കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം ലീഗും അതിന്റെ നേതാക്കന്മാരും ഈ നൂറ്റാണ്ടിൽ ജീവിക്കേണ്ടവരല്ല: കെ സുരേന്ദ്രന്‍

Google Oneindia Malayalam News

പാലക്കാട്: സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലുള്‍പ്പടെ കേരളത്തിലെ ഇടത്-വലത് മുന്നണികള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തിലെ രണ്ടു മുന്നണികളും താലിബാൻ മാതൃകയെ പിന്തുണയ്ക്കുകയാണെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ആരോപിച്ചത്. മുസ്ലിം ലീഗും അതിന്റെ നേതാക്കന്മാരും ഈ നൂറ്റാണ്ടിൽ ജീവിക്കേണ്ടവരല്ല. താലിബാൻ മാതൃകയാണ് അവർ പിന്തുടരുന്നതെന്നും പാലക്കാട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

തെലങ്കാനയില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്: ടിആർഎസ് എംപി പാർട്ടിയിലേക്ക്, മുന്‍ മന്ത്രിതെലങ്കാനയില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്: ടിആർഎസ് എംപി പാർട്ടിയിലേക്ക്, മുന്‍ മന്ത്രി

പെൺകുട്ടികളുടെ വിവാഹം പ്രായം ഉയർത്തുന്നതിനെ എതിർക്കുന്നത് അതിന്റെ ഉദ്ദാഹരണമാണ്. സംസ്ഥാനത്ത് മുസ്‌ലിം മതമൗലികവാദ സംഘടനകൾ സർക്കാരിന്റെ സഹായത്തോടെ താലിബാനിസം നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. മുത്തലാക്ക്, പെൺകുട്ടികളുടെ വിവാഹപ്രായം, ഹലാൽ, യൂണിഫോം തുടങ്ങിയ വിഷയങ്ങളിലെല്ലാം താലിബാന്റെ നിലപാടാണ് മുസ്ലിം മതമൗലികവാദികൾ പിന്തുടരുന്നത്. യുഡിഫിൽ നിന്ന് ലീഗും അവർക്ക് പിന്തുണയായി ജമാഅത്തെ ഇസ്ലാമിയും ഇത്തരം നീക്കം നടത്തുമ്പോൾ മറുവശത്ത് സിപിഎമ്മിനെ സഹായിക്കുന്ന പിഎഫ്ഐയും അതേ മാർ ഗം സ്വീകരിക്കുന്നു.

k-surendran

സജിത്ത് കൊലപാതക കേസിൽ എസ്ഡിപിഐ- പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് വഴിവിട്ട് സഹായിക്കുകയാണ്. പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലെ റെയ്ഡുകൾ പോലും പ്രഹസനമാണ്. പൊലീസ് എത്തുന്നതിന് മുൻപ് തന്നെ വിവരം പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറിയിക്കുന്നുണ്ട്. സിപിഎമ്മും പോപ്പുലർ ഫ്രണ്ടും തമ്മിലുള്ള രഹസ്യ ധാരണയാണ് കേസന്വേഷണത്തിൽ പൊലീസിനെ പിറകോട്ടു വലിക്കുന്നത്. കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നതിന് ആവശ്യമായ നിയമനടപടികളുമായി ബിജെപി മുന്നോട്ടു പോകും. ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കുക,ദ്രോഹിക്കുക എന്ന സമീപനമാണ് സർക്കാറിന്റെ എല്ലാ ഡിപ്പാർട്ട്മെന്റുകളിലും നടക്കുന്നത്. ഇതാണ് വയനാട്ടിൽ വനം വകുപ്പ് ഉദ്യോഗസ്ഥൻ കത്തി എടുത്തതിലൂടെ കാണാനായതെന്നും സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയർത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ് നേതാക്കള്‍ ഇന്ന രംഗത്ത് വന്നിരുന്നു. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർട്ടി എംപിമാർ പാർലമെന്റിനെ ഇരുസഭകളിലും നോട്ടീസ് നല്‍കുകയും ചെയ്തു. ഇത്തരമൊരു നീക്കത്തില്‍ നിന്നും കേന്ദ്ര സർക്കാർ പിന്നോട്ട് പോവണമെന്നാണ് മുസ്ലിം ലീഗ് ആവശ്യപ്പെടുന്നത്. വിവാഹ പ്രായം 21 ആക്കാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കം ഭരണഘടനാ അവകാശങ്ങലുടെ മേലുള്ള കടന്ന് കയറ്റമാണെന്നും പാർട്ടി ആരോപിക്കുന്നു. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് സമൂഹത്തില്‍ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതിന് ഇടയാക്കും. ഇങ്ങനെ ഒരു മാറ്റം കൊണ്ടുവരുമ്പോള്‍ കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്നും വേണ്ടത്ര കൂടിയാലോചനകള്‍ ഉണ്ടായിട്ടില്ലെന്നും ലീഗ് ആരോപിച്ചു.

Recommended Video

cmsvideo
Harish Peradi and Harish Sivaramakrishnan supports gender neutral uniform | Oneindia Malayalam

English summary
Muslim League and its leaders should not live in this century: K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X