണ് തമിഴ്‌നാട് സ്വീകരിച്ച നിലപാട്. രണ്ട് സംസ്ഥാനങ്ങളുടെയും നിലപാട് മേല്‍നോട്ട സമിതി ഇന്ന് സുപ്രീം കോടതിയെ അറിയിക്കും.

kerala

കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. പ്രകൃതി ദുരന്തങ്ങള്‍ ചൂണ്ടിക്കാട്ടി ജലനിരപ്പ് കുറയ്ക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് അനാവശ്യ ഭയം ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാടെടുത്തിരുന്നു.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണ്. പക്ഷേ, തീര്‍ത്തും അശാസ്ത്രീയവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളുയര്‍ത്തി ജനങ്ങളില്‍ അനാവശ്യമായ ആശങ്ക പടര്‍ത്താനുള്ള ശ്രമങ്ങളാണ് ചില കേന്ദ്രങ്ങളില്‍ നിന്നുമുണ്ടാകുന്നത്. സാമൂഹ്യമാധ്യമങ്ങള്‍ വഴി ഇത്തരത്തിലുള്ള വസ്തുതാ വിരുദ്ധമായ പ്രചരണം നടത്തി ഭീതി സൃഷ്ടിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

അതേസമയം , കേരളത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചിരുന്നു. ജലനിരപ്പ് 136 അടിയിലെത്തിയതോടെ കേരളത്തില്‍ ആശങ്ക വര്‍ധിച്ചു വരികയാണ്. 125 വര്‍ഷത്തിലധികം പഴക്കമുള്ള ഡാമിന്റെ സുരക്ഷ സംബന്ധിച്ചും ആശങ്കയുണ്ട്. പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തിന് തമിഴ്‌നാട് പൂര്‍ണ്ണ പിന്തുണ നല്‍കണം. തമിഴ്‌നാടിന് ജലം, കേരളത്തിന് സുരക്ഷ എന്നതാണ് ഇരു സംസ്ഥാനങ്ങള്‍ക്കും അനുയോജ്യമായ നിലപാടെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചിരുന്നു.

Recommended Video

cmsvideo
VD Satheesan writes to Tamil Nadu CM MK Stalin

English summary
Mullaperiyar case in Supreme Court today, Kerala wants water level to be below 139 feet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X