Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്ഡിപിഐയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു; നടപടിയില്ലെങ്കില്‍അതേ നാണയത്തില്‍ തിരിച്ചടി: കെ സുരേന്ദ്രന്‍

പാലക്കാട്: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്നും നടപടിയെടുത്തില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

യാതൊരു പ്രകോപനവും കൂടാതെയാണ് ആക്രമണം നടത്തിയതെന്നും കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനെയാണ് എസ്ഡിപിഐ കൊലപ്പെടുത്തുന്നതെന്നും ബിജെപി കെ സുരേന്ദ്രന്‍ പറഞ്ഞു. ആസുത്രിതമായ കൊലപാതകങ്ങളാണ് എസ്ഡിപിഐ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

1

ഈ രീതിയില്‍ യാതൊരു പ്രകോപനമില്ലാതെയാണ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കാനും കൊലപ്പെടുത്താനും എസ്ഡിപിഐ സംഘം ശ്രമിക്കുന്നതെങ്കില്‍ അതേ നാണയത്തില്‍ മറുപടി നല്‍കുമെന്നും കെ സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. തൃശൂരിലെ ചാവക്കാട് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ എസ്ഡിപിഐയുടെ പേര് പറയാന്‍ പോലും പൊലീസ് തയ്യാറായില്ലെന്നും അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. എസ്ഡിപിഐയെ സിപിഎമ്മും സര്‍ക്കാരും സംരക്ഷിക്കുകയാണെന്നും അടിക്കടിയുണ്ടാകുന്ന കൊലപാതകങ്ങള്‍ക്ക് കാരണം പൊലീസിന്റേയും സര്‍ക്കാരിന്റേയും വീഴ്ച്ചയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

2

കേരളത്തിലെ പല തദ്ദേശ സ്ഥാപനങ്ങളിലും എസ്ഡിപി ഐയുമായി ഭരണം പങ്കിടുന്നതുകൊണ്ടാണ് സിപിഐഎം പ്രതികളെ സംരക്ഷിക്കുന്നതെന്നും പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടായില്ലെങ്കില്‍ ചെറുത്തുനില്‍പ്പിനെതിരെ മറ്റു നടപടികള്‍ ആലോചിക്കേണ്ടി വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആര്‍എസ്എസ് പ്രവര്‍ത്തകനായ എലപ്പുള്ളി സ്വദേശി സഞ്ജിത്ത് ആണ് കൊല്ലപ്പെട്ടത്.

3

ഭാര്യയുമായി ബൈക്കില്‍ പോവുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ സംഘം ഇടിച്ച് വീഴ്ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാറില്‍ നാല് പ്രതികളുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.

Recommended Video

cmsvideo
    സംഘികളുടെ വിരട്ട് വക വെക്കാതെ മയിലിനെ വറക്കാൻ ഫിറോസ് ചുട്ടിപ്പാറ..
    4

    സഞ്ജിതിന്റെ ബൈക്ക് തടഞ്ഞ് നിര്‍ത്തിയ അക്രമികള്‍ ഭാര്യയുടെ മുന്നില്‍ വച്ച് ഇയാളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ സഞ്ജിത്ത് മരണപ്പെടുകയും ചെയ്തു. മരണം ഉറപ്പ് വരുത്തിയതിന് ശേഷമായിരുന്നു പ്രതികള്‍ മടങ്ങിയതെന്നാണ് വിവരം. നേരത്തെയും പ്രദേശത്ത് ചില രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടായിരുന്നുവെന്നും അതിന്റെ തുടര്‍ച്ചയാണോ ഈ കൊലപാതകമെന്നുമാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അതേസമയം കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്ന് ആരോപിച്ച് ബി ജെ പി പാലക്കാട് ജില്ലാ അധ്യക്ഷന്‍ കെ എം ഹരിദാസും രംഗത്തെത്തിയിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+