15 കാരി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം: പ്രതികൾ മൂന്ന് വർഷമായി കുട്ടിയെ പീഡിപ്പിച്ചെന്ന്
മുണ്ടക്കയം: പതിനഞ്ചുകാരിയായ പെൺകുട്ടിയെ നാല് യുവാക്കൾ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ച സംഭവം പുറത്തുവരുന്നത് പെൺകുട്ടികൾ ആറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ്. പോലീസ് ഉദ്യോസ്ഥ നടത്തിയ കൌൺസിലിങ്ങിലൂടെയാണ് കുടുതൽ വിവരങ്ങൾ ലഭിക്കുന്നത്.
വീട്ടുകാർ ദേഷ്യപ്പെട്ടതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ഇരുവരും ആദ്യം പോലീസിന് മൊഴി നൽകിയത്. എന്നാൽ ഇവരുടെ മൊഴിയിൽ പൊരുത്തക്കേട് തോന്നിയ പോലീസ് വീണ്ടും ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിയുന്നത്. പെൺകുട്ടികളുടെ ഫോൺ പരിശോധിച്ചതോടെ കേസിൽ നിർണായക വഴിത്തിരിവായിട്ടുണ്ട്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രതികളായ യുവാക്കൾ പെൺകുട്ടിയെ പലയിടത്തും കൊണ്ടുപോയി പീഡിപ്പിച്ചെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ആത്മഹത്യയ്ക്ക് ശ്രമം
മീനച്ചിലാറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ട് പെൺകുട്ടികളിൽ ഒരാളാണ് പീഡനത്തിനിരയായത്. ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ ശേഷമാണ് പോലീസ് സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നത്. അമ്മ വീടുവിട്ടുപോയതോടെ വല്യമ്മയുടെ സംരക്ഷണയിലാണ് കുട്ടി നാല് വയസ്സുമുതൽ കഴിയുന്നത്. മറ്റൊരു വിവാഹം കഴിച്ച അച്ഛൻ പത്തനംതിട്ടയിലാണ് ഇപ്പോൾ താമസിക്കുന്നത്. പഠനാവശ്യത്തിനായി വാങ്ങിയ സ്മാർട്ട്ഫോൺ പരിശോധിച്ചതോടെയാണ് യുവാക്കളുൾപ്പെടെ പലരുമായുമുള്ള വീഡിയോ കോൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്.

കൌൺസിലിംഗ് ചുമതലപ്പെടുത്തി
പെൺകുട്ടിയുടെ ഫോൺ പരിശോധിച്ച ശേഷമാണ് പോലീസ് ഉദ്യോഗസ്ഥയായ പ്രിയയെ പെൺകുട്ടിയെ കൌൺസിലിംഗ് നടത്തുന്നതിനായി സിഐ ചുമതലപ്പെടുത്തുന്നത്. ഇതോടെ ഇവർ നടത്തിയ കൌൺസിലിംഗ് വഴിയാണ് പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതും വിവരങ്ങൾ ശേഖരിക്കുന്നതും.

ലൈംഗിക അതിക്രമം
ചെറിയ ക്ലാസ് മുതൽ തന്നെ പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായതായി പെൺകുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. ശാരീരിക പരിശോധനയിലും പെൺകുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയിട്ടുണ്ട്. പോക്സോ കേസിൽ അറസ്റ്റിലായ രാഹുൽ രാജ് രണ്ട് തവണ പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയിട്ടുണ്ട്. ഇതിൽ ഒന്ന് പാഞ്ചാലിമേട്ടിൽ വെച്ചും രണ്ടാമത്തേത് പെൺകുട്ടിയുടെ വീട്ടിൽ വച്ചുമാണ്. സ്വന്തം വീട്ടിൽ വച്ചും രണ്ടാനമ്മയുടെ വീട്ടിൽ വെച്ചും പെൺകുട്ടിയുടെ വീട്ടിൽ വെച്ചും പ്രതിയായ മഹേഷ് പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. കേസിലെ മൂന്നാം പ്രതി അനന്തു അപകടത്തിൽപ്പെട്ട് ചികിത്സയിലിരിക്കെ സ്വന്തം വീട്ടിൽ വിളിച്ച് വരുത്തി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്.

ആത്മഹത്യാ ശ്രമം
പ്രതികളിലൊരാളായ അജിതും ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയുടെ ആൺസുഹൃത്തും ചേർന്ന് പെൺകുട്ടികളെ കണ്ടൻകയത്ത് പോയി തിരികെ കൊണ്ടുവന്നിരുന്നു. ഇത് പരിചയക്കാരിയായ സ്ത്രീ കാണുകയും ഇവരെ ചോദ്യം ചെയ്യുകയും ചെയ്തു. ഈ സംഭവം വല്യമ്മയോട് പറയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ സത്യം പുറത്തുവരുമെന്ന് ഭയന്നതോടെയാണ് ഇരുവരും മുണ്ടക്കയത്തു് നിന്ന് ബസിലെത്തി മീനച്ചിലാറ്റിൽ ചാടി മരിക്കാൻ ശ്രമിച്ചത്.

മൂന്ന് പേർ അറസ്റ്റിൽ
കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പെൺകുട്ടികൾ മീനച്ചിലാറ്റിൽ ചാടി മരിക്കാൻ ശ്രമിച്ച സംഭവത്തോടെയാണ് സത്യം പുറത്തുവരുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ട് പെൺകുട്ടികളിൽ ഒരാളാണ് പീഡനത്തിന് ഇരയായയത്. സംഭത്തിൽ മഹേഷ്, രാഹുൽരാജ്, അനന്തു എന്നിവരാണ് പോലീസ് പിടിയിലായത്. നാലുപേരുണ്ടായിരുന്ന സംഘത്തിലെ നാലാമന് വേണ്ടി പോലീസ് അന്വേഷണം തുടർന്നുവരികയാണ്. പെൺകുട്ടികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

മൂന്ന് പേർ അറസ്റ്റിൽ
കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പെൺകുട്ടികൾ മീനച്ചിലാറ്റിൽ ചാടി മരിക്കാൻ ശ്രമിച്ച സംഭവത്തോടെയാണ് സത്യം പുറത്തുവരുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ട് പെൺകുട്ടികളിൽ ഒരാളാണ് പീഡനത്തിന് ഇരയായയത്. സംഭത്തിൽ മഹേഷ്, രാഹുൽരാജ്, അനന്തു എന്നിവരാണ് പോലീസ് പിടിയിലായത്. നാലുപേരുണ്ടായിരുന്ന സംഘത്തിലെ നാലാമന് വേണ്ടി പോലീസ് അന്വേഷണം തുടർന്നുവരികയാണ്. പെൺകുട്ടികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുള്ളത്. സ്റ്റിൽ

കൈകൾ കെട്ടി പുഴയിൽ ചാടി
15കാരിയായ പെൺകുട്ടിയും സുഹൃത്തും മീനച്ചിലാറ്റിൽ ചാടി മരിക്കാൻ ശ്രമിക്കുകയായിരുന്നു. തിങ്കളാഴ്ചയായിരുന്നു സംഭവം. വിഷം കഴിച്ച ശേഷമാണ് പുഴയിലേക്ക് ചാടിയത്. രക്ഷപ്പെടുത്തിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ടതോടെ ഇവർ ആശുപത്രി വിട്ടിരുന്നു. ബസിൽ കയറി മുണ്ടക്കയത്ത് പെൺകുട്ടികൾ വിഷം കഴിച്ച ശേഷം കൈകൾ കെട്ടിയ ശേഷം ആറ്റിലേക്ക് എടുത്ത് ചാടുകയായിരുന്നു.












Click it and Unblock the Notifications