Get Updates
Get notified of breaking news, exclusive insights, and must-see stories!

'പാര്‍ട്ടി നേതൃത്വമല്ല, വിശ്വാസികളാണ് ക്ഷേത്രഭരണം കൈകാര്യം ചെയ്യേണ്ടത്': എംവി ഗോവിന്ദന്‍

പാര്‍ട്ടി കമ്മിറ്റിയിലുള്ള ആളുകളില്‍ വിശ്വാസികളായ ആളുകളുണ്ടാകും. അവര്‍ക്ക് ക്ഷേത്ര കമ്മിറ്റികളില്‍ അംഗങ്ങളാകുന്നതില്‍ തടസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

cpm

കോഴിക്കോട്: പാര്‍ട്ടി നേതൃത്വമല്ല വിശ്വാസികളാണ് ക്ഷേത്രഭരണം കൈകാര്യം ചെയ്യേണ്ടതെന്ന് ആവര്‍ത്തിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ദേവസ്വം ബോര്‍ഡ് ഭരണസമിതിയില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകര്‍ വേണ്ടെന്ന ഹൈക്കോടതി നിലപാട് പുനപരിശോധിക്കണമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു. ഈ നിലപാട് തള്ളിക്കൊണ്ടാണ് എം വി ഗോവിന്ദന്റെ പ്രതികരണം. രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇത് ബാധകമാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

പാര്‍ട്ടി കമ്മിറ്റിയിലുള്ള ആളുകളില്‍ വിശ്വാസികളായ ആളുകളുണ്ടാകും. അവര്‍ക്ക് ക്ഷേത്ര കമ്മിറ്റികളില്‍ അംഗങ്ങളാകുന്നതില്‍ തടസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇ പി ജയരാജന് ഏത് സമയത്തും താന്‍ നയിക്കുന്ന ജാഥയില്‍ പങ്കെടുക്കാമെന്നും ഇ് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.

ഇതിനിടെ സി പി എം ജാഥയ്ക്ക് സ്‌കൂള്‍ ബസ് ഉപയോഗിച്ചെന്ന ആരോപണത്തിലും എം വി ഗോവിന്ദന്‍ മറുപടി നല്‍കി. സ്വകാര്യ വ്യക്തി സ്‌കൂള്‍ മാനേജ്‌മെന്റിന് വാടകയ്ക്ക് കൊടുത്ത ബസാണിതെന്നും ബസ് ഉപയോഗിച്ചതിന് വാടക നല്‍കിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ബസിന്‍പെ പെര്‍മിറ്റുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട് പേരാമ്പ്യ മുതുകാട്ടിലെ പേരാമ്പ്ര പ്ലാന്റേഷന്‍സ് ഗവണ്‍മെന്റ് സ്‌കൂളിന്റെ ബസാണ് ജാഥയ്ക്കായി ഉപയോഗിച്ചത്. ചട്ട വിരുദ്ധമായി ബസ് ഉപയോഗിച്ചതിന് യൂത്ത് കോണ്‍ഗ്രസ് ഡി ഡി ഇക്ക് പരാതി നല്‍കിയിട്ടുണ്ട്. സി പി എം പരിപാടിക്ക് ബസ് ഉപയോഗിച്ചതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയും പ്രതിഷേധിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+