Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ് ഹംസയല്ല കെഎം ഷാജി; തിരിച്ചറിഞ്ഞ് മുസ്ലിം ലീഗ്, ശാസിക്കേണ്ടെന്ന് സാദിഖലി തങ്ങള്‍

മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ച മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജിക്കെതിരെ നടപടിയില്ല. ശാസിക്കേണ്ട ആവശ്യമില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഷാജിയെ പാണക്കാടേക്ക് വിളിപ്പിച്ച് വിശദീകരണം തേടിയിരുന്നു.

അച്ചടക്കം പാലിക്കുന്നതില്‍ വീഴ്ച പാടില്ലെന്ന കണിശ നിലപാടുകാരനാണ് സാദിഖലി തങ്ങള്‍. എന്നാല്‍ കെഎസ് ഹംസയെ പദവികളില്‍ നിന്ന് നീക്കിയതു പോലെ ഷാജിക്കെതിരെ നടപടിയെടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. അതിന് കാരണമുണ്ട്...

തുരങ്ക സൗഹൃദ പരാമര്‍ശം

തുരങ്ക സൗഹൃദ പരാമര്‍ശം

പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ പല പ്രസംഗങ്ങളിലും പരോക്ഷമായി വിമര്‍ശനം ഉന്നയിച്ചിരുന്നു കെഎം ഷാജി. വിദേശത്ത് വച്ച് അദ്ദേഹം നടത്തിയ തുരങ്ക സൗഹൃദ പരാമര്‍ശം വലിയ വിവാദമായിരുന്നു. മലപ്പുറത്ത് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ ഷാജിക്കെതിരെ വലിയ വിമര്‍ശനം കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്നവര്‍ നടത്തുകയും ചെയ്തു.

ഒടുവില്‍ നടന്ന ചില ഇടപെടലുകള്‍

ഒടുവില്‍ നടന്ന ചില ഇടപെടലുകള്‍

തൊട്ടുപിന്നാലെയാണ് ഷാജിയെ പാണക്കാട്ടെ വീട്ടിലേക്ക് വിളിപ്പിച്ച് വിശദീകരണം തേടാന്‍ സാദിഖലി ശിഹാബ് തങ്ങള്‍ തീരുമാനിച്ചത്. അച്ചടക്ക ലംഘനത്തിന് ശക്തമായ നടപടി സ്വീകരിക്കുന്ന സാദിഖലി തങ്ങളുടെ നിലപാട് ഷാജിയുടെ കാര്യത്തിലും ഉണ്ടാകുമെന്ന് ചില സൂചനകള്‍ വന്നിരുന്നു. എന്നാല്‍ ഒടുവില്‍ നടന്ന ചില ഇടപെടലുകളാണ് ഇതില്‍ നിന്ന് കാര്യങ്ങള്‍ മാറ്റിമറിച്ചത്.

എംകെ മുനീര്‍, ഇടി മുഹമ്മദ് ബഷീര്‍ എന്നിവര്‍

എംകെ മുനീര്‍, ഇടി മുഹമ്മദ് ബഷീര്‍ എന്നിവര്‍

എംകെ മുനീര്‍, ഇടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ പാണക്കാടെത്തി തങ്ങളെ കണ്ടിരുന്നു. ഷാജിക്ക് മുസ്ലിം ലീഗ് അണികളിലുള്ള സ്വാധീനമാണ് കടുത്ത നടപടിയില്‍ നിന്ന് സാദിഖലി തങ്ങളെ പിന്തിരിപ്പിച്ചത്. ഷാജിക്കെതിരെ നടപടിയെടുത്താല്‍ അണികള്‍ എങ്ങനെ സ്വീകരിക്കുമെന്ന് പറയാന്‍ പറ്റില്ലെന്നായിരുന്നു സാദിഖലി തങ്ങളോട് ചില നേതാക്കള്‍ പറഞ്ഞതത്രെ.

ഷാജി മാധ്യമങ്ങളോട് പ്രതികരിച്ചില്ല

ഷാജി മാധ്യമങ്ങളോട് പ്രതികരിച്ചില്ല

ഇന്ന് രാലിലെ ഷാജി പാണക്കാട് വീട്ടിലെത്തി സാദിഖലി തങ്ങളെ കണ്ടു. പിഎംഎ സലാം, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവരും സംസ്ഥാന അധ്യക്ഷനൊപ്പമുണ്ടായിരുന്നു. മൂന്നു പേരും ഷാജിയുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. എന്തിനാണ് പാണക്കാട് എത്തിയത് എന്ന കാര്യത്തില്‍ ഷാജി മാധ്യമങ്ങളോട് പ്രതികരിച്ചില്ല. കഴിഞ്ഞ ദിവസം പൂക്കോട്ടൂരില്‍ ഷാജിയും കുഞ്ഞാലിക്കുട്ടിയും പങ്കെടുത്ത പരിപാടി നടന്നിരുന്നു.

മറുപടി തൃപ്തികരമാണെന്നു സാദിഖലി തങ്ങള്‍

മറുപടി തൃപ്തികരമാണെന്നു സാദിഖലി തങ്ങള്‍

അതേസമയം, കൂടിക്കാഴ്ചയ്ക്ക് ശേഷം സാദിഖലി തങ്ങളും പിഎംഎ സലാമും ആബിദ് ഹുസൈന്‍ തങ്ങളും മാധ്യമങ്ങളെ കണ്ടു. പാര്‍ട്ടിക്ക് അകത്ത് പറയേണ്ട കാര്യങ്ങള്‍ പരസ്യമായി പറയരുതെന്ന് ഷാജിയോട് പറഞ്ഞിട്ടുണ്ട്. മാധ്യമങ്ങളില്‍ പലവിധ പ്രചാരണങ്ങള്‍ വന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ഭാഗം കേള്‍ക്കാന്‍ കൂടിയാണ് വിളിപ്പിച്ചതെന്നും ഷാജി നല്‍കിയ മറുപടി തൃപ്തികരമാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന നടപടി തന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് ഷാജി ഉറപ്പ് നല്‍കി.

നടപടിയെടുക്കാന്‍ നേതൃത്വത്തിന് സാധിക്കില്ല

നടപടിയെടുക്കാന്‍ നേതൃത്വത്തിന് സാധിക്കില്ല

പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയുള്ള നേതാവാണ് ഷാജി. അതുകൊണ്ടുതന്നെ പ്രസംഗങ്ങളില്‍ സൂക്ഷ്മത പാലിക്കണമെന്നും ഷാജിയെ സാദിഖലി തങ്ങള്‍ ഉപദേശിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാജിയെ പാണക്കേട്ടേക്ക് വിളിപ്പിച്ചതു തന്നെ വലിയ താക്കീതാണ് എന്ന് ചില നേതാക്കള്‍ പറയുന്നു. എന്നാല്‍ ഷാജിക്കെതിരെ നടപടിയെടുക്കാന്‍ ഒരിക്കലും നേതൃത്വത്തിന് സാധിക്കില്ലെന്ന് അഭിപ്രായമുള്ള നേതാക്കലും ലീഗിലുണ്ട്.

വിഭാഗീയത രൂക്ഷമാക്കിയേക്കും

വിഭാഗീയത രൂക്ഷമാക്കിയേക്കും

കൊച്ചിയില്‍ നടന്ന പ്രവര്‍ത്തക സമിതിയിലെ ചര്‍ച്ചകളും മറ്റും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്നാരോപിച്ചാണ് സംസ്ഥാന സെക്രട്ടറി കെഎസ് ഹംസയ്‌ക്കെതിരെ ലീഗ് നേതൃത്വം നടപടിയെടുത്തത്. എന്നാല്‍, സമാനമായ രീതിയില്‍ ഷാജിക്കെതിരെ നടപടിയെടുക്കാന്‍ നേതൃത്വം ഭയപ്പെടുന്നു. പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമാക്കിയേക്കുമെന്നാണ് നേതൃത്വത്തിന്റെ ആശങ്ക. തുടര്‍ന്നാണ് വിശദീകരണം തേടി, ചില ഉപദേശങ്ങള്‍ നല്‍കി ഷാജിയെ തിരിച്ചയച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+