കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗ് എംഎല്‍എമാരും അമേരിക്കയിലേക്കില്ല

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: നിയമസഭ സാമാജികര്‍ക്കുള്ള അമേരിക്കന്‍ പരിശീലനത്തില്‍ നിന്ന് ഒടുവില്‍ മുസ്ലീം ലീഗ് എംഎല്‍എമാരും പിന്‍മാറി. സിപിഎമ്മിന്റെ പ്രതിനിധികള്‍ നേരത്തെ തന്നെ പരിശീലത്തിനില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തിന് അമേരിക്ക നല്‍കുന്ന പിന്തുണയില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഈ വിഷയം ഉന്നയിച്ച് തന്നെയായിരുന്നു സിപിഎമ്മിന്റെ എംഎല്‍എമാരും പരിശീലന പരിപാടിയില്‍ നിന്ന് പിന്‍മാറിയത്. അമേരിക്കന്‍ സര്‍ക്കാരിന്‍റെ ചെലവില്‍ ഇത്തരം ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്നായിരുന്നു പ്രകാശ് കാരാട്ട് പറഞ്ഞത്.

Muslim League

സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പ്രസ്താവനയെ തുടര്‍ന്നായിരുന്നു ടിവി രാജേഷ് പരിശീലനത്തില്‍ നിന്ന് പിന്‍മാറിയത്. പിന്നീട് സിപിഎം സ്വതന്ത്രനായ കെടി ജലീല്‍ എംഎല്‍എയും പിന്‍മാറി. അതിന് ശേഷം സിപിഐയുടെ എംഎല്‍എ ആയ ബിജിമോളം അമേരിക്കയിലേക്കില്ലെന്ന് വ്യക്തമാക്കി.

മുസ്ലീം ലീഗില്‍ നിന്ന് എന്‍ ഷംസുദ്ദീനെ മാത്രമായിരുന്നു തുടക്കത്തില്‍ പരിശീലന പരിപാടിയിലേക്ക് തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ രാജേഷും ജലീലും പിന്‍മാറിയതിനെ തുടര്‍ന്ന് ലീഗിലെ കെഎം ഷാജിക്കും വിടി ബല്‍റാമിനും അവസരം ലഭിച്ചു.

കോണ്‍ഗ്രസില്‍ നിന്ന് ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്. ഐസി ബാലകൃഷ്ണന്‍, വിടി ബല്‍റാം എന്നിവരാണ് അമേരിക്കന്‍ യാത്രക്കുള്ള അവസാന പട്ടികയില്‍ ഉള്ളത്. അമേരിക്കന്‍ സന്ദര്‍ശനം സംബന്ധിച്ച് വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഉണ്ടാക്കിയ വിവാദങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. അമേരിക്കന്‍ സന്ദര്‍ശനത്തില്‍ നിന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പിന്‍മാറാന്‍ ഇടയില്ലെന്നാണ് വിവരം.

English summary
Muslim League MLAs decided to deny American trainig.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X