വടകര നഗരസഭ വനിതാ ജീവനക്കാരിയെ അപമാനിച്ച സംഭവം- വിഷയം പരിഹരിക്കാൻ പാർട്ടി ലീഡർ മാരുടെ യോഗം വിളിക്കും

  • Posted By: sreejith kk
Subscribe to Oneindia Malayalam

വടകര:മുസ്ലിം ലീഗ് കൗൺസിലർ പികെ ജലാൽ നഗരസഭാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്റ്റർ ഷൈനി പ്രസാദിനോട് അപമര്യാദയായി പെരുമാറിയ സംഭവത്തെ തുടർന്ന് ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ ബഹളം.പ്ലാസ്റ്റിക് മാലിന്യം കത്തിച്ച പരാതിയുമായി ബന്ധപ്പെട്ട് നഗരസഭാ ഓഫീസിൽ വെച്ച് സഹ ജീവനക്കാരുടെ മുന്നിൽ വെച്ച് ജെഎച്ച്ഐയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ നഗരസഭാ സെക്രട്ടറിയ്ക്ക് ഉദ്യോഗസ്ഥ നൽകിയ പരാതി പൊലീസിന് കൈമാറിയ സംഭവത്തിലാണ് പ്രതിഷേധവുമായി യുഡിഎഫ് അംഗങ്ങൾ രംഗത്തിറങ്ങിയതാണ് ബഹളത്തിൽ കലാശിച്ചത്.

ജയരാജന് മാനസിക വിഭ്രാന്തി! ബിജെപി ചാക്കിൽ കയറാൻ തന്നെ കിട്ടില്ലെന്ന് കെ സുധാകരൻ...

ഇത് സംബന്ധിച്ച് കോൺഗ്രസ്സിലെ ടി കേളുവാണ് ചർച്ചയ്ക്ക് തുടക്കം കുറിച്ചത്.ഉദ്യോഗസ്ഥയും,കൗൺസിലറും തമ്മിൽ തർക്കം ഉണ്ടായിട്ടുണ്ടെങ്കിൽ പരിഹരിക്കാൻ ശ്രമിക്കാത്തത് ചെയർമാന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്ന് കേളു ആരോപിച്ചു.സെക്രട്ടറിയും,ചെയർമാനും സ്വീകരിച്ച നിലപാട് ശരിയല്ല.കൗൺസിലറോട് വിശദീകരണം പോലും ചോദിക്കാതെ പക്ഷം ചേർന്ന് ചാനലുകൾക്ക് അഭിമുഖം നൽകിയ സെക്രട്ടറി ഏകാധിപതിയെ പോലെയാണ് പെരുമാറിയതെന്നും കേളു ആരോപിച്ചു.പ്രതിപക്ഷത്തിന്റെ ആരോപണത്തെ ഖണ്ഡിച്ചുകൊണ്ട് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പിഗിരീശൻ നടത്തിയ പരാമർശം ബഹളത്തിനിടയാക്കി.

counciler

വടകര നഗരസഭാ ചെയർമാൻ കെ ശ്രീധരൻ'

ഷൈനി നൽകിയ പരാതിയുടെ കോപ്പി യോഗത്തിൽ വായിച്ച ഗിരീശൻ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചയാൾക്ക് വേണ്ടി വാദിക്കാൻ എത്തിയ കൗൺസിലറുടെ നടപടിയെ വിമർശിക്കുകയുംഉദ്യോഗസ്ഥയെ മാനസികമായി പീഡിപ്പിക്കുന്ന തരത്തിൽ
അപമാനിച്ചത് ശരിയല്ലെന്നും,ആത്മാർത്ഥമായി ജോലി ചെയ്തു വരുന്ന ജീവനക്കാരിയോടുള്ള പെരുമാറ്റം ജനപ്രതിനിധിക്ക് ചേർന്നതല്ലന്നും ഗിരീശൻ പറഞ്ഞു.

എന്നാൽ ഉദ്യോഗസ്ഥയുടെ പരാതി കരുതി കൂട്ടിയുണ്ടാക്കിയ നടപടിയാണെന്ന് ആരോപണ വിധേയനായ ജലാൽ പറഞ്ഞു.കൗൺസിലും,ഉദ്യോഗസ്ഥരും തമ്മിൽ എന്തെങ്കിലും വിഷയങ്ങൾ ഉണ്ടായാൽ ചർച്ച ചെയ്തു പരിഹരിക്കലാണ് മുൻകാല കൗൺസിലുകളുടെ രീതിയെന്ന് ലീഗ് അംഗം ടിഐ നാസർ പറഞ്ഞു.വിഷയം തന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടില്ലെന്നും ന്യായമായി പരിഹരിക്കാൻ തനിക്ക് കഴിവുണ്ടെന്നും,വനിതാ ദിനത്തിൽ നഗരസഭയ്ക്ക് കളങ്ക മേൽപ്പിക്കുന്ന നടപടിയാണ് കഴിഞ്ഞ ദിവസം അരങ്ങേറിയതെന്നു ചെയർമാൻ പറഞ്ഞു.എന്നാൽ പ്രശ്‍നം രമ്യമായി പരിഹരിക്കാൻ അടുത്ത ദിവസം തന്നെ കൗൺസിൽ പാർട്ടി ലീഡർ മാരുടെയും,ഉദ്യോഗസ്ഥ പ്രതിനിധികളുടെയും യോഗം വിളിച്ചു ചേർക്കുമെന്ന് ചെയർമാൻ വ്യക്തമാക്കി.

ഇനി മുതൽ കൌൺസിൽ യോഗം പോരാട്ട വേദിയാക്കി മാറ്റരുതെന്ന് ചെയർമാൻ അംഗങ്ങൾക്ക് നിർദേശം നൽകി.കൗൺസിൽ യോഗത്തിൽ ഉന്നയിക്കേണ്ട പ്രശ്നങ്ങൾ നേരത്തെ എഴുതി തന്നാൽ അഞ്ചു മിനിറ്റ് സംസാരിക്കാൻ അനുവദിക്കുമെന്നും ചെയർമാൻ കെ.ശ്രീധരൻ പറഞ്ഞു.ഇ.അരവിന്ദാക്ഷൻ,എം.പി.ഗംഗാധരൻ,എൻ.പി.നഫ്‌സൽ,അനിത ചീരാം വീട്ടിൽ,പി.എം.മുസ്തഫ,എ.കുഞ്ഞിരാമൻ,വി.ഗോപാലൻ,വ്യാസൻ പുതിയ പുരയിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

മമ്മൂട്ടിയേയും തള്ളി 'ഫാനരന്‍മാര്‍'!!! പാർവ്വതിക്ക് വീണ്ടും 'ഒപികെവി'... ഫാൻസ് തമ്മിൽ കമന്റ് യുദ്ധം

ജനിച്ച ദിവസം പറയും നിങ്ങളുടെ സ്വഭാവം: ചൊവ്വാഴ്ചയാണ് ജനിച്ചതെങ്കില്‍ ഇവരില്‍ നിന്ന് മാറി നിന്നോളു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Muslim league councilor insulted woman JHA in vadakara muncipality

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്