കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മധുരത്തില്‍ പുരട്ടിയ വിഷവുമായി ഇങ്ങോട്ട് വരണ്ട'; ടിജി മോഹൻദാസിന് കെഎം ഷാജിയുടെ മറുപടി

Google Oneindia Malayalam News

കോഴിക്കോട്: മുസ്‌ലിം ലീഗുമായി ചേർന്ന് ബിജെപി കേരളത്തിൽ സർക്കാർ രൂപീകരിക്കണമെന്ന് പറഞ്ഞ ആർഎസ്എസ് ബൗദ്ധിക വിഭാഗം മുൻ തലവൻ ടി.ജി മോഹൻദാസിന്റെ പ്രസ്താവനക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. പഞ്ചസാര പുരട്ടിയ വിഷം തിരിച്ചറിയാനുള്ള കഴിവ് മുസ്‌ലിം ലീഗിനുണ്ടെന്ന് ഷാജി പറഞ്ഞു.ഞങ്ങളെ സുഖിപ്പിച്ചു നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ഇഷ്ടമായിയെന്നും ഷാജി പരിഹസിച്ചു.

'ഞങ്ങളെ സുഖിപ്പിച്ചു നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ഞങ്ങൾക്ക് ഇഷ്ടായി, ലീഗ് തറവാടികളാണ്, വിശ്വസിക്കാൻ പറ്റുന്നവരാണ് തുടങ്ങി നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ശരിയാണ്. അതിൽ സംശയമൊന്നുമില്ല. പക്ഷെ അതിൽ നിങ്ങൾ ഒളിപ്പിച്ച വിഷം ഞങ്ങൾക്കറിയാം. ടി.ജി വലിയ ബുദ്ധിജീവി ആയിരിക്കും. പക്ഷെ പറഞ്ഞ പലതും മഹാ വിഡ്ഢിത്തമാണ്.

'കഠിനാധ്വാനിയായ ചെറുപ്പക്കാരന്റെ പക്വതയുള്ള മറുപടി'; റിയാസിനെ അഭിനന്ദിച്ച് സന്തോഷ് ടി കുരുവിള'കഠിനാധ്വാനിയായ ചെറുപ്പക്കാരന്റെ പക്വതയുള്ള മറുപടി'; റിയാസിനെ അഭിനന്ദിച്ച് സന്തോഷ് ടി കുരുവിള

1

കശ്മീരിൽ പിഡിപിയെ കൂട്ടി ഭരിച്ചിട്ടില്ലേ എന്നാണു ചോദിക്കുന്നത്. ഞങ്ങളും പത്രം വായിക്കുന്നവരാണ്. ആ ഭരണത്തിന്റെ അവസാനം മെഹ്ബൂബ മുഫ്തി ജയിലിലായത്, ആ സംസ്ഥാനത്തെ വെട്ടിമുറിച്ചത്, ജമ്മുവിൽ കൂടുതൽ സീറ്റ് ഉണ്ടാക്കി ഭരണം പിടിക്കാൻ ശ്രമിക്കുന്നത് പോലെയുള്ള വാർത്തകൾ ഒക്കെ ഞങ്ങളും പത്രത്തിൽ വായിച്ചവരാണ്'

2

'പാണക്കാട് തങ്ങൾ മോദിയെ ആക്ഷേപിക്കുന്നില്ല എന്നാണു പറയുന്നത്. കുറച്ചു ദിവസം സിപിഎം നേതാക്കളും പറഞ്ഞത് ഇതുപോലെ തന്നെയാണ്. ഞങ്ങളെ തങ്ങളൊന്നും പറയുന്നില്ലെന്നു. ഒരു കാര്യം നിങ്ങൾ മനസ്സിലാക്കണം. പാണക്കാട് തങ്ങൻമാർ എപ്പോഴും വളരെ മയത്തിലെ സംസാരിക്കൂ. അത് കണ്ട് അവർക്ക് മോദി ഫാസിസ്റ്റ് ആണെന്ന് അഭിപ്രായമില്ലെന്നു വിചാരിക്കണ്ട.

3

അവർ പറയാൻ പറയുന്നതാണ് ഞങ്ങൾ ഈ പ്രസംഗിക്കുന്നത്. ബഹറിൽ മുസ്സല്ലയിട്ടു നിസ്‌കരിച്ചാലും ആർഎസ്എസിനെ വിശ്വസിക്കരുത് എന്ന് മഹാനായ സിഎച്ച് പറഞ്ഞത് ഒരു കാലത്തും മറക്കുന്നവരല്ല ലീഗ്' ഷാജി പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ടി.ജി മോഹൻദാസ് മുസ്‌ലിം ലീഗിനെ പുകഴ്ത്തി രംഗത്തെത്തിയത്. എന്റെ വിലയിരുത്തലിൽ കേരള രാഷ്ട്രീയത്തിലെ തറവാടികൾ മുസ് ലിം ലീഗാണ്. അവർ വാക്ക് മാറില്ല. മുന്നണി ഒന്നോ രണ്ടോ തവണ മാറിയിട്ടുണ്ട്.

4

അതല്ലാതെ ഓർക്കാപ്പുറത്ത് കാലുമാറുക, പുറകിൽനിന്ന് കുത്തുക, വാഗ്ദാനങ്ങളിൽനിന്ന് പിന്തിരിയുക ഇതൊന്നും ചെയ്യുന്നവരല്ല മുസ്‌ലിം ലീഗുകാർ.
ലീഗ് ഒരു കമ്മ്യൂണൽ പാർട്ടിയല്ല, ഒരു കമ്മ്യൂണിറ്റി പാർട്ടിയാണ്. ഇതാദ്യം പറഞ്ഞത് ശശി തരൂരാണ്. മുസ്‌ലിം ലീഗ് മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ നിറച്ചു മുസ്‌ലിംകളുണ്ടാകും. അതവർ മുസ്‌ലിംകളായതുകൊണ്ടല്ല. മുസ്‌ലിം ലീഗുകാരായതുകൊണ്ടാണ്. എന്നുകരുതി കമ്മ്യൂണൽ എന്ന് വിളിക്കരുത്. ആർഎസ്എസുകാരനോ ബിജെപിക്കാരനോ മന്ത്രിയായാൽ പേഴ്‌സണൽ സ്റ്റാഫ് മുഴുവൻ ഹിന്ദുക്കളായിരിക്കും.

5

അത് ഹിന്ദുക്കളായതുകൊണ്ടാണോ? അല്ല, ബിജെപിക്കാരനായതുകൊണ്ടാണ്. ആശ്രിതൻമാരാണ് ഒരുപാട് കഷ്ടപ്പെട്ടവരാണ് മോഹൻദാസ് പറഞ്ഞിരുന്നു.
ലീഗുമായി രാഷ്ട്രീയ ചങ്ങാത്തത്തിന് ബി.ജെ.പി മുന്‍കയ്യെടുക്കണമെന്നും ടി.ജി മോഹന്‍ദാസ് ആവശ്യപ്പെട്ടു. കശ്മീരില്‍ ബി.ജെ.പി പി.ഡി.പിയുമായി സഖ്യമുണ്ടാക്കി. പി.ഡി.പി മുസ്‍ലിം പാര്‍ട്ടി മാത്രമല്ല, വിഘടനവാദികള്‍ കൂടിയാണ്. ആ വിഘടനവാദം പുറത്തെടുക്കില്ലെന്ന് ബി.ജെ.പി കോമണ്‍ മിനിമം പ്രോഗ്രാമുണ്ടാക്കി

6

അത്രയും തീവ്രമായിട്ടുള്ള ഗ്രൂപ്പുമായി ജനാധിപത്യത്തിന്‍റെ സമ്മര്‍ദം കൊണ്ട് സഖ്യമുണ്ടാക്കാമെങ്കില്‍ അത്രയൊന്നുമില്ലാത്ത മുസ്‍ലിം ലീഗുമായി സഖ്യമുണ്ടാക്കുന്നതില്‍ എന്താണ് തെറ്റെന്നാണ് ടി.ജി മോഹന്‍ദാസിന്‍റെ ചോദ്യം. ഇവിടെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഭീഷണിപ്പെടുത്തിയേക്കാം. അവിടെ ജെയ്ഷെ മുഹമ്മദൊക്കെയാണ് പേടിപ്പിച്ചത്. പോപ്പുലര്‍ ഫ്രണ്ടൊക്കെ നിസ്സാരമല്ലേ അവരുടെ മുന്നില്‍?

7

ഒന്നു പറഞ്ഞാല്‍ രണ്ടാമത്തേതിന് വെടിവെച്ചു കൊല്ലുന്നവരാണ്. ഇവിടെ വാചകമല്ലേ അടിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച ശേഷം മുഖ്യമന്ത്രി സ്ഥാനം മുസ്‍ലിം ലീഗിനു കൊടുക്കണം. സി.എച്ചിന് ശേഷം ലീഗിന്‍റെ മുഖ്യമന്ത്രിയെ ബി.ജെ.പി പിന്തുണയ്ക്കുമെന്ന് ധൈര്യമായിട്ട് പറയണമെന്നും ടി.ജി മോഹന്‍ദാസ് ആവശ്യപ്പെട്ടു.കോണ്‍ഗ്രസിന് ഇനി തിരിച്ചുവരവ് പ്രയാസമാണെന്നും അതേസമയം ഒരു ചിട്ടയും ക്രമവുമുള്ള പാര്‍ട്ടിയാണ് സിപിഎം എന്നും മോഹൻദാസ് പറഞ്ഞിരുന്നു.

Recommended Video

cmsvideo
ദേശിയ പതാകയുമായുള്ള ബന്ധം ആഴത്തിലാകണം: PM Modi | *Politics

സൂപ്പര്‍ ക്യൂട്ട് ലുക്കില്‍ താര പുത്രി...മാളവിക ജയറാമിന്റെ പുത്തൻ ചിത്രങ്ങളും ഹിറ്റ്..

English summary
muslim league state secretary km shaji replay to bjp tg mohandas .league has the ability to identify sugar coated poison
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X