Get Updates
Get notified of breaking news, exclusive insights, and must-see stories!

മനോവീര്യം തകര്‍ക്കാന്‍ ശ്രമം; ഗൂഢാലോചന, സര്‍വേകള്‍ വ്യാജമെന്ന് മുസ്ലിം ലീഗ്

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി പുറത്തുവരുന്ന അഭിപ്രായ സര്‍വ്വെ ഫലങ്ങള്‍ വ്യാജമാണെന്ന് മുസ്ലിം ലീഗ്. ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമുമാണ് സര്‍വ്വെകള്‍ക്കെതിരെ രംഗത്തുവന്നത്. ഏറ്റവും ഒടുവില്‍ പുറത്തുവന്ന സര്‍വ്വെ ഫലം മനോരമ ചാനലിന്റേതാണ്. വടക്കന്‍ കേരളത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു. എന്നാല്‍ ഇതുവരെ വന്നിട്ടുള്ള സര്‍വ്വെകളെല്ലാം ഗൂഡാലോചനയുടെ ഭാഗമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

08

ബോധപൂര്‍വമായ ഒരു നീക്കം ഇതിന് പിന്നിലുണ്ട്. യുഡിഎഫ് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണിതെല്ലാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് സര്‍വ്വെ ഫലങ്ങളാണ് പുറത്തുവരുന്നത്. യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ല. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയില്ല. അവര്‍ വോട്ട് തന്നാല്‍ സ്വീകരിക്കുമെന്നും പിഎംഎ സലാം പറഞ്ഞു.

മത്സ്യത്തൊഴിലാളികൾക്ക് ഇത് വറുതിക്കാലം, ചിത്രങ്ങൾ കാണാം

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളും സര്‍വ്വെള്‍ക്കെതിരെ രംഗത്തുവന്നിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ള രാമചന്ദ്രന്‍ എന്നിവരാണ് സര്‍വ്വെകള്‍ക്കെതിരെ രംഗത്തുവന്നത്. എല്ലാ സര്‍വ്വെകളും നടത്തിയത് ഒരോ കമ്പനിയാണെന്നും ശേഷം വിവിധ ചാനലുകള്‍ക്കായി നല്‍കുകയായിരുന്നു എന്നും കെസി വേണുഗോപാല്‍ പറഞ്ഞു. അതേസമയം, സര്‍വ്വേകളില്‍ വിശ്വസിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വീണുപോകരുതെന്നും പ്രവര്‍ത്തനം ശക്തമാക്കണമെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

നടി അനു ഇമ്മാനുവലിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+