മൂന്നാര്‍ കൈയ്യേറ്റം: ഭീഷണിയുമായി സിപിഎം എംഎല്‍എ! മന്ത്രിയെപ്പോലും വെറുതെ വിടുന്നില്ല!!
റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ മണ്ടനെന്ന് പറഞ്ഞ എംഎല്‍എ സബ്കലക്ടറെ ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുണ്ട്. സബ്കളക്ടറുടെ തിരിച്ചു പോക്ക് നാലുകാലിലായിരിക്കുമെന്നാണ് ഭീഷണി.
ഇടുക്കി: മൂന്നാറിലെ അനധികൃത കൈയ്യേറ്റങ്ങളുടെ വാര്‍ത്ത തള്ളി എസ് രാജേന്ദ്രന്‍ എംഎല്‍എ രംഗത്ത്. മൂന്നാര്‍ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രിയെയും സബ്കളക്ടറെയും വിമര്‍ശിച്ച എംഎല്‍എ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും മാധ്യമങ്ങളില്‍ പറയുന്ന പോലുള്ള കൈയ്യേറ്റങ്ങളൊന്നും മൂന്നാറിലില്ലെന്നും അദ്ദേഹം പറയുന്നു.
മൂന്നാറില്‍ സബ്കളക്ടറുടേത് ജനവിരുദ്ധ നയങ്ങളാണെന്ന് എംഎല്‍എ ആരോപിക്കുന്നു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ മണ്ടനെന്ന് പറഞ്ഞ എംഎല്‍എ സബ്കലക്ടറെ ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുണ്ട്. സബ്കളക്ടറുടെ തിരിച്ചു പോക്ക് നാലുകാലിലായിരിക്കുമെന്നാണ് ഭീഷണി.
സബ്കളക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന സമരം തുടരുകയാണ്.

ജനങ്ങളെ ദ്രോഹിക്കരുത്
ദേവികുളം സബ്കളക്ടറുടേത് ജനവിരുദ്ധ നയങ്ങളെന്നാണ് രാജേന്ദ്രന്‍ എംഎല്‍എ പറയുന്നത്. മന്ത്രിയായാലും പാര്‍ട്ടി നേതാവായാലും വിവേചനബുദ്ധിയും പക്വതയും കാണിക്കണമെന്നും ആരെയെങ്കിലും സംരക്ഷിക്കേണ്ട ബാധ്യത മന്ത്രിക്കുണ്ടെങ്കില്‍ അത് സ്വന്തമായി ചെയ്യണമെന്നും അദ്ദേഹം പറയുന്നു. അതിനായി ദേവികുളം താലൂക്കിലെ ജനങ്ങളെ ദ്രോഹിക്കരുതെന്നും എംഎല്‍എ.

നിയമസഭ സമിതിയുടേത് മണ്ടന്‍ തീരുമാനങ്ങള്‍
റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ബുദ്ധിയില്ലാത്തവനെന്നും എംഎല്‍എ ആരോപിക്കുന്നു. പ്രദേശത്തെ പ്രശ്‌നങ്ങള്‍ പഠിക്കാതെ എടുത്ത മണ്ടന്‍ തീരുമാനങ്ങളാണ് നിയമസഭ സമിതിയുടേതെന്നും എംഎല്‍എ പറയുന്നു. മൂന്നാര്‍ ദൗത്യ സംഘത്തിന്റെ മുന്‍ തലവന്‍ കെ. സുരേഷ് കുമാറിന്റെ താത്പര്യ പ്രകാരമാണ് സബ്കളക്ടറും മന്ത്രിയും പ്രവര്‍ത്തിക്കുന്നതെന്ന് എംഎല്‍എ ആരോപിക്കുന്നു. ഇയാളുടെ മണ്ടന്‍ കണ്ടെത്തലുകളാണ് നിയമസഭ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടെന്നും അദ്ദേഹം.

കോടികള്‍ കൈപ്പറ്റുന്നു
ഒരാഴ്ച മുമ്പ് സുരേഷ് കുമാര്‍ എന്ന മുന്‍ ഉദ്യോഗസ്തന്‍ എത്തിയതോടെയാണ് വിഷയങ്ങള്‍ ഇത്രയും രൂക്ഷമായതെന്ന് രാജേന്ദ്രന്‍ ആരോപിക്കുന്നു. മൂന്നാറിന്റെ പേരില്‍ വിദേശത്തു നിന്ന് കോടികള്‍ കൈപ്പറ്റുന്ന മുന്‍ ദൗത്യ സംഘത്തലവന്‍ ജുഡീഷ്യറിയെപ്പോലും വിലയ്‌ക്കെടുത്തിരിക്കുകയാണെന്നും രാജേന്ദ്രന്‍ ആരോപിക്കുന്നു. നാട്ടുകാര്‍ സയമനം പാലിച്ചതു കൊണ്ടാണ് സുരേഷഷകുമാറിന്റെ കൈയ്യും കാലും വെട്ടാതെ വിട്ടതെന്നും എംഎല്‍എ.

കളക്ടറുടെ മടങ്ങിപ്പോക്ക് നാലു കാലില്‍
ദേവികുളം സബ്കളക്ടറായി ശ്രീറാം എത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് എംഎല്‍എ പറയുന്നു. ശ്രാറാമിനെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ പ്രേതം ബാധിച്ചിരിക്കുകയാണെന്നും രാജേന്ദ്രന്‍. ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്ന ശ്രീറാമിന്റെ തിരിച്ചു പോക്ക് മുന്‍ ഉദ്യോഗസ്ഥന്റേത് പോലെയാവില്ലെന്നും നാലുകാലില്‍ ആയിരിക്കുമെന്നും എംഎല്‍എ പറയുന്നു.












Click it and Unblock the Notifications