മുനമ്പം ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി; ജുഡീഷ്യല്‍ കമ്മിഷനെ റദ്ദാക്കി ഹൈക്കോടതി
കൊച്ചി: മുനമ്പം ഭൂമി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. മുനമ്പം ഭൂമി പ്രശ്‌നം പരിശോധിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനം നിലനില്‍ക്കില്ല എന്ന് കോടതി പറഞ്ഞു. കമ്മീഷന്റെ നിയമ സാധുത ചോദ്യം ചെയ്ത് വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇത് വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട വിഷയമാണെന്നും വഖഫ് ഭൂമിയുടെ കാര്യത്തില്‍ തീരുമാനം എടുത്താന്‍ വഖഫ് ട്രൈബ്യൂണലിന് മാത്രമേ കഴിയു എന്നും കോടതി ചൂണ്ടിക്കാട്ടി. വഖഫ് ബോര്‍ഡിന് വലിയ അധികാരങ്ങളുണ്ട് എന്നും നിയമത്തില്‍ ഇതെല്ലാം കൃത്യമായി പറയുന്നുണ്ട് എന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് മറിച്ചൊരു തീരുമാനം എടുക്കാനാകില്ലെന്നും കോടതി പറഞ്ഞു. വഖഫ് ഭൂമിയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാരിന് കഴിയില്ലെന്നും വഖഫ് അല്ലാത്ത ഭൂമിയില്‍ കമ്മീഷനെ നിയോഗിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. എന്നാല്‍ മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് ജുഡീഷ്യല്‍ അധികാരമില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ മറുപടി.
രാമചന്ദ്രന്‍ നായര്‍ കമ്മീഷന് ജുഡീഷ്യല്‍ അധികാരമോ അര്‍ദ്ധ ജുഡീഷ്യല്‍ അധികാരമോ കമ്മീഷന് ഇല്ല എന്നും വസ്തുതാ അന്വേഷണമാണ് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ മുനമ്പത്ത് നടത്തുന്നത് എന്നുമായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായരെ അധ്യക്ഷനാക്കി കൊണ്ടാണ് സര്‍ക്കാര്‍ മുനമ്പം ഭൂമി വിഷയത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത്.
മുനമ്പം വഖഫ് ഭൂമിക്കേസില്‍ വീണ്ടും അന്വേഷണം നടത്താന്‍ ജുഡിഷ്യല്‍ കമ്മീഷനെ നിയമിച്ചതിനെ തെറ്റായ നടപടിയാണ് എന്ന് ഹൈക്കോടതി നേരത്തെ തന്നെ പറഞ്ഞിരുന്നു. സിവില്‍ കോടതി ഇതിനകം തന്നെ ഭൂമിയെ വഖഫ് സ്വത്തായി പ്രഖ്യാപിച്ചതാണ്. ആ തീരുമാനത്തില്‍ ഏത് തരം മാറ്റങ്ങളും ഒരു ഉന്നത കോടതിയിലൂടെ മാത്രമേ സാധ്യമാകൂെ എന്നാണ് കോടതി പറയുന്നത്.
അതേസമയം മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം റദ്ദാക്കിയതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും എന്നാണ് വിവരം. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കാനാണ് ശ്രമം. കമ്മീഷന്‍ നിയമനം റദ്ദാക്കിയതോടെ ഭൂമി പ്രശ്നം പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ അന്വേഷണ നടപടികള്‍ ജുഡീഷ്യല്‍ കമ്മീഷന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.












Click it and Unblock the Notifications