സാദിഖലി തങ്ങളുടെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് യോഗം വേണ്ട; ഹൈദരലി തങ്ങള്‍ ആശുപത്രി വിടട്ടെ...
കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം മാറ്റിവച്ചു. സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ ആശുപത്രിയിലായതിനാലാണ് മാറ്റിവച്ചത്. തങ്ങള്‍ ആശുപത്രി വിട്ട് വന്ന ശേഷം മതി പ്രവര്‍ത്തക സമിതി യോഗം എന്ന് മുസ്ലീം ലീഗ് തീരുമാനിക്കുകയായിരുന്നു. ജുലൈ 7, 8 തിയ്യതികളില്‍ പ്രവര്‍ത്തക സമിതി യോഗം വിളിക്കുമെന്നാണ് നേരത്തെ അറിയിച്ചത്. എന്നാല്‍ ഹൈദരലി തങ്ങള്‍ ദിവസങ്ങളായി ആശുപത്രിയിലാണ്. വാര്‍ധക്യസഹജമായ ആരോഗ്യ പ്രശ്‌നങ്ങളാണ് അദ്ദേഹത്തെ അലട്ടുന്നത്. സാദിഖലി തങ്ങളുടെ അധ്യക്ഷതയില്‍ യോഗം ചേരാമെന്ന് ചര്‍ച്ച വന്നിരുന്നെങ്കിലും ഒരു വിഭാഗം എതിര്‍ത്തതോടെ ഈ നീക്കം ഉപേക്ഷിച്ചു,
പ്രവര്‍ത്തക സമിതി യോഗം പ്രക്ഷുബ്ദമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ഇതുവരെ ലീഗ് നേതൃത്വം ചര്‍ച്ച ചെയ്തിട്ടില്ല. പ്രവര്‍ത്തക സമിതി വിളിച്ചുചേര്‍ത്ത് ചര്‍ച്ച ചെയ്യണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. സംഘടനാ രംഗത്ത് നേതൃത്വത്തിന് വീഴ്ച സംഭവിച്ചുവെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു.

കെഎം ഷാജി, അബ്ദുറബ്ബ്, എംഎസ്എഫ് നേതാക്കള്‍ എന്നിവരെല്ലാം തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പരസ്യമായ പ്രതികരണവുമായി രംഗത്തുവന്നിരുന്നു. മാത്രമല്ല, യൂത്ത് ലീഗ് സംസ്ഥാന സമിതിയില്‍ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിന്റെ ഓളങ്ങള്‍ ലീഗ് സംസ്ഥാന സമിതിയിലും പ്രതിഫലലിക്കുമെന്ന് ഉറപ്പാണ്.
അതുകൊണ്ടുതന്നെ അടുത്ത പ്രവര്‍ത്തക സമിതി യോഗം നിര്‍ണായകമാണ്. പുതുയി തിയ്യതി തീരുമാനിച്ചിട്ടില്ല. കൊറോണ കാരണമാണ് പ്രവര്‍ത്തക സമിതി ചേരാന്‍ വൈകുന്നത് എന്നാണ് നേതൃത്വം നേരത്തെ പറഞ്ഞത്. എന്നാല്‍ മറ്റു പാര്‍ട്ടികളെല്ലാം യോഗം ചേരുകയും തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുകയും ചെയ്തു. എന്നിട്ടും ലീഗ് നേതൃത്വം യോഗം വിളിക്കാത്തതാണ് വിവാദത്തിന് ഇടയാക്കിയത്. പ്രതിസന്ധി പരിഹരിക്കാന്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയേക്കുമെന്നാണ് വിവരം.
ഞെട്ടിപ്പിക്കുന്ന ഫോട്ടോഷൂട്ടുമായി കിയാര അദ്വാനി; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍












Click it and Unblock the Notifications