കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പോയിരുന്നെങ്കിൽ ഉറപ്പായിട്ടും ഒരു സിംഹാസന സെൽഫി ഉണ്ടാകുമായിരുന്നു': മുരളി തുമ്മാരുകുടി

Google Oneindia Malayalam News

പുരാവസ്തു ശേഖരമുണ്ടെന്ന് അവകാശപ്പെട്ട് നിരവധി പേരെ പറ്റിച്ച് പണം തട്ടിയ മോനസണെ കോടതി റിമാൻഡ് ചെയ്ത് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. രാഷ്ട്രീയ, സിനിമാ, ഉദ്യോഗസ്ഥ തലത്തിലെ നിരവധി പ്രമുഖരുമായി മോന്‍സണ് അടുത്ത ബന്ധമുളളതായുളള വിവരങ്ങള്‍ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥരും കെ സുധാകരന്‍ അടക്കമുളള രാഷ്ട്രീയ നേതാക്കളും മോഹന്‍ലാല്‍ മുതലുളള സിനിമാ താരങ്ങളും മോന്‍സണൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

യേശുവിനെ ഒറ്റക്കൊടുത്ത യൂദാസിന് ലഭിച്ച വെള്ളിക്കാശ് മുതല്‍ ശ്രീകൃഷ്ണന്‍ വെണ്ണ കട്ട് തിന്ന ഉറി വരെ തന്റെ പക്കലുണ്ടെന്നാണ് മോന്‍സണ്‍ അവകാശപ്പെട്ടിരുന്നു. മോന്‍സണിന്റെ തട്ടിപ്പ് വിഷയമാക്കിയിട്ടുളള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. മോൻസണെ പരിഹസിക്കുന്നവരിൽ പലരും ഇതിലും വലിയ അബദ്ധ വിശ്വാസങ്ങളുളളവരാണെന്ന് മുരളി തുമ്മാരുകുടി പറയുന്നു.

1

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' ഡിങ്കന്റെ ജെട്ടി. രണ്ടു ദിവസമായി "ടിപ്പു സുൽത്താന്റെ" സിംഹാസനത്തിൽ ഇരുന്നവരെ എയറിൽ കേറ്റുന്ന പരിപാടിയാണല്ലോ ഫേസ്ബുക്കിൽ മുഖ്യം. പേരു കേട്ടവരും പരിചയക്കാരും സുഹൃത്തുക്കളും ഒക്കെ ഉണ്ട് ഈ ഗ്രൂപ്പിൽ. എന്തോ ഭാഗ്യം കൊണ്ട് ഇവരാരും എന്നെ വിളിച്ചില്ല അതുകൊണ്ട് തന്നെ ഞാൻ പോയില്ല. പോയിരുന്നെങ്കിൽ ഉറപ്പായിട്ടും ഒരു സിംഹാസന സെൽഫി ഉണ്ടാകുമായിരുന്നു. പൊതുവെ മനുഷ്യർ സംശയാലുക്കളാണ്. ഇത് പരിണാമത്തിന്റെ ബാക്കി പത്രമാണ്. ജന്തുലോകത്ത് ശത്രുക്കളാണ് ചുറ്റും.

മഞ്ജു പഴയ മഞ്ജുവേ അല്ല, സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ അപൂർവ ചിത്രങ്ങൾ കാണാം

2

മറ്റു വർഗ്ഗത്തിൽ ഉള്ളതാണെങ്കിലും സ്വന്തം വർഗ്ഗത്തിൽ ഉള്ളതാണെങ്കിലും. അതുകൊണ്ട് എല്ലാവരേയും സംശയത്തോടെ മാത്രമേ കാണാൻ പറ്റൂ. അല്ലെങ്കിൽ ജീവൻ പോകും. പരിണാമത്തിന്റെ ബാക്കിയായി ഈ കഴിവ് മനുഷ്യനും അടിസ്ഥാനമായി ഉണ്ട്. സാധാരണ ഗതിയിൽ നട്ടാൽ കുരുക്കാത്ത നുണകൾ ഒന്നും മനുഷ്യന്റെ സംശയബുദ്ധിയുടെ കവചനത്തിനപ്പുറം കടന്നു പോകില്ല. ആകാശത്തിരിക്കുന്ന ദൈവം ഭക്ഷണം കൊണ്ടുവരും എന്നോകെ ആരെങ്കിലും ആദിമ മനുഷ്യരോട് പറഞ്ഞിരുന്നെങ്കിൽ അയാൾ അവരെ പഞ്ഞിക്കിട്ടേനെ !

3

പക്ഷെ കാലക്രമത്തിൽ മനുഷ്യൻ സമൂഹ ജീവി ആയി. മറ്റുള്ളവരെ വിശ്വസിക്കുക എന്നത് സമൂഹജീവി ആകുന്നതിന്റെ അടിസ്ഥാനമാണ്. ഇന്നിപ്പോൾ നമ്മൾ ആരെയൊക്കെ വിശ്വസിക്കുന്നു, മാതാപിതാക്കളെ, സഹോദരങ്ങളെ, പങ്കാളികളെ, ബന്ധുക്കളെ, മത നേതാക്കളെ, രാഷ്ട്രീയ നേതാക്കളെ, വാട്ട്സ് ആപ്പിനെ ഇവരിൽ ആർക്ക് വേണമെങ്കിലും നമ്മളെ അവിശ്വസനീയമായ കാര്യങ്ങൾ വിശ്വസിപ്പിക്കാം. ചിലപ്പോൾ അവർ അറിഞ്ഞാകാം, ചിലപ്പോൾ അവർക്ക് അറിയാതെയാകാം. രണ്ടാണെങ്കിലും ഫലം ഒന്ന് തന്നെയാണ്.

4

സംശയത്തിന്റെ കോട്ട കെട്ടി സുരക്ഷിതമായിരിക്കുന്ന നമ്മുടെ ചിന്തയിലേക്ക് ഉള്ള വിള്ളലുകൾ ആണ് നമ്മൾ വിശ്വസിക്കുന്നവർ ഒക്കെ. സാധാരണ ഗതിയിൽ നമ്മൾ വിശ്വസിക്കാത്ത എന്തും ഇവർ വഴി നമ്മുടെ ചിന്തയിൽ എത്തിക്കാം. നമ്മള് കൊയ്യും വയലുകളെല്ലാം നമ്മുടെതാകും പൈങ്കിളിയെ എന്ന് നമ്മളെ വിശ്വസിപ്പിക്കാം. നമ്മൾ ചെയ്യുന്നതൊക്കെ എഴുതി കുറിച്ചിട്ടു കണക്കു കൂട്ടി നമ്മളെ സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ പറഞ്ഞുവിടുന്ന ഒരു ദൈവം ഉണ്ടെന്ന് നമ്മളെ വിശ്വസിപ്പിക്കാം.. നമ്മുടെ ശത്രുക്കളോ ആന്നെന്ന് വിശ്വസിപ്പിക്കാം.

Recommended Video

cmsvideo
മോന്‍സണുമായുള്ള ബന്ധം,നെഞ്ചുപൊട്ടി ബാല ഫേസ്ബുക്ക് ലൈവില്‍
5

മറ്റു ജാതിയിലും മതത്തിലും നാടുകളിലും ഉള്ളവർ നമ്മളെക്കാൾ മോശക്കാരോ, ഇങ്ങനെയൊക്കെ വിശ്വസിക്കുന്ന ആളുകൾ ബഹുഭൂരിപക്ഷം ഉള്ള നാട്ടിൽ, ആളുകളെ ഇതൊക്കെ വിശ്വസിപ്പിക്കാൻ സംഘടിതമായ സംവിധാനം ഉള്ള നാട്ടിൽ, ഒരാളെ മാഞ്ചിയമോ, സോളാറോ, പുരാവസ്തുവോ പറഞ്ഞു വിശ്വസിപ്പിക്കാൻ എന്താണ് വിഷമം? വാസ്തവത്തിൽ എന്നെ അതിശയിപ്പിക്കുന്നത് ഇതല്ല. ടിപ്പുവിന്റെ കസേരയിലിരിക്കുന്നവരെ നോക്കി കളിയാക്കുന്നവരൊക്കെ അതിലും എത്രയോ അബദ്ധമായ വിശ്വാസ ഗോപുരങ്ങളുടെ മുകളിൽ കയറിയിരുന്നാണ് ഈ വിധി പറയുന്നത്. എന്നാണ് നാരായത്തിന്റെയും അംശവടിയുടേയും അധികാരികതയെ സംശയിക്കുന്നതിനപ്പുറം നമ്മുടെ അടിസ്ഥാന വിശ്വാസങ്ങളുടെ അധികാരികതയെ അല്പം സംശയത്തോടെ സമീപിക്കാൻ നമുക്ക് സാധിക്കുന്നത് ?''

English summary
Muralee Thummarukudy reacts to Monson Mavunkal fake antique case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X