കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളത്തെ ഭയന്ന് ജനങ്ങള്‍: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141.1 അടി,സംഭരണി ശേഷി 142 അടി, ഇതും കടന്നാല്‍?

  • By Siniya
Google Oneindia Malayalam News

ഇടുക്കി: ശനിയാഴ്ചാ രാത്രി കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.1 അടിയായി ഉയര്‍ന്നു. അണക്കെട്ടിലെ സംഭരണ ശേഷി 142 അടിയാണ്. തേക്കടി,കുമിളി, പെരിയാര്‍ എന്നിവിടങ്ങളില്‍ മഴ പെയ്തതോടെയാണ് ജലനിരപ്പ് വര്‍ദ്ധിച്ചത്.

വരും ദിവസങ്ങളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ ഡാം തുറക്കേണ്ടി വരുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനായി വണ്ടിപ്പെരിയാര്‍ മേഖലയിലുള്ള 129 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സംവിധാനം ചെയ്യും. ദുരന്ത നിവാരണ സേനയും ഇതിനായി രംഗത്തുണ്ട്.

ജലനിരപ്പ്

ജലനിരപ്പ്

ഇടുക്കി മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 141.1 അടിയായി ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

ജലസംഭരണി ശേഷി

ജലസംഭരണി ശേഷി

മുല്ലപ്പെരിയാറിലെ പരമാവധി ജലസംഭരണം 142 അടിയാണ്. അതിപ്പോള്‍ 141.1 വരെ എത്തി നില്‍ക്കുകയാണ്. ജനങ്ങള്‍ ആശങ്കയിലാണ്.

ജലനിരപ്പ് വര്‍ദ്ധിക്കാന്‍ കാരണം

ജലനിരപ്പ് വര്‍ദ്ധിക്കാന്‍ കാരണം

കുമിളി, തേക്കടി, പെരിയാര്‍ എന്നിവിടങ്ങളില്‍ കനത്ത മഴ ലഭിച്ചതോടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് വര്‍ദ്ധിച്ചു. തമിഴ്‌നാട് മുല്ലപ്പെരിയാറില്‍ നിന്നും കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കുറച്ചതും ജലനിരപ്പ് കൂടാന്‍ കാരണമായി.

ജലനിരപ്പ് ഉയര്‍ന്നാല്‍

ജലനിരപ്പ് ഉയര്‍ന്നാല്‍

ജലനിരപ്പ് ഉയര്‍ന്നാല്‍ സ്വീകരിക്കേണ്ട ക്രമീകരണങ്ങള്‍ നടത്താന്‍ യോഗം ചേര്‍ന്നിരുന്നു.

ജലനിരപ്പ് ഉയര്‍ന്നാല്‍

ജലനിരപ്പ് ഉയര്‍ന്നാല്‍

ജലനിരപ്പ് ഉയര്‍ന്നാല്‍ സ്വീകരിക്കേണ്ട ക്രമീകരണങ്ങള്‍ നടത്താന്‍ യോഗം ചേര്‍ന്നിരുന്നു.

വരും ദിവസം ജലനിരപ്പ് ഉയരുമെന്ന് ആശങ്ക

വരും ദിവസം ജലനിരപ്പ് ഉയരുമെന്ന് ആശങ്ക

വനമേഖലകളില്‍ ഉറവകളില്‍ നിന്നും ഒഴുകുന്ന വെള്ളത്തിന്റെ അളവ് കൂടുന്നതിനാല്‍ വരും ദിവസങ്ങളില്‍ ഡാമിലെ ജലനിരപ്പ് ഉയരുമെന്നാണ് കണക്കാക്കുന്നത്.

ഉപസമിതി

ഉപസമിതി

ഡാമിലെ ജലനിരപ്പ് ഉയരുന്നതിന്റെ സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്താന്‍ മുല്ലപ്പെരിയാര്‍ ഉപസമിതി ഡാം സന്ദര്‍ശിച്ചു. ഞാറാഴ്ച ഉപസമിതി സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തും.

ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കും

ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കും

ഡാം തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ വണ്ടിപ്പെരിയാറിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കും. 129 കുടുംബങ്ങളാണ് ഇവിടെ ഉള്ളത്.

ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കും

ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കും

ഡാം തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ വണ്ടിപ്പെരിയാറിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കും. 129 കുടുംബങ്ങളാണ് ഇവിടെ ഉള്ളത്.

ദുരന്ത നിവാരണ സേന

ദുരന്ത നിവാരണ സേന

അത്യാവശ്യമായാല്‍ എന്‍ സി സി, എന്‍ എസ് എസ് പ്രവര്‍ത്തകരെയും രംഗത്തിറക്കും. ദുരന്ത നിവാരണ സേന പീരുമേട് താലൂക്കില്‍ ക്യാംപ് ചെയ്യുന്നുണ്ട്.

English summary
Mullaperiyar water level 141.1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X