മുല്ലപ്പെരിയാർ വിഷയത്തിന് പരിഹാരമോ? വിധി പുനപരിശോധിക്കണം: കേരളം സുപ്രീം കോടതിയിൽ
ഇടുക്കി: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം സുപ്രീം കോടതിയിൽ. 2014 ലെ വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് കേരളം ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. പരമാവധി 142 അടിയായി ജലനിരപ്പ് ഉയർത്താൻ ഭരണഘടനാ ബെഞ്ച് അനുമതി നൽകിയിരുന്നു.
എന്നാൽ ഈ അനുമതി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സുപ്രീംകോടതിയുടെ വിശാല ബെഞ്ച് വിധി പരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളം എഴുതി നൽകിയ വാദത്തിൽ ആണ് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം പുതിയ അണക്കെട്ട് നിർമ്മിക്കുകയാണെന്നും കേരളം സുപ്രീം കോടതിയിൽ വ്യക്തമാക്കി.

അതേസമയം, നിലവിൽ മുല്ലപ്പെരിയാർ ഡാമിന് 126 വർഷത്തെ പഴക്കമുണ്ട്. പരിസ്ഥിതിക്ക് കാര്യമായ വ്യതിയാനങ്ങൾ ആണ് ഇക്കാലഘട്ടത്തിൽ ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ ഡാമിന്റെ അറ്റകുറ്റപണി നടത്തിയാലും ബലപ്പെടുത്തിയാലും ഡാം ഒരിക്കലും സുരക്ഷിതം ആകില്ല. അതിനാൽ തന്നെ പുതിയ ഡാം നിർമ്മിക്കണം എന്നാണ് കേരളം ആവശ്യപ്പെടുന്നത്. 2014 - ലെ വിധി പരിശോധനയ്ക്ക് എടുക്കണമെന്നും സുപ്രീംകോടതിയിൽ കേരളം ആവശ്യപ്പെട്ടു.

ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷണം നൽകുകയാണ് കേരളത്തിന്റെ ലക്ഷ്യമെന്നും കേരളം വ്യക്തമാക്കി. ഇത് ജലം പങ്കുവയ്ക്കുന്നതും ആയി ബന്ധപ്പെട്ട തർക്കമല്ല. അണക്കെട്ടിന് എന്തെങ്കിലും തരത്തിലുള്ള വ്യതിയാനങ്ങൾ ഉണ്ടായാൽ അത് കേരളത്തെ ബാധിക്കും. കേരളത്തിന്റെ ദശ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ അപകടത്തിലാകും. സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിലാണ് കേരളം ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയിരിക്കുന്നത്. കേരളത്തിന്റെ സുരക്ഷിതത്വംവും അയൽ സംസ്ഥാനമായ തമിഴ്നാടിന് വെള്ളവും ഉറപ്പാക്കേണ്ടതുണ്ടെന്നും കേരളം വ്യക്തമാക്കി.

അതേസമയം, വിഷയത്തിൽ മുല്ലപ്പെരിയാർ മേൽനോട്ട സമിതി പുനർസംഘടിപ്പിക്കണമെന്നും കേരളം വ്യക്തമാക്കി. മേൽനോട്ട സമിതിയിൽ രണ്ടു സ്വതന്ത്ര അംഗങ്ങളെ ഉൾപ്പെടുത്തണം. ഡാം മാനേജ്മെൻറ് വിദഗ്ധരായ അംഗങ്ങൾ ആയിരിക്കണമെന്നും കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. അതേസമയം, മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട വിഷയത്തിൽ ഡോ. ജോ ജോസഫ് ഉൾപ്പെടെയുള്ളവരുടെ ഹർജികളിൽ വാദം കേൾക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ ആണ് 2014 - ലെ വിധി പുനർ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചത്.

എന്നാൽ, സുരക്ഷ സംബന്ധിച്ച വിഷയത്തിൽ കേന്ദ്ര ജല കമ്മീഷനും രംഗത്ത് എത്തിയിരുന്നു. മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച പുതിയ പരിശോധന വേണം എന്നാണ് കേന്ദ്ര ജല കമ്മീഷൻ ആവശ്യപ്പെട്ടിരുന്നത്. സുപ്രീം കോടതിയിലാണ് ജല കമ്മീഷൻ ആവശ്യം ഉന്നയിച്ചിരുന്നത്.എന്നാൽ, മേൽനോട്ട സമിതി മുല്ലപ്പെരിയാർ ഡാം സന്ദർശിച്ചിരുന്നു. സുരക്ഷ സംബന്ധിച്ച പരിശോധന നടത്തുകയും ചെയ്തു. തുടർന്നുള്ള മേൽനോട്ട സമിതിയുടെ റിപ്പോർട്ടിൽ സുരക്ഷ തൃപ്തികരമാണെന്ന് കണ്ടെത്തി. ഇക്കാര്യം കേന്ദ്ര ജല കമ്മീഷൻ സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്തു. കേന്ദ്ര ജല കമ്മീഷൻ ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് കുമാർ ഗൗതം ആണ് പുതിയ തൽസ്ഥിതി റിപ്പോർട്ട് സുപ്രീം കോടതിക്ക് മുന്നിൽ ഫയൽ ചെയ്തിരുന്നത്.
Recommended Video

അതേസമയം, ഇതിന് മുൻപ് അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടന്നത് 2010 - 2012 കാലഘട്ടത്തിൽ ആയിരുന്നു. ഈ പരിശോധനയിൽ അണക്കെട്ട് സുരക്ഷിതമാണെന്ന് കണ്ടെത്തി. കേന്ദ്ര സർക്കാരിന്റെ വിവിധ ഏജൻസികൾ, വിദഗ്ധർ എന്നിവർ ചേർന്നാണ് അണക്കെട്ടിൽ പരിശോധന നടത്തിയിരുന്നത്. 2010 - 2012 നുശേഷം ഡാമിന്റെ സുരക്ഷ സംബന്ധിച്ച മറ്റു പരിശോധനകളൊന്നും നടന്നിരുന്നില്ല. എന്നാൽ, സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതി ഡാം സന്ദർശിച്ചിരുന്നു. ഈ പരിശോധനയിലാണ് അണക്കെട്ട് സുരക്ഷിതവും തൃപ്തികരമാണെന്ന് റിപ്പോർട്ട് ഉണ്ടായത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications